കളമശ്ശേരി ഏരിയാ സെക്രട്ടറിയെ കുടുക്കിയ ‘ ബുദ്ധിയ്ക്ക് ‘ പിന്നിലെ ലക്ഷ്യം പി രാജീവ്, ജില്ല സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജീവ് മാറി നില്‍ക്കണമെന്ന ആവശ്യവും ഉയരും, നീക്കത്തിന് പിന്നില്‍ സിപിഎമ്മിലെ കണ്ണൂര്‍ ലോബി

 

p-rajivകൊച്ചി: ഗുണ്ടാ വിരുദ്ധ സ്‌ക്വാഡ് രജിസ്ട്രര്‍ ചെയ്ത കേസിലെ രണ്ടാം പ്രതിയായ സിപിഎം കളമശ്ശേരി ജില്ല സെക്രട്ടറിയെ ചുമതലയില്‍ നിന്ന് മാറ്റുന്നതിനൊപ്പം ജില്ലയിലെ സിപിഎമ്മില്‍ നേതൃത്വ മാറ്റം ഉള്‍പ്പടെയുള്ള തുടര്‍ നടപടികള്‍ വേണമെന്ന ആവശ്യവും ഉയരുന്നു. പി. രാജീവിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി ഒരു വിഭാഗം പാര്‍ട്ടിയില്‍ രംഗത്തെത്തിയതായാണ് വിവരം. കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെ അതിരുവിട്ട് പിന്തുണക്കുന്ന നിലപാടാണ് പി രാജീവ് സ്വീകരിക്കുന്നതെന്നാണ് ആരോപണം.

പണമിടപാടില്‍ ഒരാളെ തട്ടിക്കൊണ്ടുപോയ കേസില്‍ കളമശ്ശേരി സി പി എം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ പോലീസ് കേസെടുത്തു. പണമിടപാടില്‍ തട്ടിക്കൊണ്ടുപോയെന്നു ജോബി പൗലോസ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് പാലാരിവട്ടം പോലീസ് കേസെടുത്തത് .എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് സക്കീറിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് ഉടന്‍ നീക്കണമെന്ന ആവശ്യത്തില്‍ പി രാജീവ് വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കേസിലെ രണ്ടാം പ്രതിയായിരിക്കെ പാര്‍ട്ടി പദവിയില്‍ തുടരാന്‍ കഴിയില്ല എന്ന് വ്യക്തമായിട്ടും ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത തുടക്കം മുതല്‍ കാണിച്ചില്ല എന്നാണ് ആക്ഷേപം.

മുഖ്യമന്ത്രിക്കു ലഭിച്ച പരാതിയിലാണ് തുടര്‍ന്നാണ് സക്കീര്‍ ഹുസൈനെതിരെ നടപടി ഉണ്ടായത്.ഡി വൈ എ ഫ് ഐ നേതാവ് സിദ്ദിഖിനൊപ്പം പണത്തിനായി നാലംഗ സംഘം തട്ടിക്കൊണ്ടുപോയെന്നും ഈ സംഘത്തില്‍ സക്കീര്‍ ഉണ്ടായിരുന്നുവെന്നുമാണ് പിണറായിക്കു നല്‍കിയ പരാതിയില്‍ പറയുന്നത്.ബിസിനസുകാരിയായ യുവതിയെ ഭീഷണി പെടുത്തി പണം തട്ടിയെന്ന കേസില്‍ സിദ്ദിഖിനെ നേരത്തെ അറസ്‌റ് ചെയ്തിരുന്നു . ഡിവൈഎഫ്‌ഐ കറകപ്പള്ളി മസ്ജിദ് യൂണിറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. സക്കീര്‍ ഹുസൈനെ ജില്ലയിലെ പ്രമുഖ നേതാവായി വളര്‍ത്താന്‍ ഇപ്പോഴത്തെ ജില്ല സെക്രട്ടറി വഹിച്ച പങ്ക് ചെറുതല്ല.
മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എം എസ് എഫില്‍ നിന്ന് സി പി എമ്മില്‍ എത്തിയ സക്കീര്‍ ഹുസൈന്‍ എറണാകുളം ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കൂടിയാണ്. പൊതുമേഖല സ്ഥാപനങ്ങളുടെ പദവിയില്‍ ഇരിക്കുന്നയാളെ പാര്‍ട്ടി ഏരിയാ സെക്രട്ടറിയാക്കിയത് ഇരട്ടപദവി വഹിക്കരുതെന്ന സിപിഎം തീരുമാനത്തിന് വിരുദ്ധമായിരുന്നു. സാമ്പത്തീകമായ കാര്യങ്ങളില്‍ സക്കീര്‍ ഹുസൈന്റെ ഇടപെടല്‍ സംബന്ധിച്ച് പാര്‍ട്ടിയില്‍ ചിലര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നെങ്കിലും നേതൃത്വം അവഗണിക്കുകയായിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രി തന്നെ ഇടപെട്ട സാഹചര്യത്തില്‍ നടപടി എടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലായി സിപിഎം ജില്ല നേതൃത്വം.

ഇതിനിടെ ജില്ലയില്‍ പിണറായി പക്ഷത്തിന് എതിരായ ചേരിയുടെ ഭാഗമായി ജില്ല സെക്രട്ടറി മാറുന്നു എന്നത് കൂടി ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് കാരണമായെന്നാണ് വിലയിരുത്തല്‍. സിപിഎമ്മിലെ കണ്ണൂര്‍ ലോബിയ്‌ക്കെതിരെയാ ചേരിയിലേക്ക് പി രാജീവ് നീങ്ങിയിരുന്നു. ഇതേ തുടര്‍ന്നാണ് തൃപ്പൂണിത്തുറയില്‍ മത്സരിക്കാന്‍ താല്പര്യമുണ്ടായിട്ടും പാര്‍ട്ടി നേതൃത്വം അതിന് അനുമതി നല്‍കാതിരുന്നത്. ജില്ല സെക്രട്ടറിമാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സംസ്ഥാന നേതൃത്വത്തിന്റെ അനുമതി വേണമായിരുന്നു. എന്നാല്‍ ജില്ല നേതൃത്വം പലതവണ ആവര്‍ത്തിച്ച് ലിസ്റ്റ് നല്‍കിയിട്ടും സംസ്ഥാന നേതൃത്വം അനുമതി നല്‍കിയില്ല. തൃശ്ശൂരില്‍ ജില്ല സെക്രട്ടറിയായിരുന്ന എ.സി മൊയ്തീനെ കുന്നംകുളത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ അനുമതി നല്‍കിയിരുന്നു. രാജീവിന്റെ കാര്യത്തില്‍ ഇത് നടക്കാതിരുന്നതിന് പിന്നില്‍ പിണറായി വിജയന്റെ ഇടപെടലായിരുന്നു. എറണാകുളം ജില്ലയില്‍ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാവുന്ന ഒരാളെ പോലും നിയമസഭയില്‍ എത്തിക്കാന്‍ കഴിയാതിരുന്നത് ഈ കടുംപിടുത്തമായിരുന്നു. അന്ന് മുതല്‍ പിണറായി പക്ഷം നോട്ടമിട്ട രാജീവിനെ ജില്ല സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാന്‍ ഈ അവസരം ഉപയോഗിക്കുമെന്നാണ് നിഗമനം. വിഎസ് പക്ഷ നേതാക്കളുടെ നിശബ്ദ പിന്തുണയും ഇക്കാര്യത്തില്‍ എതിര്‍ചേരിക്കുണ്ട്. പി രാജീവിനെ പിന്തുണക്കുന്നവരെ ഒതുക്കി പി. രാജീവിനെ ഒതുക്കുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കത്തിന് പിന്നില്‍ സിപിഎമ്മിലെ കണ്ണൂര്‍ ലോബിയാണെന്നാണ് നിഗമനം. ജില്ല സെക്രട്ടറി പോലും അറിയാതെ പാര്‍ട്ടി ഏരിയാ സെക്രട്ടറിയ്‌ക്കെതിരെ ഗുണ്ടാ വിരുദ്ധ സ്‌ക്വാഡ് കേസെടുത്തിന് പിന്നില്‍ ചില പ്രമുഖ നേതാക്കള്‍ ഇടപെട്ടുവെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ പിന്തുണയും ഈ നീക്കത്തിന് ലഭിച്ചു.

ഇതിനിടെ ഏരിയാ സെക്രട്ടറിയെ കുടുക്കിയ പോലിസ് നീക്കത്തിന് പിന്നിലെ മുഖ്യമന്ത്രിയുടെ ഉദ്ദേശം വ്യക്തമാണെങ്കിലും, പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഇക്കാര്യത്തിലുള്ള പ്രതിഷേധം ആളിക്കത്തിക്കാനുള്ള ശ്രമത്തിലാണ് പി രാജീവിനെ പിന്തുണക്കുന്ന പക്ഷം. ഏരിയാ സെക്രട്ടറിയെ പോലും ഇത്തരത്തില്‍ കൈകാര്യം ചെയ്യുന്നത് പാര്‍ട്ടി പ്രവര്‍ത്തനം സ്വതന്ത്രമായി ചെയ്യുന്നതിന് തടസ്സമാകുമെന്നാണ് വാദം. സക്കീര്‍ ഹുസൈന്‍ ഒരു തര്‍ക്ക വിഷയത്തില്‍ ഇടപെട്ടു എന്നതിനെ തുടര്‍ന്ന് അദ്ദേഹത്തെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുക്കാനുള്ള പോലിസ് തീരുമാനം പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് പ്രചരണം. എന്നാല്‍ പിണറായി വിജയനെ നേരിട്ട് എതിര്‍ക്കാനുള്ള ശേഷി എതിര്‍പക്ഷത്തിനില്ല. ഈ സാഹചര്യത്തില്‍ ജില്ല സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുന്നതാരും ഉചിതമെന്ന് പി രാജീവ് കരുതാനും സാധ്യതയുണ്ട്. എന്തായാലും ഇപ്പോഴത്തെ പോലിസ് നടപടി എറണാകുളം ജില്ലയിലെ സിപിഎമ്മിനകത്ത് വലിയ പൊട്ടിത്തെറികള്‍ക്ക് വഴിവെച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

അഭിപ്രായങ്ങള്‍

You might also like More from author