വിസിൽ പോട് തമ്പീ : കപ്പടിച്ച് ചെന്നൈ

മുംബൈ : ഐപിഎൽ പതിനൊന്നാം സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിനു കിരീടം . സൺറൈസേഴ്സ് ഹൈദരാബാദിനെ എട്ടു വിക്കറ്റിന് ‌ തകർത്താണ് ചെന്നൈ കിരീടം നേടിയത് . തകർപ്പൻ സെഞ്ച്വറി നേടിയ ഷെയ്ൻ വാട്സന്റെ ഉജ്ജ്വല ഇന്നിംഗ്സാണ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്.57 പന്തിൽ 8 സിക്സറുകളുടേയും 11 ഫോറുകളുടേയും അകമ്പടിയോടെ 117 റൺസെടുത്ത വാട്സൺ പുറത്താകാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ആറു വിക്കറ്റ് നഷ്ടത്തിൽ 178 റൺസാണെടുത്തത്. ടോസ് നേടിയ ചെന്നൈ ക്യാപ്ടൻ എം.എസ് ധോണി  ഹൈദരാബാദിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.യൂസഫ് പഠാന്റെയും കെയ്ൻ വില്യംസണിന്റെയും പ്രകടനമാണ് ഹൈദരാബാദിന് മികച്ച സ്കോർ സമ്മാനിച്ചത്.വില്യംസൺ 36 പന്തിൽ 47 ഉം പഠാൻ 25 പന്തിൽ 45 ഉം റൺസെടുത്തു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.