‘ദളിതന്‍ കൃസ്ത്യാനിയായാലും ദളിതന്‍ തന്നെ’, in face book

ജോണ്‍ ഡിറ്റോ പി.ആര്‍

 

കെവിന്‍,
നിനക്കറിയില്ലായിരുന്നോ? ദളിതന്‍ ക്രിസ്ത്യാനിയായാലും ദളിതന്‍ തന്നെ.
ദളിതന്‍ നാലിരട്ടി ജോലി ചെയ്യണമായിരുന്നു ..
ഒരുവന്‍ ഒരു പുസ്തകം വായിച്ചാല്‍ 4 പുസ്തകം വായിക്കണം
അവന്‍ ഒരു വിഷയം പഠിച്ചാല്‍ നീ നാലു വിഷയം പഠിക്കണം.
അവന്‍ ഒരടിയടിച്ചാല്‍
നാലടിയടിക്കണം.
നീ അരയില്‍ ഒരു തോക്കു കരുതണം..
(ഞാന്‍ തോക്കിന് Licence ന് ശ്രമിക്കുന്നു)
നിനക്ക് പ്രേമിക്കാനോ
ചിരിക്കാനോ പാടില്ല.
നല്ല കുപ്പായമിടാന്‍ പാടില്ല .. ദളിത് ക്രിസ്ത്യാനിക്ക് കവിത വരുമോ എന്ന് ചോദിച്ചത് പ്രസിദ്ധനായര്‍ കവി ..
കെവിന്‍ ഞാനും ഈ തീവഴി നടന്നവനാണ്..
എന്റെ മനസ്സ് ചിതറിയെറിഞ്ഞ് എന്നെ നിറത്താലും ജാതിയാലും ഒറ്റപ്പെടുത്തി മരണ ഗര്‍ത്തത്തിനരികെ വരെയെത്തിച്ചത് ഒരു ഗ്രാമമല്ല.. പ്രബുദ്ധ കേരളത്തിലെ സഖാക്കളെ വാര്‍ത്തെടുക്കുന്ന എറണാകുളം മഹാരാജാസ് കോളജ്.
ക്ലാസ്സ് മുറിയില്‍ ദളിതര്‍ ക്രൈസ്തവരായ കഥ പറഞ്ഞ് എന്റെ പേരെടുത്ത് പറഞ്ഞ് പരിഹസിച്ചത്
സാക്ഷാല്‍ സി.ആര്‍.ഓമനക്കുട്ടന്‍ മാഷ്…
കെ.ജി.എസ്സിന് നായരില്‍ത്താഴെ കവിതയും സാഹിത്യവുമില്ല..
ഗിരിഷ് കുമാര്‍ ആര്‍ എന്ന മാതൃഭൂമി നായരും ശ്രീജിത്ത് ഡി.പിള്ളയും,
സിറാജ് കാസിം എന്ന നമ്പൂതിരി മുസല്‍മാനുമൊക്കെ
എത്ര ക്രൂരമായാണ് സഹപാഠി സ്‌നേഹം പോലുമില്ലാതെ
എന്നെ ചവിട്ടി വീഴ്ത്തിയത്?

ഗ്രാമര്‍ തെറ്റിച്ചു പറഞ്ഞപ്പോള്‍ പരസ്യമായി തിരുത്തിയ കുറ്റത്താല്‍ എന്നെ തേഡ് ക്ലാസ്സാക്കി ഒതുക്കിയ ഭാനുമതി ടീച്ചറും മഹാരാജാസില്‍ വിളങ്ങിയിരുന്നു.
എന്നെ മാത്രം സാര്‍ എന്നു വിളിക്കാന്‍ സാധിക്കാത്ത മാനേജരച്ചനെ താനെന്ന് വിളിച്ച് ഞെട്ടിച്ചില്ലായിരുന്നെങ്കില്‍ അത് തുടരുമായിരുന്നു ..
കെവിന്‍
കമ്യൂണിസ്റ്റുകള്‍ നമ്മുടെ കൂടെയെന്ന് നീ കരുതി.
ഒരിക്കലുമല്ല.
സവര്‍ണ്ണന്‍ കമ്യൂണിസ്റ്റായാല്‍ ഇരട്ടി സവര്‍ണ്ണനാകും..
കെവിന്‍, സുറിയാനി ക്രിസ്ത്യാനിയുടെയുള്ളില്‍ പുളയ്ക്കുന്ന ജാതിഭ്രാന്തിന്‍ പുഴുക്കളുണ്ടെന്ന് നിനക്കറിയില്ലായിരുന്നോ?
കെവിന്‍, എന്റെ കാര്യവും സുരക്ഷിതമല്ല.. എന്റെ മകള്‍ ഇപ്പഴേ നിറത്തിന്റേയും ജാതിയുടേയും നോവിനാല്‍ മുഖം മ്ലാനമായതു ഞാന്‍ കണ്ടു.. ഉളളു നീറി ..
എന്തു ചെയ്യും? എനിക്കറിയില്ല..?
എന്റെ നേരെയും തോക്കിന്‍ മുന ഉന്നം പിടിക്കുന്നവരെ എനിക്ക് കാണാം.. കമ്യൂണിസവും പാര്‍ട്ടിയും
സംഘപരിവാരങ്ങളും മുഹമ്മദീയരും തോക്കിനു പിന്നിലുണ്ട്..കാണാം …
അവസാനത്തെ പിടച്ചിലിനു മുമ്പ് ഒരു ബുള്ളറ്റങ്കിലും നിന്റെയൊക്കെ നേരെ പായിച്ചിരിക്കും..
കറുത്ത കൈയ്യുടെ ബലമെന്തെന്നു് നീയൊക്കെയറിയും..
കെവിന് ഒരു ജ്യേഷ്ഠന്റെ ബാഷ്പാഞ്ജലി..

കെവിൻ, നിനക്കറിയില്ലായിരുന്നോ? ദളിതൻ ക്രിസ്ത്യാനിയായാലും ദളിതൻ തന്നെ.ദളിതൻ നാലിരട്ടി ജോലി ചെയ്യണമായിരുന്നു ..ഒരുവൻ…

Posted by John Ditto P R on Monday, May 28, 2018

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.