ഭീം ആപ് ഉപയോഗിക്കുന്നതെങ്ങനെ- ആപിനെ കുറിച്ച് കൂടുതലറിയാം

ഭരണഘടന സ്ഥാപകന്‍ ഡോ.ബി.ആര്‍ അംബ്ദേക്കറുടെ സ്മരണാര്‍ത്ഥമാണ് ആപ്പിന് ഭീം ആപ്പ് എന്ന് പേരിട്ടിരിക്കുന്നത്.
ആധാറിനെ അടിസ്ഥാനമാക്കിയായിരിക്കും ‘ഭീം’ ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം.
യുപിഐയുടെ പരിഷ്‌കൃത രൂപമാണ് ഭീം.

യുഎസ്എസ്ഡി മുഖേനെയും ഭീം ആപ്ലിക്കേഷന്‍ ഉപയോഗിക്കാം.
സമീപ ഭാവിയില്‍ ‘ഭീം’ ആപ്ലിക്കേഷനും മൊബൈല്‍ ഫോണുകള്‍ ആവശ്യമായി വരില്ല; വിരലടയാളം മതിയാകും
മികച്ച ധനകാര്യ നയം രചിച്ച അംബേദ്കറിന്റെ പേരാണ് മൊബൈല്‍ ആപ്ലിക്കേഷന് നല്‍കിയിരിക്കുന്നത്
എല്ലാ മൊബൈല്‍ ഫോണുകളിലും ഉപയോഗിക്കാന്‍ പാകത്തിനുള്ളതാണ് ‘ഭീം’ ആപ്ലിക്കേഷന്‍.
ഭീം ആപ്പിലൂടെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന സ്ഥാപനത്തിലെത്തുന്ന ഉപഭോക്താവും ഭീം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും ആധാര്‍ കാര്‍ഡ് നമ്പര്‍ അതില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. ഏത് ബാങ്കിലൂടെയാണോ പണം കൈമാറുന്നത് ആ ബാങ്കിന്റെ വിവരവും ആപ്പില്‍ ചേര്‍ക്കണം.

ഭീം ആപ്പ് ഉപയോഗിച്ചുള്ള പണമിടപാടില്‍ വണ്‍ ടൈം പാസ്വേര്‍ഡിനും എടിഎം പിന്‍നമ്പറിനും പകരം ഫിംഗര്‍ പ്രിന്റാണ് പാസ് വേര്‍ഡായി ഉപയോഗിക്കപ്പെടുക. പണം ഡിജിറ്റലായി കൈമാറുന്നതിനായി ഉപഭോക്താവ് ബയോമെട്രിക് റീഡറില്‍ കൈവിരല്‍ അമര്‍ത്തണം.
വിരലടയാളവും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിച്ച് ഭീം ആപ്പ് രണ്ടും ഒരാള്‍ തന്നെ എന്നുറപ്പാക്കും.

ആധാര്‍ അധിഷ്ഠിതമായാണ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്. തുടര്‍ന്ന് ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്നും പണം വ്യാപാരിയുടെ അക്കൗണ്ടിലേക്ക് മാറ്റും.

അഭിപ്രായങ്ങള്‍

You might also like More from author