ഇസ്ലാമിക വിരുദ്ധ മുത്തലാഖ് നിരോധനം: മുസ്ലിം സഹോദരിമാരുടെ പ്രാര്‍ത്ഥനകള്‍ സഫലമാകുമ്പോള്‍

(നിലപാട്‌)- ജി.എം മഹേഷ്

ഭാര്യ ഭര്‍ത്താക്കന്മാര്‍ ഒരുമിച്ചു ജീവിക്കാനുള്ള ശാശ്വത മായ കരാറായാണ് ഇസ്ലാം വിവിഹത്തെ കാണുന്നത്. എന്നാല്‍ അനിവാര്യ ഘട്ടങ്ങളില്‍ പൂര്‍ണമായും പൊരുത്തപ്പെടാന്‍ സാധിക്കാത്തവര്‍ക് വേര്‍പിരിയാന്‍ ഇസ്ലാം മതം അനുവദിക്കുന്നുമുണ്ട്. നിസ്സാര പ്രശ്ങ്ങളുടെ പേരില്‍ ഇന്ന് നടക്കുന്ന വിവാഹ മോചനങ്ങള്‍ ഇസ്ലാമികമല്ല; ഒറ്റയടിക്ക് ഭാര്യയെ ഉപേക്ഷിക്കാനും സാധ്യമല്ല, വിവിധഘട്ടങ്ങളിലൂടെ അനുരഞ്ജിപ്പിന്റെ വഴികള്‍ തേടി മോചനമല്ലാതെ യാതൊരു പരിഹാരവും മുന്പിലില്ലെന്ന ഘട്ടമെത്തുമ്പോള്‍ മാത്രമാണ് തലാഖ് അനുവദിച്ചിട്ടുള്ളത്. പക്ഷെ ഇന്ന് തലാഖിന്റെ പേരില്‍ ഇസ്ലാമിക വിരുദ്ധ മത ഗ്രന്ഥ ദുരുപയോഗമാണ് നടന്നുകൊണ്ടിരിക്കുന്നത്. മുത്തലാഖ് നിരോധിച്ചു സുപ്രീം കോടതി വിധി പുറത്തു വന്നു ഏതാനം മണിക്കൂറുകള്‍ക്കുള്ളില്‍ ഉത്തര്‍ പ്രദേശിലെ മീററ്റില്‍ ഗര്‍ഭിണിയായ യുവതിയെ മുതാലാഖ് ചൊല്ലിയത് ഏറെ വിവാദമായിരുന്നു. ഭര്‍ത്താവിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് തന്റെ ഗര്‍ഭം അലസിപ്പോയ വിവരം ബന്ധുക്കളോട് പറയുകയും ബന്ധുക്കള്‍ ഭര്‍ത്താവിനോട് അതുസംബന്ധിച്ചു ചോദിച്ചു എന്ന കാരണത്താലാണ് മൊഴിചൊല്ലിയത്. അഞ്ചു വര്ഷം നീണ്ട വിവാഹ ബന്ധം മുതലാഖിലൂടെ വേര്‍പെടുത്തിയ സൈറാബാനു,2016 ല്‍ കാത്തുവഴി മൊഴിചൊല്ലപ്പെട്ട ആഫ്രീന്‍ റഹ്മാന്‍,മുദ്രപത്രത്തിലൂടെ മൊഴിചൊല്ലപ്പെട്ട ഗുല്‍ഷന്‍ പര്‍വീണ്‍ ദുബായില്‍ നിന്ന് ഭര്‍ത്താവു ഫോണിലൂടെ മൊഴിചൊല്ലിയ ഇഷ്‌റത് ജഹാന്‍ സ്പീഡ് പോസ്റ്റിലൂടെ മൊഴിചൊല്ലപ്പെട്ട അതിയ സാബ്രി തുടങ്ങി അറിഞ്ഞും അറിയാത്തതുമായാ പതിനായിരക്കണക്കിന് സഹോദരിമാര്‍ .

ഇത്തരത്തില്‍ ഏകപക്ഷീയ മായ വിവാഹ മോചന രീതിയായി മുതാലാഖ് മാറിക്കഴിഞ്ഞിരിക്കുന്നു. ഇസ്ലാമികവീക്ഷണത്തില്‍ ദമ്പതികള്‍ ഒരുതരത്തിലും ഒത്തുപോകാന്‍ കഴിയില്ല എന്ന സന്ദര്‍ഭത്തില്‍ ഉപാധികളോടെ അനുവദിക്കപ്പെട്ട ഒന്നാണ് വിവാഹമോചനം. അനുവദനീയ കാര്യങ്ങളില്‍ അല്ലാഹുവിനു ഏറ്റവും കോപിഷ്ടമായ കാര്യമാണ് വിവാഹമോചനം.എന്നാല്‍ ഇന്ന് മുസ്ലിം സമുദായത്തില്‍ നടക്കുന്ന ബഹുഭൂരിഭാഗം വിവാഹമോചനങ്ങളും ഖുര്‍ആന്‍ അനുശാസിച്ച രൂപത്തിലല്ല നടക്കുന്നത്. പ്രവാചകന്‍ പറയുന്നത് ‘അള്ളാഹു , വിവാഹ മോചനത്തെക്കാള്‍ തനിക്കേറ്റവും ക്രോധാകാരമായ ഒരു കാര്യവും അനുവദനീയമാക്കിയിട്ടില്ല . നിങ്ങള്‍ വിവാഹം കഴിക്കുക തലാഖ് ചൊല്ലാതിരിക്കുക ആസ്വാദനാവശ്യാര്ഥം അങ്ങനെ ചെയ്യുന്ന സ്ത്രീയെ പുരുഷന്മാരെ അള്ളാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല. ന്യായമായ കാരണമില്ലാതെ വിവാഹ മോചനം നടത്തിയ ഒരാളോട് പ്രവാചകന്‍ രൂക്ഷമായ ഭാഷയില്‍ ചോദിച്ചു , ‘ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടായിരുന്നിട്ട് കൂടി ദൈവിക ഗ്രന്ഥം കൊണ്ട് കളിക്കുകയോ’ ? എന്നായിരുന്നു. അനിയന്ത്രിതവും ഏകപക്ഷീയമായതുമായ മുതലാഖിനെ പ്രവാചകനും ഖുറാനും സൂറത്തും ഒരുപോലെ എതിര്‍ക്കുന്നു എന്നത് സുവ്യക്തമാണ് . ഇസ്ലാമിക പ്രാമാണിക ഗ്രന്ഥങ്ങളെയും ഖുറാനെയും കൂട്ടുപിടിച്ചു ചിലര്‍ വ്യക്തിപരമായ സുഖത്തിനായി ഇസ്ലാമിക വിരുദ്ധ ദുരാചാരം നടത്തി വരുകയായിരുന്നു

 ഇസ്ലാമില്‍ വിവാഹം പവിത്രമായ ഒരു സംവിധാനമാണ് വിവാഹ ഉടമ്പടിയെ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് ‘സുദൃഢമായ കരാര്‍’ എന്നാണ്. മനുഷ്യന്‍ പാലിക്കാന്‍ ഏറ്റവുമേറെ കടപ്പെട്ട ഉടമ്പടിയും അതുതന്നെ യാണ്. പ്രവാചകന്‍ പറയുതുന്നതു ‘സ്ത്രീ പുരുഷ ബന്ധം നിയമവിധേയമാക്കാന്‍ നിങ്ങള്‍ ചെയ്യുന്ന കരാറാണ് ഉടമ്പടികളില്‍ നിറവേറ്റാന്‍ ഏറ്റവും ബാധ്യസ്ഥമായതു ‘ എന്നാണ്. ഭാര്യ ഭര്‍ത്താവു എന്നതിന് പകരം ഇണ അഥവാ സൗജ് എന്ന പദമാണ് ദമ്പതികളെ അഭിസംബോധന ചെയ്യാന്‍ ഖുര്‍ആന്‍ ഉപയോഗിക്കുന്നതുപോലും. പ്രവാചകന്‍ പറയുന്നു ഭാര്യ ഭര്‍തൃ ബന്ധം തകര്ന്നുവെന്നു ആശങ്ക ഉണ്ടായാല്‍ ഒരു മധ്യസ്ഥന്‍ ഭര്‍ത്താവിന്റെ ബന്ധുക്കളില്‍ നിന്നും ഒരു മധ്യസ്ഥന്‍ ഭാര്യയുടെ ബന്ധുക്കളില്‍ നിന്നും നിയോഗിക്കുക , അവരിരുവരും അനുരഞ്ജനം ആഗ്രഹിച്ചാല്‍ , അള്ളാഹു അവര്‍ക്കിടയില്‍ യോജിപ്പിന്റെ മാര്‍ഗം തുറന്നുകൊടുക്കുന്നതാകുന്നു( സൂറ 4 :34) . ഉപദേശമോ മനഃശാസ്ത്ര പരമായ മറ്റു സമീപനങ്ങളോ അനുരഞ്ജന ശ്രമമോ ഒന്നും വിജയിക്കാതെ വരുകയാണെങ്കില്‍, യാതൊരു നിലയ്ക്കും ഒരുമിച്ചു മുന്നോട്ടു ചേരല്‍ സാധ്യമല്ലെന്ന അവസ്ഥ വരുകയും ചെയ്യുമ്പോള്‍ മാത്രമാണ് വിവാഹ മോചനം അനുവദിച്ചിട്ടുള്ളത് . അപ്പോഴുള്ള ആ അനുവാദം പോലും വിവാഹ മോചനത്തിന് ഏറ്റവും വെറുക്കപ്പെട്ട കാര്യമാണെന്നാണ് പ്രവാചകന്‍ പറയുന്നത്. അത്തരത്തില്‍ ഇസ്ലാമിന്റെ ജീവിതത്തില്‍ ഒരിക്കലും ചെയ്തു കൂടാത്തതും പ്രവാചക നിന്ദയും പരിശുദ്ധ ഖുറാന്റെ അവഹേളനവുമായി നിലനിന്നിരുന്ന മുതാലാഖ് നിരോധനം കാലഘട്ടത്തിന്റെ അനിവാര്യത ആയിരുന്നു . പൂര്‍ണമായും ഇസ്ലാമിക വിരുദ്ധ ആചാരമായിരുന്നു മുതാലാഖ് എന്നത് നിസ്സംശയം പറയാവുന്നതാണ് . ആയിരത്തിലേറെ വര്‍ഷക്കാലമായി മുസ്ലിം സ്ത്രീകള്‍ക്ക് കണ്ണീരും ദുരിതവും മാത്രം സമ്മാനിച്ച മുതാലാഖ് നിരോധനം മുസ്ലിം സഹോദരിമാരുടെ നിരന്തര പ്രാര്‍ത്ഥനയുടെ ഫലം കൂടിയാണ്

 

അഭിപ്രായങ്ങള്‍

You might also like More from author