‘ചെറിയ രോഗങ്ങളുമായ് ആശുപത്രിയിലേക്ക് ഓടി വരണ്ട’; ‘വീട്ടിലിരുന്ന് മരുന്ന് കഴിച്ച് ഭേദമാക്കിയാല്‍ മതിയെന്ന’ പരാമര്‍ശവുമായി ആരോഗ്യമന്ത്രി

 

കോഴിക്കോട്: ചെറിയ രോഗങ്ങളുമായ് ആരും ആശുപത്രിയിലേക്ക് ഓടി വരേണ്ടെന്ന പരാമര്‍ശവുമായ് ആരോഗ്യമന്ത്രി കെകെ ശൈലജ. തൊട്ടതിനും പിടിച്ചതിനും ജനം ആശുപത്രിയില്‍ കിടക്കുകയാണ്. എന്തെങ്കിലും ഒരു ചെറിയ രോഗം വരുമ്പോഴേക്കും ആശുപത്രിയിലേക്ക് ഓടി വരുന്നതിന് പകരം മരുന്ന് കഴിച്ച് വീട്ടില്‍ ഇരുന്നാല്‍ മതിയെന്ന നിര്‍ദേശവുമായ് ്ആരോഗ്യമന്ത്രി രംഗത്തെത്തെത്തിയിരിക്കുകയാണ്

തൊട്ടതിനും പിടിച്ചതിനും ആശുപത്രികളില്‍ ചെല്ലുമ്പോഴാണ് രോഗം പടരുന്നതെന്നും. ശരീരം വൃത്തിയാക്കുന്നതിനൊപ്പം പരിസരം വൃത്തിയാക്കുന്നതിനും പ്രാധാന്യം നല്‍കണമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏറെ മെച്ചപ്പെട്ടിട്ടും രോഗികള്‍ സ്വകാര്യ ആശുപത്രിയിലേക്കാണ് പോകുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.