എന്ത് തന്നെയായാലും മോദിയില്‍ വിശ്വസിച്ച് ജനങ്ങള്‍, ചേതന്‍ ഭഗത്തിനെ അതിശയിപ്പിച്ച് ഓണ്‍ ലൈന്‍ വോട്ടിംഗ് ഫലം

ഡല്‍ഹി: നോട്ട് അസാധുവാക്കലിലും, ശിവജി പ്രതിമ നിര്‍്മ്മാണത്തിലും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച എഴുത്തുകാരന്‍ ചേതന്‍ ഭഗതിനെ അമ്പരപ്പിച്ച് ഓണ്‍ ലൈന്‍ പോളിംഗ് ഫലം. മോദിയ്‌ക്കെതിരായി ഉന്നയിച്ച ചോദ്യങ്ങളോട് ഭൂരിപക്ഷം പേരും പ്രതികരിച്ചത് മോദിയില്‍ വിശ്വസമര്‍പ്പിച്ചാണ്.
നമ്മുടെ നേതാവായി നരേന്ദ്രമോദിയെ തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കുകയും അതേസമയം അദ്ദേഹം രാജ്യത്ത് ജനാധിപത്യത്തിന് വിലകല്‍പിക്കുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ അതിനെ അനുകൂലിക്കുമോ എന്നായിരുന്നു ആദ്യചോദ്യം. ് 10,000ല്‍ അധികം ആള്‍ക്കാര്‍ ഈ ചോദ്യത്തിന് മറുപടി നല്‍കി. ഇതില്‍ 55 ശതമാനം പേരും പറഞ്ഞത് ജനാധിപത്യം ഇല്ലെങ്കിലും മോദിയെ തെരഞ്ഞെടുക്കും എന്നായിരുന്നു.


അഴിമതി തടയാനും അഴിമതിക്കാരെ ശിക്ഷിക്കാനും വേണ്ടി മോദി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാല്‍ നിങ്ങള്‍ അതിനെ അനുകൂലിക്കുമോ എന്നായിരുന്നു അടുത്ത ചോദ്യം. ആകെ 9,000 പേരാണ് ഈ ചോദ്യത്തിന് വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ 57 ശതമാനവും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാലും മോദിയെ അനുകൂലിക്കുമെന്ന് രേഖപ്പെടുത്തി.

പോളിന്റെ റിസള്‍ട്ട് ചേതന്‍ ഭഗത് ട്വീറ്റായി പോസ്റ്റ് ചെയ്തിട്ടുണ്ട്.


നേരത്തെ നോട്ട് നിരോധനത്തിലാണ് ബിജെപിക്കെതിരെയും മോഡിക്കെതിരെയും ചേതന്‍ ഭഗത് ആദ്യമായി വിമര്‍ശനം ഉന്നയിച്ചത്. തെറ്റ് സംഭവിക്കുമ്പോള്‍ ദേശസ്നേഹത്തിന്റെ പേരുംപറഞ്ഞ് ക്യൂ നില്‍ക്കാനല്ല പറയേണ്ടതെന്നായിരുന്നു ചേതന്റെ വിമര്‍ശനം.

അഭിപ്രായങ്ങള്‍

You might also like More from author