‘ജ്വല്ലറി തട്ടിപ്പുകേസില്‍ മമ്മൂട്ടിയെ പ്രതിചേര്‍ക്കണം’ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് മനുഷ്യാവകാശ കമ്മീഷന്‍

അവതാര്‍ ഗോള്‍ഡ് തട്ടിപ്പു കേസില്‍ ബ്രാന്‍ഡ് അംബാസിഡറായിരുന്ന നടന്‍ മമ്മൂട്ടിയെ പ്രതിചേര്‍ക്കണമെന്ന പരാതി മനുഷ്യാവകാശ കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു. കോടികള്‍ നിക്ഷേപമായി സ്വീകരിച്ച് നിക്ഷേപകരെ അവതാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ഉടമകള്‍ കബളിപ്പിച്ചെന്നാണ് നിക്ഷേപകരുടെ പരാതി.

150 കോടിയുടെ നിക്ഷേപത്തട്ടിപ്പാണ് അവതാര്‍ ഗോള്‍ഡ് നടത്തിയതെന്നാണ് പരാതി. പരാതിയില്‍ അവതാര്‍ ഗോള്‍ഡിന്റെ മൂന്ന് ഉടമകളില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. മമ്മൂട്ടിക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കുമെന്ന് നിക്ഷേപകര്‍ നേരത്തെ അറിയിച്ചിരുന്നു.

അന്വേഷണവുമായി ബന്ധപ്പെട്ട പൊലീസ് നടപടികളില്‍ കമ്മീഷന്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ജ്വല്ലറിയുടെ ബ്രാന്‍ഡ് അബാസിഡറായിരുന്നു മമ്മൂട്ടിയെന്ന് പരാതിയില്‍ പറയുന്നു
”മമ്മൂട്ടിയിലുള്ള വിശ്വാസംകൊണ്ടാണ് പലരും അന്ന് നിക്ഷേപം നടത്തിയത്. ഇത്രയധികം നിക്ഷേപകരും പണവും എത്തിയതും മമ്മൂട്ടി എന്ന സാന്നിധ്യം ഉള്ളതിനാലാണ്”നിക്ഷേപകര്‍ പറയുന്നു.

അഭിപ്രായങ്ങള്‍

You might also like More from author