Latest Updates

കൊളംബിയയെ ഞെട്ടിച്ച് ഏഷ്യന്‍ ശക്തികള്‍: ജപ്പാന്റെ ജയം ത്രസിപ്പിക്കുന്നത്-

ലോകകപ്പില്‍ ശക്തരായ കൊളംബിയയെ തോല്‍പിച്ച് ഏഷ്യന്‍ ശക്തികളായ ജപ്പാന്‍. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ജപ്പാന്റെ വിജയം. ഇതാദ്യമായാണ് ജപ്പാന്‍ ലോകകപ്പ് മത്സരത്തില്‍ കൊളംബിയയെ തോല്‍പിക്കുന്നത്. വന്‍മാര്‍ജിനില്‍ ജയിക്കാമെന്ന് പ്രതീക്ഷിച്ചെത്തിയ കൊളംബിയയെ ആറാം മിനിറ്റില്‍ ഗോള്‍ നേടി ജപ്പാന്‍ ഞെട്ടിച്ചു. https://twitter.com/armin_vehs/status/1009045958435528706 ആദ്യ മിനിറ്റില്‍ തന്നെ കൊളംബിയന്‍ താരം സാഞ്ചസിന് ചുവപ്പ് കാര്‍ഡ് ലഭിച്ചു. പോസ്റ്റിനുള്ളില്‍ പന്ത് കൈ കൊണ്ട് തട്ടിയതിനാണ് ചുവപ്പ് കാര്‍ഡ്. റഷ്യ ലോകകപ്പിലെ ആദ്യ…

”ബ്രസിലിനും, അര്‍ജന്റീനക്കും, കപ്പ് കിട്ടില്ല”ആര്‍ട്ടിഫിഷ്യല്‍ ഇന്റിലിജന്‍സ് സങ്കേതിക വിദ്യ പ്രവചിക്കുന്ന ടീം നിസാരക്കാരല്ല

റഷ്യന്‍ ലോകകപ്പില്‍ കിരീടം നേടുന്ന ടീമിനെ പ്രവചിച്ചിരിക്കുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (കൃത്രിമ ബുദ്ധി) സാങ്കേതികവിദ്യ. സ്‌പെയിന്‍ ഇത്തവണ കപ്പ് നേടുമെന്നാണ് പ്രവചനം. നിസാരമായി തള്ളാനാവില്ല ഈ പ്രവചനം.ഡോര്‍ട്ട്മുണ്ട് സാങ്കേതിക സര്‍വകലാശാല, ഗെന്റ് സര്‍വകലാശാല, മ്യൂണിക് സാങ്കേതിക സര്‍വകലാശാല എന്നിവര്‍ ഒന്നുചേര്‍ന്നാണ് ലോകകപ്പ് പ്രവചിക്കാന്‍ പ്രാപ്തമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രൂപപ്പെടുത്തിയത്. സ്പെയിന്‍ കഴിഞ്ഞാല്‍ ജര്‍മ്മനിയ്ക്കാണ് ലോകകപ്പ് സാധ്യത.മൂന്നാമത് സാധ്യത ഇംഗ്ലണ്ടിനാണ്. 7.1 ശതമാനം…

ലോകകപ്പ്; അര്‍ജന്റീന ടീമില്‍ അടിമുടി മാറ്റത്തിന് സാധ്യത

ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ തന്നെ ഐസ്‌ലാന്‍ഡിനോട് സമനില വഴങ്ങിയ അര്‍ജന്റീന ടീമില്‍ അഴിച്ച് പണിക്ക് സാധ്യതയെന്ന് സൂചന. ക്രൊയേഷ്യയ്ക്കെതിരായ മത്സരത്തില്‍ എയ്ഞ്ചല്‍ ഡി മരിയയും ലൂക്കാസ് ബിലിയയ്ക്കും പകരമായ് പ്ലേയിങ് ഇലവനില്‍ പാവോണും ലോ സെല്‍സയും ഇടം പിടിച്ചേക്കും. റൈറ്റ് വിങ് ബാക്കായി സാല്‍വിയോക്ക് പകരം മെര്‍ക്കാഡോ വരാനും സാധ്യതയുണ്ട്. എന്നാല്‍ ടാലിയഫിക്കോയെയും ഗോള്‍ കീപ്പറായി കബയ്യറോയേയും നിലനിര്‍ത്തിയേക്കും. ഐസ് ലാന്‍ഡിനെതിരെ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ പാവോണ്‍ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു ഇതാണ്…

Video-സോഷ്യല്‍ മീഡിയ ആഘോഷിക്കുന്ന ‘കേരള ഹിഗ്വിറ്റ’ ഈ ആലപ്പുഴക്കാരനാണ്..താരമായി യുവാവ്

ലോക ഫുട്‌ബോളിലെ ഇതിഹാസ ഗോളിയാണ് റെനൈ ഹിഗിറ്റ. എതിരാളിയുടെ ഗോള്‍ പോസ്റ്റ് വരെ മുന്നേറി ഗോളടിച്ച് ചാട്ടുളി പോലെ പായുന്ന ഹിഗ്വിറ്റ എക്കാലത്തെയും സൂപ്പര്‍ താരമാണ്. മനോഹരമായ സേവുകളാല്‍ കളം നിറയുന്ന ഹിഗ്വിറ്റയുടെ മികവില്‍ പൊന്‍തൂവല്‍ ചാര്‍ത്തിയ ഒന്നാണ് അദ്ദേഹത്തിന്റെ സ്‌കോര്‍പിയോണ്‍ സേവ്. നിരവധി ഹിഗ്വിറ്റ വേര്‍ഷനുകള്‍ പിന്നിട് ഫുട്‌ബോളിലുണ്ടായെങ്കിലും കേരളത്തില്‍ നിന്നൊരു ഹിഗ്വിറ്റ പിറന്നത് ഈ ലോകകപ്പ് കാലത്താണ്. ആലപ്പുഴ സ്വദേശിയായ യുവാവ് എടുത്ത സ്‌കോര്‍പ്പിയോണ്‍ കിക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആലപ്പുഴ ചേര്‍ത്തല…

ബ്ര​സീ​ലി​നെ സ​മ​നി​ല​യി​ൽ കു​രു​ക്കി സ്വിറ്റ്‌സര്‍ലന്റ്

Wറോ​സ്റ്റോ​വ്: സ്വിറ്റ്‌സര്‍ലന്റിന്റെ പ്ര​തി​രോ​ധ​പൂ​ട്ടി​ൽ‌ കു​രു​ങ്ങി ബ്ര​സീ​ലി​ന്‍റെ വി​ജ​യ​സ്വ​പ്ന​ങ്ങ​ൾ ത​ക​ർ​ന്നു. റ​ഷ്യ​ൻ ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഇ​യി​ല്‍ ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ നെ​യ്മ​റെ​യും സം​ഘ​ത്തെ​യും സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ്  സ​മ​നി​ല​യി​ൽ ത​ള​ച്ചു. ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ നേ​ടി. ക​ന​ത്ത ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഇ​രു​പ​താം മി​നി​റ്റി​ൽ ഫി​ലി​പ്പെ കു​ടി​ഞ്ഞോ​യി​ലൂ​ടെ ബ്ര​സീ​ലാ​ണ് ആ​ദ്യം മു​ന്നി​ൽ ക​യ​റി​യ​ത്. ബോ​ക്സി​ന് മു​ന്നി​ൽ ല​ഭി​ച്ച പ​ന്ത് കു​ടീ​ഞ്ഞോ വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു.…

കുട്ടി ആരാധകന്റെ കണ്ണുനീര്‍ തുടച്ച് റൊണാള്‍ഡോ; താരത്തിന്റെ പെരുമാറ്റത്തെ വാനോളം പുകഴ്ത്തി ആരാധകര്‍- വീഡിയോ

താന്‍ ഇപ്പോള്‍ നില്‍ക്കുന്ന സ്ഥാനത്ത് തന്നെ എത്തിച്ചതില്‍ വലിയ പങ്കു വഹിച്ചത് ആരാധകരാണെന്ന് തുറന്ന് പറയുന്ന ചുരുക്കം ചില താരങ്ങളെ ഉള്ളു അതില്‍ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തന്റെ ആരാധകരോട് ഒരിക്കല്‍ പോലും മുഖം കറുപ്പിക്കാത്ത ക്രിസ്റ്റ്യാനോ കുട്ടി ആരാധകര്‍ക്ക് സര്‍പ്രൈസുകള്‍ നല്‍കുന്നതില്‍ എന്നും രസം കണ്ടെത്തുന്നയാളാണ്. ലോകകപ്പിനായി റഷ്യയിലേക്ക് തിരിക്കുന്നതിന് ലിസ്ബണ്‍ വിമാനത്താവളത്തില്‍ വെച്ച് തന്റെ കുരുന്ന് ആരാധകന്റെ മനം നിറച്ച് റൊണാ ഫുട്ബോള്‍ ആരാധകരുടെ കൈയ്യടി നേടിയിരുന്നു. അതിനു പിന്നാലെ മറ്റൊരു കുഞ്ഞാരാധകനെ…

ലോകകപ്പ് അങ്കത്തിന് തയ്യാറെടുത്ത് ബ്രസീല്‍; എതിരാളിയായി സ്വിറ്റ്‌സര്‍ലന്റ്

റോസ്തോവ്: ലോകകപ്പ് അങ്കത്തിന് തയ്യാറെടുത്ത് ബ്രസീല്‍ ഇന്ന് കളത്തിലിറങ്ങും.സ്വിറ്റ്‌സര്‍ലാന്റാണ് ബ്രസീലിന്റെ എതിരാളികള്‍. രാത്രി 11.30 നാണ് മത്സരം. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ടീമിനെയാണ് പരിശീലകന്‍ ടിറ്റെ അണിനിരത്തുന്നത്. നെയ്മര്‍, ജീസസ്, കുടീഞ്ഞോ, മാഴ്‌സലെ, വില്ലെയ്ന്‍, ഫിര്‍മീഞ്ഞോ, കാസമെറോ തുടങ്ങി യുവത്വവും പരിചയസമ്പത്തും നിറഞ്ഞ താരനിരയാണ് ബ്രസീലിനുള്ളത്. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരേ 4-3-3 എന്ന ശൈലിയായിരിക്കും ടിറ്റെ പരീക്ഷിക്കുന്നത്. പരിക്കേറ്റ ആല്‍വ്സിന്റെ അഭാവം പ്രതിരോധനിരയില്‍ അല്പം നിരാശപടര്‍ത്തുന്നുണ്ടെങ്കിലും…

Video-പുകവലി വിമുക്ത ലോകകപ്പിനിടെ സിഗാര്‍ പുകച്ച് അഡാല്‍ സ്റ്റൈലില്‍ മറഡോണ-;ചിത്രങ്ങള്‍

ലോകകപ്പ് മത്സരത്തിനിടെ വിവാദത്തിലിടം പിടിച്ച് അര്‍ജന്റീനീയന്‍ ഇതിഹാസ താരം ഡിഗോ മറഡോണ. പുകവലി വിമുക്തമായി പ്രഖ്യാപിച്ച ലോകകപ്പിനിടെ ഗാലറിയിലിരുന്ന് പുക വലിച്ചാണ് മറഡോണ വീണ്ടും വിവാദനായകനായത്. അര്‍ജന്റീന-ഐസ്ലാന്റ് മത്സരത്തിനിടെ സിഗാര്‍ പുകച്ചുള്ള മാറഡോണയുടെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ലോകകപ്പ് മൈതാനങ്ങളിലെ വലിയ സ്‌ക്രീനില്‍ പുകവലി നിരോധിച്ചുള്ള മുന്നറിയപ്പുകള്‍ ആവര്‍ത്തിച്ച് കാണിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് ഇതിഹാസ നായകന്റ 'പുകവലി പ്രകടനം' കറുത്ത വേഷമണിഞ്ഞ് രണ്ട് കയ്യിലും വാച്ച് ധരിച്ച,…

പെനാല്‍റ്റി നഷ്ടപ്പെടുത്തിയതില്‍ മെസിയുടെ പ്രതികരണം

മോസ്‌കോ: ഐസ്ലന്‍ഡിനെതിരായ മത്സരത്തില്‍ നിര്‍ണായകമായ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതില്‍ ദുഃഖമുണ്ടെന്നും അത് ലക്ഷ്യത്തിലെത്തിക്കാനാകുമെന്നായിരുന്നു പ്രതീക്ഷയെന്നും മെസി പറഞ്ഞു. ആദ്യ മത്സരത്തില്‍ നിന്ന് ഒരു പോയിന്റ് മാത്രം നേടി ലോകകപ്പ് പോരാട്ടം തുടങ്ങാനല്ല ടീം ആഗ്രഹിച്ചിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ അനുകൂലമായില്ല- മെസി പറഞ്ഞു. ഐസ്ലന്‍ഡ് പ്രതിരോധം തുളച്ച് ഗോള്‍ നേടാന്‍ തങ്ങള്‍ കഴിവിന്റെ പരമാവധി ശ്രമിച്ചതാണ്. എന്നാല്‍ അതിന് സാധിച്ചില്ല. ഗോളെന്നുറച്ച ഒരുപിടി അവസരങ്ങളാണ് നഷ്ടപ്പെട്ടതെന്നും അര്‍ജന്റീന വിജയം അര്‍ഹിച്ചിരുന്നുവെന്നും…

മെസ്സി പെനാല്‍ട്ടി നഷ്ടപ്പെടുത്തി; ലോകകപ്പിലെ അരങ്ങേറ്റക്കാരായ ഐസ്ലന്റിനോട് സമനിലയില്‍ പിരിഞ്ഞ് അര്‍ജന്റീന

മോസ്‌ക്കോ: അര്‍ജന്റീനയ്ക്ക് ലഭിച്ച പെനാല്‍ട്ടി നഷ്ടപ്പെടുത്തി നായകന്‍ മെസ്സി. ലോകകപ്പിലെ അരങ്ങേറ്റക്കാരായ ഐസ്‌ലന്‍ഡിനോട് സമനില വഴങ്ങി അര്‍ജന്റീന മടങ്ങി. 1-1 നാണ് കളി അവസാനിച്ചത്. പത്തൊൻപതാം മിനിറ്റിൽ സെർജിയോ അഗ്യുറോയിലൂടെ അർജന്റീനയാണ് ആദ്യം മുന്നിലെത്തിയത്. ഇരുപത്തിമൂന്നാം മിനിറ്റിൽ എന്തു ചെയ്യണമെന്ന് അറിയാതെ വട്ടംകറങ്ങിയ അർജന്റീനയുടെ ഡിഫൻഡർമാരെ കബളിപ്പിച്ച് ഫിൻബൊഗാസൺ വല കുലുക്കി. അർജന്റീന അക്ഷരാർഥത്തിൽ ഞെട്ടിയ നിമിഷം. ഇതിനു ശേഷമായിരുന്നു മെസ്സിയുടെ നാണംകെട്ട മിസ്. കളിയുടെ 28 ശതമാനം സമയം മാത്രമാണ്…

ലോകകപ്പ്;  ഓസ്‌ട്രേലിയക്ക് മുന്‍പില്‍ കിതച്ച് ജയിച്ച് ഫ്രാന്‍സ്‌

കസാന്‍: ലോകകപ്പ് ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്  ഫ്രാന്‍സ് മുന്നില്‍.  58-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയില്‍ ഇരു ടീമും സമനില നേടിയിരുന്നു ഗ്രീസ്മാനിലൂടെ ഫ്രാന്‍സാണ് ആദ്യം സ്‌കോര്‍ ചെയ്തത്. തൊട്ടുപിന്നാലെ 62-ാം മിനിറ്റില്‍ ഹാന്‍ഡ്‌ബോളിന് ലഭിച്ച പെനാല്‍റ്റി ഗോളാക്കി ജെഡിനാക്ക് ഓസ്‌ട്രേലിയയെ ഒപ്പമെത്തിച്ചു. പിന്നാലെ   81ാം മിനിറ്റില്‍  ഫ്രാന്‍സിന്റെ പോഗ്ബാ ഓസ്‌ട്രേലിയക്ക് മറുപടി നല്‍കി ലീഡ് ഉയര്‍ത്തി. 

”എത്ര ഗോളിന് ജയിക്കുമെന്നേ അറിയേണ്ടു”മെസ്സി പട കളത്തിലിറങ്ങുമ്പോള്‍ ആവേശം അണപൊട്ടി ആരാധകര്‍, മത്സരം ഇന്ന്

സോച്ചി: മെസ്സി ഇന്ന് കളത്തിലിറങ്ങും ലോകകപ്പിലെ ആദ്യ പോരാട്ടത്തിന് അര്‍ജന്റീന ഒരുങ്ങി. ഡി ഗ്രൂപ്പിലെ ഐസ്ലന്‍ഡാണ് അര്‍ജന്റീനയുടെ എതിരാളിയാവുക. മോസ്‌കോയിലെ സ്പാര്‍ട് അരീന സ്റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരം 6.30നാണ് മത്സരം. നാ​യ​ക​നും സൂ​പ്പ​ര്‍ സ്‌​ട്രൈ​ക്ക​റു​മാ​യ ല​യ​ണ​ല്‍ മെ​സി​യി​ലാ​ണ് അ​ർ​ജ​ന്‍റീ​ന​യു​ടെ എ​ല്ലാ പ്ര​തീ​ക്ഷ​ക​ളും. ലോ​ക​ക​പ്പി​നെ​ത്തു​ന്ന​തി​ല്‍ ഏ​റ്റ​വും മി​ക​ച്ച ആ​ക്ര​മ​ണ നി​ര​യു​ള്ള ടീ​മാ​ണ് അ​ർ​ജ​ന്‍റീ​ന. ചി​ലി​യെ കോ​പ്പ അ​മേ​രി​ക്ക ചാ​മ്പ്യ​ന്മാ​രാ​ക്കി​യ സാം​പോ​ളി​യു​ടെ ത​ന്ത്ര​ങ്ങ​ളും…

റൊ​ണാ​ൾ​ഡോ​യ്ക്ക് ഹാ​ട്രി​ക്; സ്പെ​യി​നും പോ​ർ​ച്ചു​ഗ​ലും സ​മ​നി​ല​യി​ൽ പിരിഞ്ഞു

സോ​ച്ചി: റ​ഷ്യ​ൻ ലോ​ക​ക​പ്പി​ൽ സ്പെ​യി​നും പോ​ർ​ച്ചു​ഗ​ലും ത​മ്മി​ലു​ള്ള സൂ​പ്പ​ർ പോ​രാ​ട്ടം സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു. ഗ്രൂ​പ്പ് ബി​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇ​രു​ടീ​മും മൂ​ന്നു ഗോ​ൾ വീ​തം അ​ടി​ച്ച് സ​മ​നി​ല പാ​ലി​ച്ചു. ആ​ദ്യ ഹാ​ട്രി​ക്കു​മാ​യി നി​റ​ഞ്ഞാ​ടി​യ സൂ​പ്പ​ർ​താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ മി​ക​വി​ലാ​ണ് പോ​ർ​ച്ചു​ഗ​ൽ പി​ടി​ച്ചു​നി​ന്ന​ത്. സ്പെ​യി​നി​ന് വേ​ണ്ടി ഡി​ഗോ കോ​സ്റ്റ ഇ​ര​ട്ട ഗോ​ൾ നേ​ടി. നാ​ലാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​ന​ൽ​റ്റി​യി​ൽ നി​ന്നാ​ണ് റൊ​ണാ​ൾ​ഡോ​യു​ടെ ആ​ദ്യ ഗോ​ൾ. 24-ാം…

ലോകകപ്പ്; പരിക്കില്‍ നിന്ന് മോചിതനായി; ഈജിപ്തിന്റെ സ്വപ്‌നങ്ങളുമായി മുഹമ്മദ് സല ഇന്ന് കളത്തിലിറങ്ങും

മോ​സ്കോ: ലോകകപ്പിൽ ഉ​റു​ഗ്വെ​യ്ക്കെ​തി​രെ ജന്മദി​നം ആ​ഘോ​ഷ​മാ​ക്കാ​ൻ ഈ​ജി​പ്ത് സൂ​പ്പ​ർ താ​രം മു​ഹ​മ്മ​ദ് സ​ല ഇ​ന്നി​റ​ങ്ങും. മു​ഹ​മ്മ​ദ് സ​ല എ​ന്ന ഇ​രു​പ​ത്തി​യാ​റു​കാ​ര​നി​ലാ​ണ് ഈ​ജി​പ്തി​ന്‍റെ ലോ​ക​ക​പ്പ് സ്വ​പ്ന​ങ്ങ​ൾ. 1992 ജൂ​ണ്‍ 15ന് ​ഈ​ജി​പ്തി​ലെ നാ​ഗ്രി​ഗി​ലാ​ണ് സ​ല​യു​ടെ ജ​ന​നം.  സ​ല​യു​ടെ കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക വേ​ണ്ട​ന്നും പ​രി​ക്കു​ക​ളി​ൽ​നി​ന്നു അ​ദ്ദേ​ഹം പൂ​ർ​ണ​മോ​ചി​ത​നാ​യെ​ന്നും ഈ​ജി​പ്ത് കോ​ച്ച് ഹെ​ക്ട​ർ കൂ​പ്പ​ർ പ​റ​ഞ്ഞി​രു​ന്നു.  28 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ലോകകപ്പിൽ ഈ​ജി​പ്ത് ഇ​ന്ന്…

ഫിഫ ലോകകപ്പ്; മത്സരക്രമം ഇന്ത്യന്‍ സമയത്തില്‍

ഇന്ന് മുതല്‍ ആരംഭിക്കുന്ന ഫിഫ ലോകകപ്പിന്റെ മത്സര ക്രമങ്ങള്‍ ഇന്ത്യന്‍ സമയത്തില്‍ താഴെ കൊടുക്കുന്നു ഇന്ത്യന്‍ സമയം രാത്രി 8.30 ന് ആധിധേയരായ റഷ്യയും സൗദി അറേബ്യയും ഏറ്റുമുട്ടുന്നതോടെ മത്സരങ്ങള്‍ക്ക് തുടക്കമാകും. 1. റഷ്യ X സൗദി അറേബ്യ 14 ജൂണ്‍ 2018 വ്യാഴം 8.30 pm 2. ഈജിപ്ത് X ഉറുഗ്വേ 15 ജൂണ്‍ 2018 വെള്ളി 5.30 pm  3 മൊറോക്കോX ഇറാന്‍  15 ജൂണ്‍ 2018 വെള്ളി 8.30 pm  4. പോര്‍ച്ചുഗല്‍ X സ്‌പെയിന്‍ 15 ജൂണ്‍ 2018  വെള്ളി 11.30 pm  6. അര്‍ജന്റീന X ഐസ്‌ലന്‍ഡ് 16 ജൂണ്‍ 2018 ശനി 6.30 pm  7. പെറു X…