വാട്ടസ്ആപ്പ് ഉപയോഗിക്കാന്‍ വരട്ടെ ; പ്രായം പറയൂ

മെസ്സേജിംഗ് അപ്ലിക്കേഷനായ വാട്ട്സ്ആപ്പ്  ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തി . ഇനിമുതല്‍ ഏറ്റവും കുറഞ്ഞ പ്രായം 16 ആയിരിക്കുമെന്ന് വാട്സ്ആപ്പ് ഉടമകളായ ഫേസ്ബുക്ക് അറിയിച്ചു കഴിഞ്ഞു . മുന്പ് 13 ആയിരുന്നു ഉപയോഗിക്കാനുള്ള പ്രായപരിധി .

അടുത്ത മാസം മുതല്‍ യൂറോപ്യന്‍ യൂണിയന്‍ പുതിയ സുരക്ഷാ നിയന്ത്രണ പോളിസി കൊണ്ട് വരാനിരിക്കെയാണ് ഈ മാറ്റം വാട്ട്സ്ആപ്പ് കൊണ്ട്വന്നിരിക്കുന്നത് .

ഇനിമുതല്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ പ്രായം സ്ഥിരീകരിക്കണമെന്ന നിബന്ധന അടുത്ത ആഴ്ചകളില്‍ വരുന്ന അപ്ഡേറ്റ്കളില്‍ ഉള്‍പ്പെടുത്തും . എന്നാല്‍ പ്രായം എങ്ങനെയാണ് സ്ഥിരീകരിക്കേണ്ടത് എന്നത് സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല .

മേയ് 25 മുതലാണ്‌ യൂറോപ്പ്യന്‍ യൂണിയനില്‍ ജനറല്‍ ഡാറ്റ പ്രൊട്ടെക്ഷന്‍ റെഗുലേഷന്‍ നിലവില്‍ വരുന്നത് . നമ്മുടെ വിവരങ്ങള്‍ കമ്പനികള്‍ എങ്ങനെയൊക്കെ ഉപയോഗിക്കുന്നു എന്നറിയാന്‍ ഉപയോക്താവിന് സഹായകമാകുന്നതാണ് ഈ സംവിധാനം . ഇത് വിനിയോഗിച്ചു സ്വകാര്യവിവരങ്ങള്‍ മായിച്ചു കളയാനും ഉപയോക്താവിന് അവകാശമുണ്ടായിരിക്കും .

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.