‘ട്രംമ്പ് കാലഘട്ടത്തില്‍ ഇന്ത്യയില്‍ കൃസ്ത്യന്‍ മതപ്രചാരണത്തില്‍ കുതിച്ചുചാട്ടമുണ്ടാകും..’-രാജീവ് മല്‍ഹോത്ര(സംഭാഷണം)

 

രാജീവ് മല്‍ഹോത്ര –

ടിവി മോഹന്‍ദാസ് പൈ സംഭാഷണം -രണ്ടാം ഭാഗം
ബാംഗ്ലൂര്‍ സാഹിത്യോല്‍സവം 2016
18th ഡിസംബര്‍ 2016

മോഹന്‍: ഇന്ത്യന്‍ സംസ്‌കാരം ശക്തി കുറഞ്ഞ് ദുര്‍ബലമാണോ?

രാജീവ്: ഞാന്‍ കരുതുന്നത് ഭാരതവും, ഭാരതീയഭരണവും, ഭരണാധികാരികളായ ഉപരിവര്‍ഗ്ഗവും വളരെയേറെ കോളനിവല്‍ക്കരിക്കപ്പെട്ടിരുന്നു എന്നാണ്. ഇന്നും നാം അതില്‍നിന്നു മുക്തരല്ല. മനസ്സ് ഇപ്പോഴും വളരെയധികം കോളനിവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് നാം വളരെ പ്രതിരോധത്തില്‍, അതിജീവിക്കേണ്ടതെങ്ങിനെ എന്നു അല്‍ഭുതപ്പെട്ടു ഇരകളായി കഴിയുന്നത്. കരുത്തും ഒരു ദൗര്‍ബല്യമായേക്കാം, അതിജീവിക്കാനുള്ള സഹജവാസന ഉണ്ടെന്നതാണ് ഇന്ത്യയുടെ കരുത്ത്. പ്രകാശം അണഞ്ഞാലും എനിക്ക് അതിജീവിക്കാന്‍ ആകും. ‘ശരി. ഞാന്‍ ഒരു വിളക്കു കത്തിക്കാം. അപ്പോള്‍ എല്ലാം ശരിയാകും’ എന്നു ഞാന്‍ പറയും. പാഴ്വസ്തുക്കള്‍ അടിച്ചുമാറ്റിയിട്ടില്ലെങ്കില്‍ ഞാന്‍ തന്നെ വീട് വൃത്തിയാക്കാം. വൈദ്യുതി ലഭ്യമല്ലെങ്കില്‍ ഒരു ജനറേറ്റര്‍ വാങ്ങാം.പെട്ടെന്നുള്ള ഇത്തരം പ്രശ്‌നപരിഹാരങ്ങള്‍ക്കുമൂല്യമേറെയാണ്. കാരണം ന്യൂയോര്‍ക്കില്‍ വൈദ്യുതി തടസപ്പെട്ടാല്‍, അത് വലിയ പ്രശ്‌നമുണ്ടാക്കും. എല്ലാവിധ കാര്യങ്ങളും അവിടെ സംഭവിച്ചുപോകും.
അതിനാല്‍ പ്രശ്‌നങ്ങള്‍ക്കു ദ്രുതപരിഹാരം കാണുന്ന പ്രത്യുല്‍പ്പന്നമതിത്വത്തോടു കൂടിയഭാരതീയരീതി വളരെ നല്ലതാണ്.പക്ഷേ ഇതിന്റെ ദൗര്‍ബല്യം എന്തെന്നാല്‍, എന്റെ വസ്തുവകകള്‍ക്കുള്ള പ്രശ്‌നങ്ങള്‍ക്കു എനിക്കു തന്നെ ലളിതമാര്‍ഗങ്ങളാല്‍ സൂക്ഷ്മതലത്തില്‍ നിയന്ത്രിക്കാകുമെന്നത് കൊണ്ട്, സൂക്ഷ്മതലത്തില്‍ പരിഹാരം കാണാമെന്നതിനാല്‍, സമൂഹത്തിനു മൊത്തത്തില്‍ ഉപകാരപ്പെടുന്ന പ്രയത്‌നങ്ങളില്‍ ഞാന്‍ പങ്കെടുത്തേക്കില്ല.ചിട്ടയായ, വ്യവസ്ഥാനുസാരമായ, വിശാല ചിന്താഗതി ഇപ്പോള്‍ രൂപപ്പെട്ടുവരുന്നുണ്ട്. ഇവിടെ ഒരു മെട്രോ ഉണ്ടാക്കാം എന്നെല്ലാം ഇപ്പോള്‍ ജനങ്ങള്‍ പറയുന്നുണ്ട്. പൊതുവായ ദേശീയസംവിധാനത്തെപ്പറ്റിയുള്ള ചിന്ത വളരെ പുതിയതാണ്. അതല്ലെങ്കില്‍ ജനങ്ങളുടെ പ്രവണത വേറെയാണ് – ഞാന്‍, എന്റെ ഗ്രാമം, എന്റെ ജാതി, എന്നിങ്ങനെ ചെറിയ ശുഭപ്രതീക്ഷകള്‍. ആഗോളമായ വലിയ പ്രതീക്ഷകള്‍ ഇല്ല. അതായിരുന്നു നമ്മുടെ കരുത്ത്.
ചൈനീസ് ദര്‍ശനത്തിന്റെ അടിത്തറ കണ്‍ഫ്യൂഷസിന്റെ ആശയമാണ്. ആധുനികത പോലും അതിനുമേല്‍ പടുത്തുയര്‍ത്തിയതാണ്. ഇതിന്റെ ചിന്താഗതി കൂട്ടായ്മയുടേതാണ്. വ്യക്തി, കുടുംബം, പ്രാദേശിക സമൂഹം എന്നിങ്ങനെ വിവിധ തലങ്ങളില്‍, തന്നേക്കാള്‍ പ്രാധാന്യമുള്ള കാര്യങ്ങള്‍ക്കു ത്യാഗം സഹിക്കാനുള്ള കഴിവ് ചൈനക്കാര്‍ക്കുണ്ട്. ഞാന്‍ ധാരാളം ചൈനക്കാരുമൊത്ത് ജോലി ചെയ്യുന്നുണ്ട്. പൊതുഉന്നമനത്തിനു വേണ്ടി വളരെ കര്‍ക്കശമായ അച്ചടക്കവും, വിഷമതകളെ ദീര്‍ഘനാള്‍ കൈകാര്യം ചെയ്യാനുള്ള കഴിവും അവര്‍ക്കുണ്ട്. നമുക്ക് അതു ഉണ്ടായിരുന്നിട്ടില്ല.

മോഹന്‍: പൗരസ്ത്യരാജ്യങ്ങളുടെ ബഹുദൈവ വിശ്വാസ കാഴ്ചപ്പാടുമായി ഏകദൈവ വിശ്വാസികള്‍ അത്യന്തികമായി സംഘര്‍ഷത്തിലാണെന്നു, ഹണ്ടിംങ്ടണ്‍ പറയുന്ന സംസ്‌കാരിക സംഘടനങ്ങളെ കുറിച്ച് താങ്കള്‍ വിവരിക്കാമോ. പ്രകൃതിക്കുമേല്‍ ആധിപത്യം ഉറപ്പിച്ച്, വ്യക്തിയുടെ അധികാരോന്നമനം ലക്ഷ്യമാക്കി, പണവും ശക്തിയും അങ്ങിനെയുള്ളതെല്ലാം ആവശ്യമുള്ള ഒരു വിശ്വാസം. ഇതിനോടു ബന്ധപ്പെടുത്തുമ്പോള്‍, പ്രകൃതിയുമായി രമ്യതയില്‍ സഹവസിച്ച് ആത്മസാക്ഷാത്കാരം ലക്ഷ്യമാക്കുന്ന കിഴക്കന്‍ വിശ്വാസപ്രമാണങ്ങള്‍ ദുര്‍ബലമായി കാണപ്പെടുന്നു. കാരണം അവ വ്യക്തിപരമാണ്, കൂട്ടായ്മ അവിടെയില്ല.

രാജീവ്:അതായത്, ഏകദൈവവിശ്വാസികള്‍, പാശ്ചാത്യരാജ്യങ്ങളിലെ അബ്രഹാമിക് മതങ്ങള്‍, പിന്നെ ഇസ്ലാം, അതെ അവര്‍ക്കു മുന്‍തൂക്കം ഉണ്ട്. കാരണം നിങ്ങള്‍ എപ്പോള്‍ ആക്രമണകാരികള്‍ ആകുന്നുവോ, അപ്പോള്‍ നിങ്ങള്‍ക്കിടയില്‍ ഐക്യം ഉണ്ടായിരിക്കും. വിതരണവിഭാഗം ഏകീകരിക്കപ്പെടുകയും, ബൃഹദ് പരിപ്രേക്ഷ്യം വളരെ വ്യക്തമായിരിക്കുകയും ചെയ്യും. കാരണം ആഗോളചുമതല ഏല്‍ക്കാന്‍ നിങ്ങള്‍ തുനിയുമ്പോള്‍, നിങ്ങള്‍ ആരാണെന്നും നിങ്ങളുടെ ഉല്പന്നത്തിന്റെ ഗുണമെന്താണെന്നും നിങ്ങള്‍ക്ക് നന്നായി അറിയും. മൈക്രോസോഫ്റ്റിനെ പോലെ, ഫേസ്ബുക്കിനെ പോലെ, ഏതൊരു RMB യ്ക്കും അത്തരം സ്വഭാവഗുണം ഉണ്ടാകും. കമ്പനികള്‍ അങ്ങിനെയാണ്. പിന്നെ ഗൂഗിളും അതുപോലെയാണ്. ഞാന്‍ ആകുലപ്പെടുന്ന ഒരു കാര്യം ‘ഗൂഗിള്‍വല്‍ക്കരിക്കപ്പെടുന്ന ലോകം’ ആണ്. നിങ്ങള്‍ക്കു അറിയുമോ, ഗൂഗിള്‍വല്‍ക്കരിക്കപ്പെടുന്ന ലോകം എന്നതുകൊണ്ട് ഞാന്‍ അര്‍ത്ഥമാക്കുന്നത്, വളരെയേറെ അറിവുകളും സത്യങ്ങളും, ആരെയാണ് വിശ്വസിക്കേണ്ടത്, എന്താണ് വിശ്വസിക്കേണ്ടത് എന്നതെല്ലാം തീരുമാനിക്കുന്നത് ആ സേര്‍ച്ച് എന്‍ജിന്‍ തരുന്ന കാര്യങ്ങളാണ്. അവര്‍ നമ്മളെപ്പറ്റി യഥാര്‍ത്ഥത്തില്‍ ചിന്തിക്കുന്നത്, കൃത്രിമവല്‍ക്കരിക്കാനുള്ള അവസരം അവര്‍ക്കുണ്ട്. തീര്‍ച്ചയായും അവര്‍ക്ക് അതിനുള്ള കെല്‍പ്പുണ്ട്. വിക്കിപ്പീഡിയയ്ക്കും അത്തരം അധികാരങ്ങളില്‍ ചിലതുണ്ട്. ഇതെല്ലാം ജനാധിപത്യപരമാണെന്ന് നാം കരുതുകയാണെങ്കില്‍, അത് ശരിയല്ല. ഞാന്‍ നിങ്ങളോടു ചില കാര്യങ്ങള്‍ പറയട്ടെ. വിക്കീപ്പീഡിയയിലുള്ള എന്റെ പേജില്‍ തെറ്റുണ്ട്, എനിക്കത് തിരുത്താന്‍ കഴിയില്ല. കാരണം സ്വതന്ത്രവും, സമാനര്‍ സൂക്ഷ്മപരിശോധന ചെയ്തതുമായ അക്കാദമിക് തെളിവുകള്‍ നല്‍കാന്‍ അവര്‍ പറയും. ഞാനവര്‍ക്കു എഴുതിയതെന്തെന്ന് നിങ്ങള്‍ക്കു അറിയുമോ. എന്റെ തെറ്റായ ജനനതീയതിയാണ് നിങ്ങള്‍ ചേര്‍ത്തിരിക്കുന്നത്. അവര്‍ 1950 സെപ്തംബര്‍ 8 ആണ് ഉപയോഗിക്കുന്നതെന്ന് ഞാന്‍ കരുതുന്നു. അത് തെറ്റാണ്. ഞാന്‍ അത് തിരുത്തിയും ഇല്ല

മോഹന്‍: ഒരുപക്ഷേ താങ്കള്‍ക്കു തെറ്റുപറ്റിയതായിരിക്കാം രാജീവ്.ജനനതീയതി തെറ്റാകാന്‍ സാധ്യതയില്ല.

രാജീവ്:താങ്കള്‍ക്കു അറിയുമോ. എന്റെ പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, സ്‌കൂള്‍ തലം മുതലുള്ള ജനന സര്‍ട്ടിഫിക്കേറ്റ് എന്നിവയില്‍ ജനനതീയതിക്ക് ഒരു വ്യത്യാസവുമില്ല. സംഭവിച്ചത് എന്തെന്നാല്‍, നമ്മള്‍ എവിടെയെങ്കിലും ഇത്തരം അക്കൗണ്ടുകള്‍ തുറക്കുമ്പോള്‍, എന്തിനാണ് അവര്‍ നമ്മുടെ ജനനതീയതി ചോദിക്കുന്നതെന്ന് എനിക്കറിയില്ല. എനിക്കതില്‍ അല്‍ഭുതമാണ്. ഞാന്‍ സാധാരണയായി പൂരിപ്പിക്കാറുള്ളത് 1-1-1 എന്നുള്ള എന്തെങ്കിലും ആണ്. അത് മിക്കവാറും ജനുവരി 1 ആകും. ഞാനത് കാര്യമാക്കാറില്ല. അങ്ങിനെ ഒരു ദിവസം ഞാന്‍ ഇത് സെപ്തംബര്‍ 8 എന്ന് പൂരിപ്പിച്ചു. താങ്കള്‍ക്കു അറിയുമോ അവര്‍ വിവരങ്ങള്‍ പരസ്പരം പങ്കുവയ്ക്കാറുണ്ട്. അങ്ങിനെഈ തിയതി ഒരുവിധം സാധാരണമായി മാറി. ഞാന്‍ അവരോടു പറഞ്ഞു, എന്റെ ഈ ജനനതീയതിക്ക് അക്കാദമിക് ആയ സമാനര്‍ സൂക്ഷ്മപരിശോധന ചെയ്ത തെളിവുകള്‍ നല്‍കാന്‍. തീര്‍ച്ചയായും അവരുടെ കയ്യില്‍ അതില്ല. സത്യത്തില്‍ ഇതൊരു നാണക്കേടാണ്. ഏതെങ്കിലും ഒരു പേജില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിങ്ങള്‍ വിക്കിപ്പീഡിയയില്‍ ശ്രമിക്കുകയാണെങ്കില്‍, ജനാധിപത്യം ഒരു പരിധിവരെയേ ഉള്ളൂവെന്നു കാണാം. ഒരു വരയ്ക്കപ്പുറം നമുക്ക് കടക്കാനാകില്ല. ആ വരയ്ക്കു ശേഷം എല്ലാം നിയന്ത്രിക്കുന്ന ചില വ്യക്തികളുണ്ട്. ഇവര്‍ പേറുന്ന പ്രത്യയശാസ്ത്രത്തിന്റെ വേലികള്‍ ഒരു തടസമാണ്. ഭേദിക്കാന്‍ വളരെ ബുദ്ധിമുട്ടും.
അതുകൊണ്ട് ഗൂഗിള്‍വല്‍ക്കരണം, ഫേസ്ബുക്ക്, വിക്കിപ്പീഡിയ ഇവയെല്ലാം കൊളോണിയലിസത്തിന്റേയും സാമ്രാജ്യത്വത്തിന്റേയും പുതിയ രൂപങ്ങളാണ്. നാം അവയെപ്പറ്റി കരുതല്‍ എടുക്കേണ്ടതുണ്ട്.ഇതിനിടയില്‍ ഞാന്‍ മറ്റൊരു കാര്യം സൂചിപ്പിക്കട്ടെ, ചൈനക്ക് മേല്‍പ്പറഞ്ഞ വെബ്‌സൈറ്റുകളുടെ എല്ലാം സ്വന്തം വെര്‍ഷന്‍ ഉണ്ട്. സുരക്ഷചുമതലയിലുള്ള ഏതെങ്കിലും ഗവണ്മെന്റ് ഉദ്യോഗസ്ഥന്‍ ജോലിസംബന്ധമായി ജിമെയില്‍ ഉപയോഗിക്കുന്നത് നിങ്ങള്‍ക്കു അവിടെ കാണാനാകില്ല. എന്നാല്‍ ഇന്ത്യയില്‍ മന്ത്രിമാര്‍ വരെ ജിമെയിലാണ് ഉപയോഗിക്കുന്നത്. രഹസ്യാത്മകം എന്നതുകൊണ്ട്, നിങ്ങള്‍ ഉദ്ദേശിക്കുന്നതല്ല അവര്‍ മനസ്സിലാക്കുന്നത്. നിങ്ങള്‍ എഴുതിയത് നിങ്ങള്‍ മായ്ക്കുന്നതും, മറ്റൊരു വ്യക്തി മായ്ക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. അമേരിക്കല്‍ തിരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍ പോലുള്ള ധാരാളം കാര്യങ്ങള്‍ നിങ്ങള്‍ക്കറിയാമെന്നു ഞാന്‍ കരുതുന്നു.സീനിയല്‍ ഉദ്യോഗസ്ഥന്മാരെ ചിലര്‍ ബ്ലാക്ക്‌മെയില്‍ ചെയ്യുമെന്നും, ചെയ്തുവെന്നും പറഞ്ഞുള്ള ധാരാളം വിവാദങ്ങള്‍ നിങ്ങള്‍ കേള്‍ക്കും. കാരണം അത്തരക്കാരുടെ ദുര്‍ന്നടപ്പിനെ പറ്റിയുള്ള ധാരാളം വിവരങ്ങള്‍ ഇവരുടെ പക്കലുണ്ട്. ഗൂഗിളിന്റേയും ഫേസ്ബുക്കിന്റേയും കയ്യിലുള്ള ഏതുവിവരവും സിഐഐയുടെ കയ്യിലെത്തുമെന്ന കാര്യം പ്രസിദ്ധമാണ്. ഇന്റര്‍നെറ്റ് വഴിയുള്ള ഇത്തരം വിവരചോര്‍ച്ചയിലും, രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്ന സൈബര്‍ സെക്യൂരിറ്റിയിലും ഇന്ത്യന്‍ സര്‍ക്കാര്‍ എത്രമാത്രം ആകുലരാണെന്ന് എനിക്കറിയില്ല. പക്ഷേ കരുതലിന്റെ അഭാവം നിലവിലുണ്ടെന്നു ഞാന്‍ കരുതുന്നു.

മോഹന്‍: അല്ല. താങ്കള്‍ കുറച്ചുകൂടി വിശാലമായ അര്‍ത്ഥത്തില്‍ കാര്യങ്ങളെടുക്കുക. പാശ്ചാത്യ സംസ്‌കാരം, ഇസ്ലാമിക സംസ്‌കാരം എന്നിവ വ്യക്തിഗത മനസ്സിനെ നിയന്ത്രിക്കുന്നതായി താങ്കള്‍ക്കു കാണാം.

രാജീവ്: അതെ.

മോഹന്‍: കാരണം പട്ടാളച്ചിട്ടയും ഒരേയൊരു ആശയവും. അന്നാട്ടിലെ ബിസിനസ് സംഘടനകളില്‍ അത് പ്രത്യക്ഷമാകുന്നത് വിവിധ രീതികളിലാണ്. കിഴക്കന്‍ രാജ്യങ്ങളില്‍ വ്യക്തിസ്വാതന്ത്ര്യം, വ്യക്തിപരമായ ചിന്താഗതി, വൈവിധ്യ ചിന്താഗതി,സംവാദസ്വാതന്ത്ര്യം എന്നിവയ്ക്കു പ്രാധാന്യമുണ്ട്. അഞ്ച്, പത്ത്, അല്ലെങ്കില്‍ ഇരുപത് കൊല്ലത്തേക്കു ഇതിങ്ങനെ സംഘര്‍ഷഭരിതമായി മുന്നേറുന്നത്പരിഗണിച്ചുനോക്കൂ. ലോകമെന്നത് ഒരു ആഗോളഗ്രാമം ആകുമ്പോള്‍ ആരായിരിക്കും മുന്നോട്ടു പോവുക? അവിടെ വാര്‍ത്തകളുടെ കുത്തൊഴുക്കാണ്, പുതിയ തലമുറ ഉയര്‍ന്നുവരുന്നു. ടെക്‌നോളജിയാണ് എല്ലാത്തിന്റേയും കേന്ദ്രം. അവിടെ താങ്കള്‍ക്കു ആരേയും ബന്ധപ്പെടാം. ഒന്നും ആര്‍ക്കും നിയന്ത്രിക്കാനാകില്ല.

രാജീവ്:അപ്പോള്‍ ബാംഗ്ലൂരിനെ പറ്റിയൊക്കെ ഒരുപാട് പറഞ്ഞിട്ടുള്ള ടോം ഫ്രീഡ്മാന്റെ ‘പരന്നലോകം’ അവസാനിക്കാന്‍ പോവുകയാണ്. കാരണം ടെക്‌നോളജി, യാത്ര, ഫാഷന്‍, തുടങ്ങിയ തലത്തില്‍ അത് പരന്നതാണ്. എന്നാല്‍ ട്രംമ്പിന്റെ ഉദയവും ബ്രെക്‌സിറ്റും പ്രാദേശികതയിലേക്കുള്ള മടങ്ങിപ്പോക്കാണ്. പ്രാദേശികസ്വത്വത്തിലും, പ്രാദേശിക പരമാധികാരത്തിലും, ജോലിക്കായുള്ള മല്‍സരത്തിലും ജനങ്ങള്‍ക്കു താല്പര്യമുണ്ട്. ഇത് സത്യമാണ്, കാരണം നമ്മുടെ ലോകത്തില്‍ ഏഴര ബില്യണ്‍ ജനങ്ങളുണ്ട്. എന്നിട്ടും അവര്‍ ‘ഇനി ഒരു ബില്യണ്‍ കൂടി ജനിച്ചുകഴിഞ്ഞാല്‍ ജനസംഖ്യാ വര്‍ദ്ധനവ് നിരക്ക് പൂജ്യം ആകും’ എന്നു പറഞ്ഞുകൊണ്ടിരികുന്നു. ജനസംഖ്യ 4-5 ബില്യണ്‍ ആയപ്പോള്‍ മുതല്‍ നാം ഇത് കേട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഏഴര ബില്യണ്‍ ആയി. അവര്‍ ഇപ്പോള്‍ പറയുന്നത് 12 ബില്യണ്‍ ആയിട്ടേ ജനസംഖ്യാ വര്‍ദ്ധനവിന്റെ നിരക്ക്പൂജ്യം ആവുകയുള്ളൂ എന്നാണ്.
ഈ വലിയ ജനസംഖ്യാ വര്‍ദ്ധനവ് സ്വത്വത്തിനും പരസ്പര മാല്‍സര്യത്തിനും വേണ്ടി ജനങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദമുണ്ടാക്കും. കാരണം പ്രകൃതിവിഭവങ്ങള്‍ പരിമിതമാണ്. ഭൂമിയേയും ജലത്തിനേയും പറ്റി മാത്രമല്ല ഞാന്‍ പറയുന്നത്; അടിസ്ഥാന അസംസ്‌കൃത വസ്തുക്കള്‍. നിങ്ങള്‍ക്കു അറിയാമോ ജനസംഖ്യ വര്‍ദ്ധിക്കുമ്പോള്‍ ലോകമാകെ അസംസ്‌കൃത വസ്തുക്കളുടെ ഉപഭോഗത്തില്‍ കുതിച്ചുകയറ്റം ഉണ്ടാകും. പ്രകൃതിവിഭവങ്ങള്‍ക്കു വേണ്ടിയുള്ള മല്‍സരം, പലതരം ഗ്രൂപ്പുകളുണ്ടാക്കി പരസ്പരം മല്‍സരിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കും. പൗരന്മാരുടെ ആളോഹരി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ചൈന ശ്രമിക്കുന്നു. അവര്‍ ആഫ്രിക്കയെ കോളനിവല്‍ക്കരിക്കുകയാണ്. ഈസ്റ്റ് ഇന്ത്യ കമ്പനി അനുവര്‍ത്തിച്ച രീതിയിലുള്ള സാമ്രാജ്യത്വ സമീപനം ചൈന ആഫ്രിക്കയോടു കാണിക്കുന്നു. എഴുതപ്പെടേണ്ടിടത്ത് ജനങ്ങള്‍ എഴുതിയിട്ടില്ലാത്ത വിഷയമാണ്ഇത്. അങ്ങിനെ ഈ മൂന്ന് സംസ്‌കാരങ്ങളും അവരുടെ അംഗങ്ങള്‍ക്കു വേണ്ടി, മറ്റുള്ളവരെ എതിര്‍ത്ത്, പരസ്പരം മല്‍സരിക്കുകയാണ്. ഈ പ്രവണതക്കു കൂടുതല്‍ കരുത്തേറുകയേ ഉള്ളൂ. കാരണം ധാരാളം ജനങ്ങളേയും, ചുരുങ്ങിവരുന്ന പ്രകൃതിവിഭങ്ങളേയും അവര്‍ക്കു സംരക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ടു ഒരര്‍ത്ഥത്തില്‍ നോക്കിയാല്‍, വാര്‍ത്തകള്‍ ധാരാളമുണ്ടാകും, നല്ല സഞ്ചാരസ്വാതന്ത്ര്യവും ഉണ്ടാകും. മറുവശത്ത് പ്രാദേശിക ചേരിതിരിവ് രൂക്ഷമായി കിടമല്‍സരവും ഉണ്ടാകും. പ്രാദേശികവല്‍ക്കരണവും ആഗോളവല്‍ക്കരണവും തമ്മിലുള്ള സംഘര്‍ഷം തുടരുക തന്നെയാണ്.
ട്രംമ്പ് ഈ ആശയത്തെ പ്രതിനിധീകരിക്കുന്നുണ്ട്. ജനങ്ങള്‍ കരുതുന്നു ഇതൊരു വിഡ്ഢിത്തം നിറഞ്ഞ ആശയമാണെന്ന്. പക്ഷേ ഞാന്‍ അമേരിക്കയില്‍ 46 കൊല്ലം ജീവിച്ചിട്ടുണ്ട്. മിക്കവാറും ഇവിടെ കൂടിയിരിക്കുന്ന ആളുകളുടെ വയസ്സിനേക്കാള്‍ അധികം. ഞാന്‍ ഇക്കാര്യം അമേരിക്കക്കാരോടു പറയാറുണ്ട്. അവര്‍ പറയും, ഞാനൊരു വിദേശിയാണെന്ന്. ഞാന്‍ പറഞ്ഞു, ഞാന്‍ വിദേശിയുമാണ് അവരേക്കാള്‍ കൂടുതല്‍ അമേരിക്കനുമാണെന്ന്. കാരണം മിക്ക അമേരിക്കക്കാരനും അത്രയ്ക്കു പ്രായം ആയിട്ടില്ല. ഞാന്‍ നിങ്ങളോട് പറയുന്നു, ഞാന്‍ ലിന്‍ഡന്‍ ജോണ്‍സന്റെ കാലഘട്ടം മുതലുള്ള വ്യക്തിയാണ്. അപ്പോള്‍ എട്ടോ ഒമ്പതോ അമേരിക്കന്‍ പ്രസിഡന്റുമാരെ ഞാന്‍ കണ്ടിട്ടുണ്ട്. ഡെമോക്രാറ്റ് – റിപ്പബ്ലിക്കന്‍, റിപ്പബ്ലിക്കന്‍ – ഡെമോക്രാറ്റ് എന്ന ആടിക്കളിക്കല്‍ പോലെയുള്ള മാറ്റം മാത്രമല്ലട്രംമ്പ്. ഇത് മൗലികമായ ഒരു മാറ്റമാണ്. കാരണം, ഞാന്‍ അമേരിക്കയില്‍ എത്തിയ ശേഷം, ആദ്യമായാണ് അമേരിക്കന്‍ ജനതയുടെ വിശാലകാഴ്ചപ്പാടിനു മാറ്റം വന്നതായി കാണുന്നത്. ‘ആദ്യം അമേരിക്ക’, ‘ആദ്യം ഫ്രാന്‍സ്’, ‘ആദ്യം ജര്‍മനി’, ‘ആദ്യം ഇംഗ്ലണ്ട്’ തുടങ്ങിയ പ്രസ്താവനകള്‍ ഒരു പതിവാവുകയാണ്. അതുകൊണ്ട് ‘ആദ്യം ഭാരതം’ എന്ന ആശയംഉള്‍ക്കൊള്ളുന്നത് എന്താണെന്നു ഭാരതീയര്‍ മനസ്സിലാക്കേണ്ടതുണ്ട്. ഭാരതത്തിനു വളരെ വലിയ പ്രശ്‌നങ്ങളുണ്ട്. കാരണം നമുക്ക് രണ്ട് മോശം അയല്‍രാജ്യങ്ങളുണ്ട്.

മോഹന്‍:നാം ആ വിഷയത്തിലേക്കു വരുന്നതാണ്. അതിനുമുമ്പ് സംശയങ്ങളെല്ലാം ഒഴിവാക്കി, അടിത്തറ ബലപ്പെടുത്തുന്നതിനു മറ്റൊരു ചോദ്യം ചോദിക്കുന്നു. ഓരോ സംസ്‌കാരവും തങ്ങള്‍ മുറുകെപ്പിടിക്കുന്ന, വിനിമയം ചെയ്യുന്ന പദ്ധതിക്കു മുന്‍ഗണന കിട്ടുമെന്നു എങ്ങിനെ ഉറപ്പിക്കും? തങ്ങളുടെ ആഖ്യാനത്തിന്റെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ അവര്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യും? അതിനുവേണ്ടി അവരുടെ മുതല്‍മുടക്ക് എന്താണ്? വിവിധ സംസ്‌കാരങ്ങളുടെ നാല് പദ്ധതികള്‍ ഒരേസമയം മല്‍സരിക്കുമ്പോള്‍ ഇതെങ്ങിനെ മുന്നോട്ടുപോകുമെന്നു താങ്കള്‍ കരുതുന്നു?

രാജീവ്: ഇതൊരു പ്രധാനപ്പെട്ട ചോദ്യമാണ്. കാരണം ഞാന്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത് ഇന്ത്യന്‍ പക്ഷത്തുനിന്നുള്ള ബൃഹദ് വീക്ഷണത്തിനാണ്. ഇന്ത്യക്കു വേണ്ടി ഒരു ബൃഹദ്പദ്ധതി രൂപീകരിച്ച് നിര്‍വചിക്കാന്‍ ഞാന്‍ ശ്രദ്ധിക്കുന്നു! അമേരിക്കയുടെ കാര്യത്തില്‍, സ്ഥാപകനേതാക്കള്‍…

മോഹന്‍: ദയവായി പാശ്ചാത്യലോകത്തെപ്പറ്റി സംസാരിക്കൂ. അമേരിക്ക അതില്‍ ഉള്‍പ്പെടുന്നുണ്ട്. പക്ഷേ നമുക്ക് എല്ലാ പാശ്ചാത്യരാജ്യങ്ങളേയും കുറിച്ച് സംസാരിക്കാം.

രാജീവ്: അതെ. പടിഞ്ഞാറിന്റെ വിജയത്തിനു പിന്നില്‍ അവര്‍ രൂപംകൊടുത്ത ബൃഹദ്പദ്ധതി കാരണമാണ്. കാരണം നിങ്ങള്‍ക്കു ഒരു പോസിറ്റീവ് വ്യക്തിത്വമുണ്ടെങ്കില്‍ നിങ്ങള്‍ വിജയികളുടെ ടീമില്‍ അംഗമാണ്. നിങ്ങള്‍ ഉത്തേജിക്കപ്പെട്ടിരിക്കുന്നു. പിന്നെ ടീമിനുവേണ്ടി നിങ്ങള്‍ വിവിധ കാര്യങ്ങള്‍ക്കു ഇറങ്ങിത്തിരിക്കും. ഉപഭോക്താക്കളുടേയും ജോലിക്കാരുടേയും അഭിപ്രായത്തില്‍, നല്ല അടിത്തറയുള്ള ഒരു കോര്‍പ്പറേറ്റ് സ്ഥാപനം പോലെയാണിത്.അതു കൂടുതല്‍ഫലംചെയ്യും. പാശ്ചാത്യര്‍ ഭീമമായ തുക സര്‍വ്വകലാശാലകള്‍ക്കു വേണ്ടി ചിലവഴിക്കുന്നു. സ്‌കൂളുകളിലെ സിലബസ് നോക്കൂ; എന്താണ് അവര്‍ പഠിപ്പിക്കുന്നതും പഠിപ്പിക്കാത്തതും. അവരുടെ ബൃഹത്തായ കാഴ്ചപ്പാടിനെ വരുതിയില്‍ നിര്‍ത്താനുള്ള ആഗ്രഹത്താല്‍ നടത്തപ്പെടുന്നവയാണ് എല്ലാം. ഇസ്ലാമിലും ഇതുണ്ട്. മദ്രസകളില്‍ അവര്‍ പഠിപ്പിക്കുന്നത് അവരുടെ ബൃഹദ്പദ്ധതിയാണ്.
ചൈനീസ് കാഴ്ചപ്പാടിലുള്ള ശാസ്ത്രചരിത്രം,അവര്‍ എങ്ങിനെ എല്ലാം കണ്ടുപിടിച്ചു എന്നതാണ്. ടിബറ്റിനേയും, ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കത്തേയും കുറിച്ച് ചൈന പഠിപ്പിക്കുന്നത് വായിച്ചാല്‍, ആ വിഷയത്തില്‍ അഗാധജ്ഞാനമുള്ള ചൈനീസുകാരന്‍ പോലും, ചൈനയുടെ പക്ഷമാണ് വളരെ ശരിയെന്നു അംഗീകരിക്കും. അവനു അക്കാര്യത്തില്‍ സംശയമേ ഉണ്ടാകില്ല.
നമുക്ക് നമ്മളാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു ബൃഹദ്പദ്ധതി ഇല്ല. നമ്മുടെ പദ്ധതി വിഘടിക്കപ്പെട്ടു. അത് മറ്റുള്ളവരുടെ കൈവശമാണ്. യൂറോപ്പില്‍ ആരംഭിച്ച, വില്യം ജോണ്‍സിന്റെ കാലം മുതലുള്ള ഇന്‍ഡോളജി മേഖല ഇന്ത്യന്‍ പദ്ധതികളെ നിയന്ത്രിക്കുകയാണ്. നാം അത് ഒരിക്കലും തിരിച്ചു പിടിച്ചില്ല. നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായ പൗരാണിക കയ്യെഴുത്ത്പ്രതികളും, ശില്പങ്ങളും മറ്റും ഹീല്‍ഡല്‍ബെര്‍ഗ്, ഹാര്‍വാര്‍ഡ്, കൊളംബിയ തുടങ്ങിയ വിദേശസ്ഥലങ്ങളില്‍ ആണ്. ബ്രിട്ടനിലാണ് കൂടുതല്‍ കയ്യെഴുത്ത്പ്രതികള്‍ ഉള്ളത്. നാം അത് തിരികെ ചോദിക്കാന്‍ പോലും മിനക്കെടുന്നില്ല. നിങ്ങള്‍ അവിടെ പോകുമ്പോള്‍, ‘എന്തുകൊണ്ടാണ് അവ തിരിച്ചുതരാത്തതെന്ന്’ അവരോടു ചോദിച്ചാല്‍, അതിനു മറുപടി തരാന്‍ പോലും അവര്‍ മിനക്കെടില്ല. അങ്ങിനെയാണ് കാര്യങ്ങള്‍. നമ്മുടെ ബൃഹദ്പദ്ധതി നിയന്ത്രിക്കാനുള്ള താല്പര്യം നമുക്കില്ല.
അതിനേക്കാളും പരിതാപകരമായ കാര്യങ്ങളുണ്ട്; ദളിതനും അതിനെതിരായ മറ്റൊരു ആശയവും, ദ്രാവിഡവുംഅതിനെതിരായമറ്റൊരു ആശയവും, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും അവര്‍ക്കു എതിരായ മറ്റൊരു ആശയവും., എന്നിങ്ങനെയുള്ള വിഘടനവാദ കാഴ്ചപ്പാടുകള്‍ നിര്‍മിക്കപ്പെട്ട്, മൂര്‍ച്ചകൂട്ടി പ്രചരിപ്പിക്കപ്പെടുന്നു. ഇത്തരം തെറ്റിദ്ധാരണകള്‍ വളരെ കുഴപ്പമാണ്. ആശയപരമായ വേര്‍തിരിവില്‍ തുടങ്ങിയ ഇക്കാര്യങ്ങള്‍, ഒരുമയില്ലാത്ത, പരസ്പരകലഹം ധാരാളമുള്ള ദേശചരിത്രത്തെ വരെ നിര്‍മിച്ചെടുത്തു. ഇതൊരു അടിസ്ഥാന യാഥാര്‍ത്ഥ്യമായി മാറി.
ഇത് സംഭവിച്ചതും രൂക്ഷമായതും ഇന്ദിരാഗാന്ധിയുടെ കാലത്താണ്. തിരഞ്ഞെടുപ്പ് സഖ്യങ്ങളുണ്ടാക്കാന്‍ ഇന്ദിരാഗാന്ധിക്ക് വോട്ടുബാങ്കുകളെ ആവശ്യമായിരുന്നു. അവരപ്പോള്‍ കീഴാളപഠനങ്ങളെ പറ്റിയുള്ള ആശയങ്ങള്‍ ഇറക്കുമതി ചെയ്തു. രാമചന്ദ്രഗുഹയും മറ്റുള്ളവരും ഇതേ ആശയങ്ങള്‍ കൊണ്ടുവന്നവരാണ്.
മോഹന്‍: രാമചന്ദ്രഗുഹ ബാംഗ്ലൂര്‍വാസിയാണെന്നു ഞാന്‍ കരുതുന്നു. അദ്ദേഹത്തിനു കീഴാളപഠനങ്ങളും മറ്റും നടത്താനാകില്ലല്ലോ?
രാജീവ്: അവര്‍ നല്ല വ്യക്തികളാണ്. മാന്യന്മാര്‍. ഇവിടെ കാര്യം കീഴാളപഠനങ്ങള്‍ ആണ്. പിന്നെ ഇരകളുടെ വീക്ഷണകോണിലൂടെയുള്ള ചരിത്രം; സ്ത്രികള്‍ ഇരകളാണ്, ദളിതര്‍ ഇരകളാണ്, ദ്രാവിഡരും ന്യൂനപക്ഷങ്ങളും ഇരകളാണ്. ഭാരതെമെന്ന ഏകീകൃത ആശയത്തിനു എതിരാണ് ഈ ഇരകള്‍. അതിനാല്‍ ഭാരതമാണ് പ്രശ്‌നം. ഭാരതം അടിച്ചമര്‍ത്തലിന്റെ ഉറവിടമാണ്. ഇത്തരത്തിലുള്ള ചെറിയ ഇരവാദ ഗ്രൂപ്പുകള്‍ക്കു അവരുടേതായ വിഘടനവാദ ചരിത്രമുണ്ട്. സ്വത്വനിര്‍മിതിക്കു ഉതകുന്ന ഇത്തരം സമീപനങ്ങള്‍ പരിപാലിച്ചുവളര്‍ത്തിയത് ബാഹ്യശക്തികളാണ്. കൃസ്ത്യന്‍പള്ളി അവരുടെ അനുയായികള്‍ക്കു സഹായം നല്‍കുന്നു. അറബികളും സൗദികളും ഇസ്ലാമിക ജനങ്ങളേയും, ചൈന മാവോയിസത്തേയും പോറ്റിവളര്‍ത്തുന്നു, സോവിയറ്റുകളുടെ പതിവായിരുന്നു ഇത്. വിവിധ പ്രതിലോമ വീക്ഷണങ്ങള്‍ മൂലമുള്ള ധാരാളം പ്രശ്‌നങ്ങള്‍ നമുക്കുണ്ട്. ഇതു പരിഹരിക്കാന്‍ മനുഷ്യവിഭവശേഷി മന്ത്രാലയത്തില്‍ നിന്നു എന്തെങ്കിലും നീക്കങ്ങള്‍ ഉണ്ടായതായി എനിക്കറിവില്ല. ജാവദേക്കര്‍ വളരെ മാന്യനായ വ്യക്തിയാണ്. ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. കുറേകാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹം തുനിയുന്നുണ്ട്. പക്ഷേ ജാവദേക്കര്‍ മന്ത്രിയായിട്ടു അധികം നാളുകളായില്ല. എല്ലാം സമയമെടുക്കും. ഇതുകൂടാതെ സാംസ്‌കാരിക മന്ത്രാലയമുണ്ട്. ഇന്ത്യയുടെ പക്ഷത്തുനിന്നു ഒരു ബൃഹദ്പദ്ധതിക്കു സഹായമേകാന്‍ കഴിയുന്ന വേറേയും മന്ത്രാലയങ്ങളുണ്ട്. ഞാന്‍ കരുതുന്നു, നിങ്ങള്‍ അവരെ കാണുമ്പോള്‍… അവര്‍ക്കെല്ലാം നല്ല ഉദ്ദേശങ്ങളാണുള്ളത്.

മോഹന്‍: ക്ഷമിക്കണം. ഞാന്‍ തടസ്സപ്പെടുത്തുകയാണ്. പാശ്ചാത്യര്‍ക്കു അവരുടെ ഇന്നത്തെ സ്ഥിതി സൂചിപ്പിക്കുന്ന ഒരു ബൃഹത്തായ പദ്ധതി ഉണ്ടെന്ന്; അവര്‍ അവരെത്തന്നെ ലോകത്തിലുള്ള മറ്റുള്ളവരേക്കാള്‍ ഗരിമയുള്ളവരായി കാണുന്നു; അവര്‍ വിജയിച്ചവരായിരുന്നു. ഇസ്ലാമികലോകത്തിനു അവരുടെ മതത്തെ അടിസ്ഥാനമാക്കിയുള്ള പദ്ധതികളുണ്ട്; അവര്‍ ഇസ്ലാമിലും അതില്‍ നിന്നുള്ളവയിലും വളരെയധികം അഭിമാനിക്കുന്നു. ചൈനീസ് ജനത അവരാണ് മികച്ചവരെന്ന് ഊന്നിപ്പറയുന്നു; അവര്‍ക്കും മികച്ച പദ്ധതികളുണ്ട്. ഇന്ത്യ ഈ മൂന്ന് സംസ്‌കാരങ്ങള്‍ക്കും അധിനിവേശം ചെയ്തു, നമ്മുടെ മനസ്സുകളെ നിയന്ത്രിക്കാനും കോളനിവല്‍ക്കരിക്കാനുമുള്ള ഒരു യുദ്ധഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണോ? താങ്കള്‍ക്കു ഇക്കാര്യങ്ങള്‍ ശരിക്കും ബോധ്യമാണോ?

രാജീവ്: യെസ്.

മോഹന്‍:ഭാരതം ഇപ്പോള്‍ സംഘര്‍ഷഭൂമിയായി മാറിക്കഴിഞ്ഞു?

രാജീവ്: അതെ. യുദ്ധം ഇപ്പോള്‍ തുടരുകയാണ്. സത്യത്തില്‍ ഇവിടെ നടക്കുന്നത് സംസ്‌കാരങ്ങളുടെ ഏറ്റുമുട്ടലാണ്. ഇന്ത്യയിലേക്കു ചിലര്‍ക്കിത് കയറ്റുമതി ചെയ്യാന്‍ കഴിയും. അവര്‍ക്കതില്‍ നഷ്ടമൊന്നുമില്ല. നിസാര ചിലവുകൊണ്ട് അവര്‍ക്കിവിടെ യുദ്ധങ്ങള്‍ നടത്താം. ഇപ്പോള്‍, ഈ ട്രംമ്പ് കാലഘട്ടത്ത് ഇന്ത്യയ്ക്കു ഒരുപാട് അവസരങ്ങള്‍ ഏറ്റെടുക്കാനുണ്ടെങ്കിലും, ഇന്ത്യയില്‍ കൃസ്ത്യന്‍ മതപ്രചാരണത്തില്‍ ഒരു കുതിച്ചുചാട്ടം ഉണ്ടാവുമെന്ന ആശങ്ക എനിക്കുണ്ട്. കാരണം കൃസ്ത്യന്‍ ഇവാഞ്ചലിസ്റ്റുകള്‍ ട്രംമ്പിന്റെ കടുത്ത അനുയായിവൃന്ദത്തില്‍ ഉണ്ട്. ട്രംമ്പിനു അവരോടുള്ള കടം തീര്‍ക്കാനുണ്ട്. ട്രംമ്പ് നടത്തിയ ചില നിയമനങ്ങള്‍ കടുത്ത വലതുപക്ഷക്കാരുടേതാണ്. ഇന്ത്യയില്‍ കൃസ്ത്യന്‍ മതപ്രചാരണം വ്യാപിച്ചാല്‍ അത് കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കും. ഇസ്ലാം-കൃസ്ത്യന്‍ സംഘര്‍ഷം പടിഞ്ഞാറില്‍ നിന്ന്, മദ്ധ്യേഷ്യ വഴി ഇന്ത്യയിലേക്കു ഇറക്കുമതി ചെയ്യപ്പെടുക വരെ നടന്നേക്കാം. ഐസിസിനെ പോലുള്ള ഒന്ന് ഇവിടെ പെട്ടെന്ന് ഉയര്‍ന്നുവന്നാല്‍ ഇത് സംഭാവ്യമാണ്. കൃസ്ത്യന്‍ വിഭാഗങ്ങളില്‍നിന്ന് തിരിച്ചടികളും ഉണ്ടാകാം, അതും ഇന്ത്യന്‍ ഭൂമികയില്‍ തന്നെ. ഇന്ത്യ ഇത്തരം പ്രശ്‌നങ്ങളെ പറ്റി ചിന്തിക്കുന്നില്ല. എനിക്ക് അങ്ങിനെ തോന്നുന്നു. ഇരുപത്തഞ്ച് കൊല്ലം മുമ്പ് ഞാന്‍ ഇതിനെപ്പറ്റി സംസാരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഏറെക്കൊല്ലം മുമ്പ് ഒരു പ്രഭാഷണം നടത്തിയിരുന്നു. സംസ്‌കാരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്കു ഇടയില്‍ ഇന്ത്യയുടെ സ്ഥാനം എവിടെയാണ്? അനുമതി തരാന്‍ സംഘാടകര്‍ക്കു ബുദ്ധിമുട്ട് തോന്നിയ വിഷയമായിരുന്നു അത്. വളരെ വിവാദപരവും അപകടകരവും മോശവുമായ ഒന്നാണ് അതെന്നു അവര്‍ പറഞ്ഞു. അതുകൊണ്ട് പ്രഭാഷണത്തിനു അനുമതി തരാനാകില്ലത്രെ. നിങ്ങള്‍ക്കു നമ്മുടെ സംസ്‌കാരത്തെ കുറിച്ച് പോലും സംസാരിക്കാനാകില്ലെന്ന്. വിവിധ സംസ്‌കാരങ്ങള്‍ തമ്മിലുള്ള ബന്ധത്തെപ്പറ്റി ലോകം മുഴുവന്‍ ചര്‍ച്ചയും സംവാദവും നടത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍ നാം അതില്‍ സംഭ്രമിക്കുന്നു. അതുകൊണ്ട് ബാംഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഇത്തരമൊരു വിഷയം ചര്‍ച്ച ചെയ്യാനെടുത്തത് പുരോഗമനാത്മക ചുവടുവയ്പ്പാണ്.അത്രയെങ്കിലും നന്ന്.

മോഹന്‍:രാജീവ്, നാം ഇന്ത്യക്കാര്‍ എന്തുകൊണ്ടാണ് നമ്മുടെ സംസ്‌കാരത്തില്‍ അഭിമാനിക്കാത്തത്? താങ്കള്‍ അമേരിക്കയിലേക്ക് നോക്കൂ, അവിടെ അമേരിക്കന്‍ സവിശേഷതയും മേന്മയുമൊക്കെ പരാമര്‍ശിക്കപ്പെടുന്നത് കേള്‍ക്കാം.

രാജീവ്:അവിടത്തെ വലതുപക്ഷവും ഇടതുപക്ഷവും അമേരിക്കക്കാര്‍ക്കുള്ള സവിശേഷതയെ അംഗീകരിക്കുന്നവരാണ്.

മോഹന്‍: അവരുടേത് മഹത്തായ സംസ്‌കാരമാണെന്ന് അവര്‍ കരുതുന്നു. യൂറോപ്പിലേക്കു പോയാലോ, അവരും അവരുടെ സംസ്‌കാരം, ചരിത്രം എന്നിവയില്‍ അഭിമാനിക്കുന്നു. ഇസ്ലാമിക രാജ്യങളിലും ചൈനയിലും അങ്ങിനെ തന്നെ. എന്നാല്‍ ഇന്ത്യയില്‍ മാത്രം ആരും ഒന്നിലും അഭിമാനിക്കുന്നില്ല. എല്ലാവരും സംശയത്തിലുംകലഹത്തിലുമാണ്. ഡല്‍ഹിയിലുള്ള മീഡിയകള്‍ അവിടെയിരുന്ന് നിങ്ങള്‍ വര്‍ഗ്ഗീയവാദികളാണ്, നിങ്ങള്‍ അതാണ്, നിങ്ങള്‍ ഇതാണ് എന്നെല്ലാം പറയുന്നു. സംവാദങ്ങള്‍ സംസ്‌കാരത്തെ കുറിച്ചല്ല;നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനെ കുറിച്ചുമല്ല. നാം സ്വയം തടവുകാരാകുന്നത്, നാം ഭാരതത്തിനു എതിരെ സംസാരിക്കുന്നതു പോലെ.ഇന്ത്യക്കാരുടെ മനസ്സില്‍ എന്തുകൊണ്ടാണ് ഇതെല്ലാം ഉള്ളത്, വളരെയധികം വിചിത്രമായവ, നെഗറ്റീവ് ചിന്തകളുടെ ആധിക്യം, പുരോഗമനപരത ഇല്ലാതിരിക്കല്‍…

രാജീവ്:അതെ. അല്‍ഭുതം, ഇതാ ക്രിക്കറ്റ് മാച്ചില്‍ കോഹ്ലി ഒരു സെഞ്ചുറി അടിച്ചു. ബോളിവുഡില്‍ ഷാരുഖ്ഖാന്‍ ഒരു സംഗീതപരിപാടി നടത്തുകയാണ്… ഭാവിയെ പറ്റിയുള്ള ഇന്ത്യന്‍ കാഴ്ചപ്പാട് പോപ്പ് സംസ്‌കാരത്തിനു സമമാണ്. അടിസ്ഥാനപരമായി പോപ്പ് സംസ്‌കാരം ഒരു ഇന്ത്യന്‍ കാഴ്ച്ചപ്പാടാണ്. പ്രൗഢമായ ഒരു സംസ്‌കാരത്തിന്റെ പ്രാധാന്യം ഇന്ത്യക്കാര്‍ മനസ്സിലാക്കിയിട്ടില്ല. ഒരു സംസ്‌കാരത്തിന്റെ ഉപരിതലത്തില്‍ പോപ്പ് സംസ്‌കാരം ഉണ്ടെങ്കില്‍ അത് നന്നാണ്. പക്ഷേ ശുദ്ധമായ സംസ്‌കാരം എന്നിടത്ത് ജനങ്ങള്‍ ആശയക്കുഴപ്പത്തിലാവുകയാണ്. വിദ്യാഭ്യാസരംഗത്തു നിന്ന് അവര്‍ക്കു ലഭിച്ചത് ഒരു നെഗറ്റീവ് വീക്ഷണം ആണ്. സാധാരണ മാതാപിതാക്കള്‍ അടുത്ത തലമുറയിലേക്കു സംസ്‌കാരം പകരാറുണ്ടായിരുന്നു. രണ്ട് തലമുറ മുമ്പ് ഇതു നിന്നുപോയെന്നു ഞാന്‍ കരുതുന്നു. ജനങ്ങള്‍ ആധുനികതയെ മൗലികമായി തന്നെ പിന്തുടരാന്‍ തുടങ്ങി. ഭൗതികവാദം, ആധുനികത എന്നിവയെല്ലാം നല്ല കാര്യങ്ങളാണ്. ഞാന്‍ ജനങ്ങളോട് സന്യാസിമാരോ മറ്റോ ആകാന്‍ പറയുകയുമല്ല. എന്നാല്‍പൗരാണികകാലം മുതല്‍, ഹൈന്ദവസംസ്‌കാരം എന്ന ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ആരംഭം മുതല്‍, നമ്മുടെ സംസ്‌കാരത്തിനു വളരെ പ്രധാനപ്പെട്ട ഒരു റോള്‍ ഉണ്ടായിരുന്നു. നാം ഹിന്ദുവാണെന്നതോ നമ്മുടെ രാജ്യം ഹിന്ദുരാഷ്ട്രം ആണെന്നു പറയുന്നതിലോ, ധാര്‍മികമായി തെറ്റൊന്നുമില്ലെന്ന് നാം മനസ്സിലാക്കണം. ഹിന്ദുമതം ഒരു തുറന്ന ചട്ടക്കൂടാണ്; അത് മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, മറ്റുള്ളവര്‍ ഈ തുറന്ന ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങിനില്‍ക്കാന്‍ തയ്യാറാകുമോ എന്നതാണ് ശരിയായ ചോദ്യം. അല്ലാതെ നാം അവരെ ഒഴിവാക്കിയിട്ടില്ല.

തുടരും…

(ഭാഗം-ഒന്ന് )
ഇന്ത്യ മഹത്തായ അവളുടെ പാരമ്പര്യം വീണ്ടെടുക്കുമ്പോള്‍.. ‘ഇസ്ലാമിന് ജയിക്കണമെങ്കില്‍ അകപ്പെട്ടിരിക്കുന്ന തടവറയില്‍ നിന്ന് പുറത്തു വരേണ്ടതുണ്ട്…’

 

അഭിപ്രായങ്ങള്‍

You might also like More from author