കോണ്‍ഗ്രസ് പിന്തുണച്ചിട്ടും രക്ഷയില്ലാതെ സിപിഎം: ബംഗാളില്‍ ബിജെപിക്കും പിന്നില്‍ മൂന്നാമത്

പശ്ചിമ ബംഗാളിലെ മഹേസ്ഥല നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ പതിറ്റാണ്ടുകള്‍ ബംഗാള്‍ ഭരിച്ച സിപിഎമ്മിന് കനത്ത തിരിച്ചടി. കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ചിട്ടും സിപിഎം മൂന്നാം സ്ഥാനത്താണ്.
നിലവിലെ ലീഡ് നില വച്ച് 6000 വോട്ടുകള്‍ക്ക് ബിജെപിയേക്കാള്‍ പിന്നിലാണ് സിപിഎം സ്ഥാനാര്‍ത്ഥി പര്‍വ്വത് ചൗധരി. 2016ല്‍ സിപിഎമ്മിലെ പ്രമുഖ നേതാവ് ഷാമിക് ലാഹിരി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലമാണ് മഹേസ്ഥല.
തൃണമൂല്‍ സ്ഥാനാര്‍ത്ഥി ദുലാല്‍ ദാസാണ് ഇവിടെ വിജയം ഉറപ്പിച്ച് മുന്നേറുന്നത്. ബിജെപിയിലെ സുജിത്ത് കുമാര്‍ ഘോഷാണ് രണ്ടാം സ്ഥാനത്ത്. നിലവില്‍ 35000ത്തിലധികം വോട്ടുകള്‍ക്ക് ടിഎംസി സ്ഥാനാര്‍ത്ഥി മുന്നിലാണ്.
കഴിഞ്ഞ മാസം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും സിപിഎം ബംഗാളില്‍ ബിജെപിക്ക് പിറകില്‍ ദയനീയ പ്രകടനമാണ് കാഴ്ച വച്ചത്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.