”അദ്ദേഹത്തെ നിങ്ങള്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യതയില്ല, കണ്ടില്ലേ..കറുകറുത്തിട്ടാണ് ”inface book

സുധീര്‍ സുധീര്‍ത്ഥ്

അതെ സുഹൃത്തേ,
അദ്ദേഹത്തെ നിങ്ങള്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യതയില്ല…,

കണ്ടില്ലേ, കറുകറുത്തിട്ടാണ്..
നരച്ച താടിയും ചീകാത്ത മുടിയും, തേയ്ക്കാത്ത വസ്ത്രവും…

മുഖം പൗഡറിട്ടു മിനുക്കി മാത്രം പൊതുദര്‍ശനത്തിനു വയ്ക്കുന്ന ശീലം ഇല്ല..
ഡൈ ചെയ്തു സുന്ദരമാക്കിയ മുടിയുടെ സ്‌റ്റൈല്‍ ഇടയ്ക്കിടെ മാറ്റി ആരാധകവൃന്ദത്തെ ആനന്ദചിത്തരാക്കുന്ന സ്വഭാവവുമില്ല..
കൈപിടിച്ചുകൊണ്ടുവന്ന നേതാവിനെ കാലുവാരി വളര്‍ന്ന പാരമ്പര്യമില്ല..
നിങ്ങളുടെ ഞരമ്പുകളെ ത്രസിപ്പിക്കുന്ന മാംസക്കഥകളില്‍ വ്യാപാരിയുടെയോ ഇടനിലക്കാരന്റെയോ ഉപഭോക്താവിന്റെയോ പട്ടികയിലുമില്ല..

അദ്ദേഹത്തെ നിങ്ങള്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യതയില്ല…

പാര്‍ട്ടി ആഫീസില്‍ അടിച്ചുവാരാന്‍ വരുന്നവന്‍ വരെ തന്റെ ഇഷ്ടക്കാരനായിരിക്കണം എന്ന മേലാളമനോഭാവമില്ല…
ഉള്ളിലെ സഹജമായ ക്രൗര്യം മുഖത്താവാഹിച്ച് അണികളോട് ‘കള്ളുകുടിച്ചാല്‍ വയറ്റില്‍ കിടക്കണം’ എന്ന് പറഞ്ഞിട്ടില്ല..
പരനാറി, നികൃഷ്ടജീവി, കുലംകുത്തി തുടങ്ങിയ വാക്കുകള്‍ കൊണ്ട് രാഷ്ട്രീയപ്രതിയോഗികളെ വിശേഷിപ്പിച്ചിട്ടില്ല..
വ്യക്തിത്വപരമായ അവഹേളനങ്ങള്‍ക്ക് മാധ്യപ്രവര്‍ത്തകരെന്നു വിശേഷിപ്പിക്കുന്നവര്‍ വരെ ഇരയാക്കിയിട്ടു പോലും അക്കൂട്ടത്തില്‍ ഒറ്റയെണ്ണത്തോട് ‘കടക്കുപുറത്ത്’ എന്ന് പറഞ്ഞിട്ടില്ല..
ക്രിമിനല്‍-കൊലപാതകക്കേസുകളില്‍ പ്രതിയായിരുന്ന പാരമ്പര്യമില്ല..

അദ്ദേഹത്തെ നിങ്ങള്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യതയില്ല..

വീടില്ല, കുടുംബമില്ല,
അതുകൊണ്ടു തന്നെ വിദേശത്ത് കച്ചവടം ചെയ്യുന്ന മക്കളില്ല..,
അവരുണ്ടാക്കി വയ്ക്കുന്ന കടങ്ങള്‍ക്കും തട്ടിപ്പുകള്‍ക്കും കൊടികൊണ്ട് മറപിടിക്കേണ്ടി വന്നിട്ടില്ല..,
കൈത്തണ്ടയില്‍ ഉള്ള രക്ഷാബന്ധന്‍ ചരടല്ലാതെ, കക്ഷത്തിലോ വയറ്റത്തോ രക്ഷ കെട്ടിയിട്ടില്ല…
ആള്‍മാറാട്ടപ്പൂമൂടല്‍ സൂത്രങ്ങള്‍ അറിയില്ല…
പാര്‍ട്ടിജാഥയ്ക്ക് വിദേശകാറുകള്‍ വിട്ടുകൊടുക്കുന്ന സുഹൃത്തുക്കളില്ല..

അദ്ദേഹത്തെ നിങ്ങള്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യതയില്ല..

പൊളിറ്റിക്കല്‍ ഹൂളിഗനിസവും ഓര്‍ഗനൈസേഷണല്‍ മസോക്കിസവും സമം കൂട്ടിക്കുഴച്ച അണികളുടെ ഓരിയിടല്‍ കാതിനമൃതാക്കി വളര്‍ന്നുവന്ന നേതാക്കളുടെ ശ്രേണിയില്‍ ഒരിടത്തും അദ്ദേഹത്തെ കാണാന്‍ നിങ്ങള്‍ക്ക് കഴിയില്ല..

എന്തെന്നാല്‍ അദ്ദേഹത്തിന് നിറം തീരെ കുറവാണ്.. നിങ്ങളുടെ വെള്ളെഴുത്തുമൂടിയ കാഴ്ചയില്‍ പതിയാന്‍ കഴിയാത്തത്ര കുറവ്..

അദ്ദേഹത്തെ നിങ്ങള്‍ ഇഷ്ടപ്പെടരുത്. അതാണ് നിങ്ങള്‍ക്ക് അദ്ദേഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ നീതി…

അതെ സുഹൃത്തേ,അദ്ദേഹത്തെ നിങ്ങൾക്ക് ഇഷ്ടപ്പെടാൻ സാധ്യതയില്ല…,കണ്ടില്ലേ, കറുകറുത്തിട്ടാണ്..നരച്ച താടിയും ചീകാത്ത…

Posted by Sudheer Sudheert on Saturday, May 26, 2018

 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.