വാട്സ്ആപ്പിന് വെല്ലുവിളിയാകുമോ ? പതഞ്ജലിയുടെ ” കിമ്പോ ” – കൂടുതൽ അറിയാം

ബാബാ രാംദേവും പതഞ്ജലിയും വീണ്ടും വാർത്തയിൽ നിറയുകയാണ് . എന്നത്തേയും പോലെ ആയുർവേദ ഉത്പനങ്ങൾ – യോഗ ഇവയെ ബന്ധിപ്പിച്ചുള്ളതല്ലാ ഇപ്പോഴത്തെ വിഷയങ്ങൾ എന്ന് മാത്രം .

പതഞ്‌ജലി സിം പ്രഖ്യാപനം നടന്നതിന് പിന്നാലെ പുതിയ മെസ്സജിംഗ് ആപ്ലിക്കേഷൻ പുറത്തിറക്കി വാട്സ്ആപ്പിനെ വെല്ലുവിളിച്ചിരിക്കുകയാണ് . വാട്സ്ആപ്പിന് കനത്ത വെല്ലുവിളിയാകുമെന്നാണ് കമ്പിനിയുടെ അവകാശവാദം . ‘കിമ്പോ’ എന്നാണു ആപ്പ്ളിക്കേഷനു നൽകിയിരിക്കുന്ന പേര് .

ടെക് ഭീമന്മാരായ ഗൂഗിൾ പോലും കഴിഞ്ഞ കുറച്ചു കാലങ്ങളായി പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് വാട്സ്ആപ്പിനെ വെല്ലുന്ന മികച്ച രീതിയിലൊരു ആപ്ലിക്കേഷൻ നിർമ്മിക്കുവാൻ . ഗൂഗിൾ ടോക്ക് , അലോ ഡുഓ എന്നിവ പരീക്ഷിച്ചു നോക്കിയിട്ടു പോലും മികച്ച പ്രതികരണം ലഭ്യമാകാതെ ഇരിക്കുന്ന സ്‌പേസിലേക്കാണ് പതഞ്ജലിയുടെ അവകാശവാദം .

ടെക്സ്റ്റ്, വോയിസ് , ഫോട്ടോസ്, വീഡിയോസ്, ജിഫ്, ഓഡിയോ, വിഡിയോ ചാറ്റ്, ഗ്രൂപ്പ്സ് , ഡൂഡിൽ , അനിമേഷൻ   ഉൾപ്പടെയുള്ള സൗകര്യങ്ങൾ കിമ്പോയിൽ ഉണ്ടാവുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ .

നിരവധി മെസ്സേജിംഗ് ആപ്പുകൾ ലഭ്യമായ ഓൺലൈൻ ലോകത്ത് ഇന്നും മികച്ചു നിൽക്കുന്ന ഒന്നാണ് വാട്സ്ആപ്പ് . കമ്പിനി മുന്പെങ്ങുമില്ലാത്ത രീതിയിൽ പുതിയ അപ്ഡേറ്റ് വഴി മത്സരബുദ്ധിയോടെ പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തികൊണ്ടിരിക്കുകയാണ് . ഈ മത്സരലോകത്ത് കിമ്പോ എത്രത്തോളം വിജയകരമാവുമെന്നത് കണ്ടു തന്നെ അറിയേണ്ടിയിരിക്കുന്നു .

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.