വാട്‌സ്ആപ്പ് ചാറ്റില്‍ വോയിസ് റെക്കോര്‍ഡ്‌ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക് 

വോയിസ് റെക്കോര്‍ഡ്‌ ഫീച്ചറില്‍ പുതിയൊരു  മാറ്റം  വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നു . ശബ്ദം റെക്കോര്‍ഡ്‌ ചെയ്യപ്പെടുന്ന സമയത്ത് അപ്രതീക്ഷിതമായി കോള്‍ വരുകയോ , ബാറ്ററി കുറയുകയോ ചെയ്യുമ്പോള്‍ റെക്കോര്‍ഡ്‌ ചെയ്യുന്നതിന് തടസ്സം നേരിടാറുണ്ട് . അതിനുള്ള പരിഹാരവുമായാണ് 2.18.123 ആന്‍ഡ്രോയിഡ് ബീറ്റാ അപ്ഡേറ്റ് പുറത്തിറങ്ങുന്നത് . 

ഇനി ശബ്ദം റെക്കോര്‍ഡ്‌ ചെയ്യപ്പെടുന്ന സമയത്ത് അപ്രതീക്ഷിതമായി തടസം നേരിട്ടാല്‍ റെക്കോര്‍ഡ്‌ ചെയ്യുന്ന ശബ്ദം ഫോണില്‍ ചെയ്യപ്പെടും . ഇത് വഴി വീണ്ടും ശബ്ദം റെക്കോര്‍ഡ്‌ ചെയ്യേണ്ടി വരുകയില്ല . ഈ സൗകര്യം മുന്നേ തന്നെ വാട്സ്ആപ്പിന്റെ ഐ ഓ എസ് പതിപ്പില്‍ കൊണ്ട്വന്നിരുന്നു . 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.