‘മധുവിന്റെ മരണത്തില്‍ പോലിസും ഉത്തരവാദി,”നിങ്ങള്‍ ജീപ്പില്‍ കയറ്റികൊണ്ടുപോയ് ഞങ്ങളുടെ സഹോദരന്‍ എങ്ങനെ ചോര ഛര്‍ദ്ദിച്ചു മരിച്ചു” എന്ന ചോദ്യം ഹൈക്കോടതിയില്‍ ഇന്നയിക്കുമെന്ന് സി.കെ ജാനു

വയനാട് : അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിന്റെത് കസ്റ്റഡി മരണമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ തടയുമെന്ന് ആദിവാസി നേതാവ് സി.കെ ജാനു. കേസില്‍ സമഗ്ര അന്വേഷണം ഹൈക്കോടതിയില്‍ ആവശ്യപ്പെടുമെന്നും സികെ ജാനു പറഞ്ഞു.. ‘നിങ്ങള്‍ ജീവനോടെ ജീപ്പില്‍ കയറ്റിക്കൊണ്ടുപോയ ഞങ്ങളുടെ സഹോദരന്‍ എങ്ങനെയാണ് ചോര ഛര്‍ദ്ദിച്ചു മരിച്ചതെന്ന ചോദ്യമാവും ജാനു കോടതിയില്‍ മുന്നോട്ടുവെക്കുക.

പൊലീസിന് കൈമാറുന്ന സമയത്ത് തന്നെ കൈകള്‍ ബന്ധിക്കപ്പെട്ട് നില്‍ക്കുന്ന അവസ്ഥയിലായിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴി ചര്‍ദ്ദിക്കുകയും, ആശുപത്രിയില്‍ മരണം സ്ഥിരീകരിക്കുകയുമായിരുന്നുവന്നാണ് പൊലീസ് പിന്നീട് വെളിപ്പെടുത്തിയത്. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടിലാകട്ടെ ആള്‍കൂട്ടം മര്‍ദ്ദിച്ചതിന്റെ ബാഹ്യമായ പരിക്കുകളൊന്നും ഇല്ലായെന്നും വ്യക്തമാക്കുന്നു. ആന്തരിക രക്തസ്രാവവും വാരിയെല്ലടക്കമുള്ളവ ഒടിഞ്ഞതുമാണ് മരണകാരണമായി പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് കൈമാറിയതിന് ശേഷവും മധു കൊടിയ മര്‍ദനത്തിന് ഇരയായിരുന്നുവെന്ന സംശയം ബലപ്പെടുന്നത്. ഇത്തരത്തിലുള്ള സൂചനകള്‍ ലഭിച്ചതോടെ കസ്റ്റഡി മരണമെന്ന് വരുത്തി തീര്‍ത്ത് പ്രതികള്‍ രക്ഷപ്പെടാനുള്ള സാധ്യതയുമുണ്ട്. എന്നാല്‍ പോലീസിനെക്കൂടി അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യമാകും കോടതിയില്‍ ഉന്നയിക്കുക. നാട്ടുകാര്‍ കൈമാറിയിതിന് ശേഷവും ഡോക്ടറിന് മുന്നില്‍ എത്തിക്കുന്നതിനും മുന്‍പ് സംഭവിച്ച മരണത്തിന് പോലീസും ഉത്തരവാദികളാണെന്നും ജാനു പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഛര്‍ദ്ദിച്ചുവെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ആ ഛര്‍ദ്ദിലിന്റെ അവശിഷ്ടങ്ങള്‍ എവിടെ എന്ന ചോദ്യത്തിനും പൊലീസ് ഉത്തരം പറയേണ്ടിവരുമെന്നും സി കെ ജാനു പറഞ്ഞു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.