ദുലാഘട്ട് കലാപത്തില്‍ നടന്ന ക്രൂരത വെളിവാക്കി വീഡിയൊ, ‘മമത പറയുന്നത് നുണ’

അവിടെ ഒന്നും നടന്നിട്ടില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നിസ്സാരവത്ക്കരിച്ച ദുലാഘട്ട് കലാപത്തിന്റെ ദുരന്തമുഖം വെളിച്ചെത്ത് കൊണ്ട് വന്ന് സോഷ്യല്‍ മീഡിയ. ദുലാഘട്ടില്‍ നടന്ന ആക്രമണങ്ങളെ കുറിച്ച് തദ്ദേശവാസികളും മറ്റും ഇട്ട ഫേസ്ബുക്ക് വീഡിയോ പോസ്റ്റുകളാണ് മമത സര്‍ക്കാരിന്റെ നിലപാട് തുറന്ന് കാട്ടുന്നത്.
മാധ്യമങ്ങളെ കലാപമേഖലയിലേക്ക് പ്രവേശിപ്പിക്കാത്തതിനാല്‍ അവിടെ എന്താണ് നടക്കുന്നതെന്ന് പുറംലോകം അറിയുന്നില്ല. ഈ സാഹചര്യത്തിലാണ് ആക്രമണത്തിനിരയായവരുടെ വേദന പങ്കുവെക്കുന്ന വീഡിയൊകള്‍ പുറത്ത് വരുന്നത്.


15 ദിവസങ്ങളായി ദുലാഘട്ടില്‍ തുടരുന്ന സംഘര്‍ഷം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. നിരവധി ഹിന്ദു കുടുംബങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്നും, മിക്കവരും എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്തുവെന്നും ദൃകസാക്ഷികള്‍ പറയുന്നു.
പ്രദേശത്ത് 61 വീടുകള്‍ കത്തിച്ചുവെന്ന് വീഡിയൊവില്‍ പറയുന്നു. ആയുധധാരികളായ സംഘം എത്തി ആക്രമണം നടത്തിയെന്നും വീട് കൊള്ളയടിച്ചുവെന്നും വീഡിയൊവില്‍ പറയുന്നു.


പോലിസ് എല്ലാം നോക്കി നിന്നു. എതിര്‍ക്കാന്‍ ശ്രമിച്ച പോലിസുകാരെയും സംഘം ആക്രമിച്ചു, 30 ഓളം പെട്രോള്‍ ബോംബുകള്‍ പ്രദേശത്ത് എറിഞ്ഞുവെന്നും വീഡിയൊവില്‍ പറയുന്നു.
നേരത്തെ പാക്കിസ്ഥാന് സിന്ദാബാദ് വിളിച്ചായിരുന്നു ആക്രമണമെന്ന് ചിലര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

അഭിപ്രായങ്ങള്‍

You might also like More from author