മൊബൈല്‍ നമ്പര്‍ സേവ് ചെയ്യാതെയും ഇനി ചാറ്റ് ചെയ്യാം; പുതിയ ഫീച്ചറുമായ് വാട്‌സ്ആപ്പ്

 

വാട്‌സ്ആപ്പില്‍ ഇനി  കോണ്‍ടാക്ട് ലിസ്റ്റിലില്ലാത്ത നമ്പറുകളിലും ചാറ്റ് ചെയ്യാം. മറ്റുളളവരോട് ചാറ്റ് ചെയ്യാന്‍ അവരുടെ നമ്പര്‍ പലപ്പോഴും നമ്മള്‍ സേവ് ചെയ്യാറുണ്ട്. ഇതിന് ശേഷം മാത്രമായിരിക്കും വാട്‌സ്ആപ്പില്‍ അവരുടെ നമ്പര്‍ നമുക്ക് കാണാന്‍ കഴിയുക. എന്നാല്‍ ഇതിന് മാറ്റം വരുത്തിയ പുതിയ ഫീച്ചറാണ് ഇപ്പോള്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ‘ക്ലിക് ടു ചാറ്റ്’ എന്നാണ് ഫീച്ചറിന്റെ പേര്. വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന ആര്‍ക്ക് വേണമെങ്കിലും നമുക്ക് നമ്പര്‍ സേവ് ചെയ്യാതെ സന്ദേശം അയക്കാന്‍ കഴിയും.

ആന്‍ഡ്രോയിഡ് ഫോണില്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ഇപ്പോള്‍ തന്നെ ലഭ്യമാണ്. വെബ് വാട്സ്ആപ്പിലും ഇതേ രീതിയില്‍ സന്ദേശം അയക്കാന്‍ കഴിയും. മൊബൈലിലോ ഡെസ്ക്ടോപ്പിലോ വാട്സ്ആപ്പ് യുആർഎല്‍ ആദ്യം ടൈപ്പ് ചെയ്യുക. ഇതിന്റെ അവസാന ഭാഗത്ത് ചാറ്റ് ചെയ്യേണ്ട ആളുടെ നമ്പര്‍ ടൈപ്പ് ചെയ്ത് ലോഡ് ചെയ്യുക.

ഉടന്‍ തന്നെ വാട്സ്ആപ്പ് മൊബൈലില്‍ തെളിയുകയും നമ്പര്‍ സേവ് ചെയ്യാതെ ഈ നമ്പറിലേക്ക് സന്ദേശം അയക്കാനും സാധിക്കും. നിലവില്‍ സേവ് ചെയ്യാത്ത നമ്പര്‍ ആണെങ്കില്‍ വാട്സ്ആപ്പില്‍ കണ്ടെത്തി സന്ദേശം അയക്കാന്‍ ബുദ്ധിമുട്ടാണെന്ന പരാതി പലപ്പോഴും ഉയര്‍ന്നതിനെ തുടര്‍ന്നാണ് കമ്പനി മാറി ചിന്തിച്ചത്.

 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.