‘ബിജെപിയ്ക്ക് മുന്നില്‍ വിനീതദാസനായ ആഭ്യന്തരമന്ത്രി നാടിന് അപമാനം’ പിണറായി വിജയനെതിരെ വി.ടി ബല്‍റാം

 

‘ബിജെപിക്കു മുന്‍പില്‍ വിനീതദാസനായി നില്‍ക്കുന്ന ആഭ്യന്തരമന്ത്രി സംസ്ഥാനത്തിന് അപമാനം’. എന്ന പിണറായി വിജയന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം തന്റെ ഫേസ്ബുക്ക് പേജിലാണ് വി.ടി ബല്‍റാമിന്റെ പരിഹാസം. ആര്‍എസ്എസ് സായുധ പരിശീലന ക്യാമ്പ് നടത്തുന്നുവെന്ന കൈരളി വാര്‍ത്ത ചൂണ്ടിക്കാട്ടി നടപടി എടുക്കാത്തതെന്ത് എന്ന വിഷയം ഉന്നയിച്ചാണ് ബല്‍റാമിന്റെ പോസ്റ്റ്.

പോസ്റ്റിന്റെ പൂര്‍ണരൂപം-
ആര്‍ എസ് എസിന്റെ സായുധ പരിശീലന ക്യാമ്പുകള്‍ സംസ്ഥാനത്തെമ്പാടും നടക്കുന്നുവെന്ന് കൈരളി ചാനല്‍ ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത നല്‍കുന്നു. അതേ ചാനലിന്റെ ചര്‍ച്ചക്കിടയില്‍ ഞങ്ങളുടെ ക്യാമ്പ് റെയ്ഡ് ചെയ്യാന്‍ പിണറായി വിജയന്റെ പോലീസിന് ധൈര്യമുണ്ടോ എന്ന് ബിജെപി നേതാവ് വിവി രാജേഷ് സിപിഎം നേതാവ് എംവി ജയരാജനെ ആവര്‍ത്തിച്ച് വെല്ലുവിളിക്കുന്നു. ജയരാജന്‍ ഒഴിഞ്ഞുമാറുന്നു.
പിണറായി വിജയന്റെ വാക്കുകള്‍ നേരിയ ഭേദഗതികളോടെ അന്വര്‍ത്ഥമാവുകയാണ്: ‘ബിജെപിക്കു മുന്‍പില്‍ വിനീതദാസനായി നില്‍ക്കുന്ന ആഭ്യന്തരമന്ത്രി സംസ്ഥാനത്തിന് അപമാനം’.

അഭിപ്രായങ്ങള്‍

You might also like More from author