ജിബി സദാശിവന്‍
Loading...
-In Facebook
ശബരിമലയില്‍ യുവതികളെ കയറ്റാന്‍ കാണിച്ച ആവേശം മുത്തൂറ്റ് ബ്രാഞ്ചുകളിലെ വനിതാ ജീവനക്കാരെ ഓഫീസില്‍ കയറ്റാന്‍ കൂടി സര്‍ക്കാര്‍ കാണിക്കണം.
തിന്നിട്ട് എല്ലിന്റെ ഇടയില്‍ കയറുക എന്നൊക്കെ കേട്ടിട്ടില്ലേ. അതാണ് ഇപ്പോള്‍ മുത്തൂറ്റ് ഫിനാന്‍സില്‍ സമരം എന്ന പേരില്‍ നടക്കുന്നത്.
ഒരു ആവശ്യവുമില്ലാത്ത, 99 ശതമാനം ജീവനക്കാരും യോജിക്കാത്ത ഈ സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് സമരക്കാരോട് പുച്ഛമാണ് തോന്നുന്നത്, പരമ പുച്ഛം. കാരണം അവരില്‍ പലരും ശമ്പളം വാങ്ങിയിട്ട് മൂന്ന് മുതല്‍ അഞ്ച് മാസം വരെയായി. അവരില്‍ പലര്‍ക്കും കിട്ടുന്നത് പതിനയ്യായിരം രൂപയില്‍ താഴെ. ഒട്ടുമിക്കവരും വാങ്ങുന്നത് പതിനായിരം രൂപയോ പതിമൂവായിരം രൂപയോ. അതും കൃത്യമായി കിട്ടിയാലായി. മറ്റൊരു ആനുകൂല്യവും ഇല്ല, എന്തിനു ഒരു അപ്പോയിന്റ്‌മെന്റ് ഓര്‍ഡര്‍ പോലും ഇല്ലാത്തവരാണ് ഏറെയും. മാധ്യമ മുതലാളിമാരാണ് ഇതൊക്കെ കൊടുക്കേണ്ടത് എന്നത് കൊണ്ട് സര്‍ക്കാരും തൊഴില്‍ വകുപ്പും ഒന്നും അനങ്ങില്ല. സമരം ചെയ്താല്‍ ഉള്ള കഞ്ഞിയില്‍ പാറ്റ വീഴും എന്നതിനാല്‍ ഞാന്‍ അടക്കം എല്ലാവരും ഇതൊക്കെ സഹിക്കുന്നു. പതിന്നാല് വര്‍ഷമായി ഞാന്‍ പത്രപ്രവര്‍ത്തനം തുടങ്ങിയിട്ട്. ഇപ്പോഴും എന്റെ ശമ്പളം കേട്ടാല്‍ നിങ്ങള്‍ തലയ്ക്ക് കൈ വച്ചിരുന്നു പോകും. പഠിച്ച തൊഴില്‍ ഇതാണ് എന്നത് മാത്രമല്ല ഞങ്ങളില്‍ പലര്‍ക്കും ജേര്‍ണലിസം ഒരു പാഷനാണ്, അത് കൊണ്ടാണ് ഗതികെട്ടും ഇതില്‍ തുടരുന്നത്.
ഇന്നലെ നടന്ന അന്വേഷണത്തില്‍ ചില കാര്യങ്ങള്‍ വ്യക്തമായി. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സമാന സ്ഥാപനങ്ങളില്‍ ലഭിക്കുന്ന ഏറ്റവും മെച്ചപ്പെട്ട വേതനമാണ് മുത്തൂറ്റ് ഫിനാന്‍സില്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. എല്ലാ മാസവും 30 ന് അക്കൗണ്ടില്‍ ശമ്പളം വീഴും. ഞാന്‍ അടക്കമുള്ള പല മാധ്യമപ്രവര്‍ത്തകര്‍ക്കും ഇതൊരു സ്വപ്നം മാത്രമാണ്. 25000 രൂപ മുതല്‍ മുകളിലേക്കാണ് ബഹുഭൂരിപക്ഷം ജീവനക്കാരുടെയും ശമ്പളം. നാല്പതിനും അന്പത്തിനായിരത്തിനും മുകളില്‍ ശമ്പളം വാങ്ങുന്നവരാണ് ഏറെയും. പറയത്തക്ക പീഡനം ഒന്നുമില്ല. ഒരു പബ്ലിക് ലിമിറ്റഡ് കമ്പനി ആയത് കൊണ്ട് തന്നെ വ്യക്തമായ നിയമന ഉത്തരവുകള്‍ ഉണ്ടാകും. കാര്യമായ അവധി നിഷേധിക്കലോ പ്രതികാര നടപടികളോ ഒന്നും പ്രായോഗികമല്ല. മാന്യമായ ശമ്പളം തന്നെയാണ് ജീവനക്കാര്‍ക്ക് കൊടുക്കുന്നത്. ബഹുഭൂരിപക്ഷം ജീവനക്കാരും സംതൃപ്തരുമാണ്. പലരും അന്നന്നത്തെ അത്താഴം കഴിക്കാന്‍ വേണ്ടി വരുന്നവരാണ്. അവര്‍ക്ക് സമരവും ആനുകൂല്യങ്ങളും ഒന്നും വേണ്ട. ജീവിക്കാനുള്ള പണം കിട്ടിയാല്‍ മതി, പട്ടിണി കൂടാതെ കഴിയണം അത്രേ അവര്‍ക്ക് ആഗ്രഹമുള്ളു. രണ്ടര വര്‍ഷമായി സി.ഐ.ടി.യു സമരം നടത്തുന്നു. 800 ബ്രാഞ്ചുകള്‍ ഉണ്ടായിരുന്നത് 611 ആയി. അതില്‍ മുന്നൂറെണ്ണം സമരക്കാര്‍ തുറക്കാന്‍ സമ്മതിക്കുന്നില്ല. ഇതൊക്കെയാണ് വ്യവസായ സൗഹൃദ സംസ്ഥാനം എന്ന് വീമ്പു പറയുന്ന കേരളത്തില്‍ നടക്കുന്നത്. പതിനായിരം രൂപയും അതില്‍ താഴെയും ശമ്പളം കൊടുക്കുന്ന മുത്തൂറ്റ് ഇതര സ്ഥാപനങ്ങളില്‍ എന്ത് കൊണ്ട് ഇവര്‍ സമരത്തിന് പോകുന്നില്ല ?
ഇനി, ഇന്നലെ സമരാനുകൂലിയായി ചാനലുകളില്‍ ബൈറ്റ് നല്‍കിയും ചര്‍ച്ചയില്‍ പങ്കെടുത്തും ആവേശത്തോടെ നിന്ന ജീവനകകാരി കഴിഞ്ഞ മാസം അവിടെ നിന്ന് വാങ്ങിയ ശമ്പളം എത്രയെന്ന് നിങ്ങള്‍ ഒന്ന് അന്വേഷിക്കുക. അത് കേട്ട് ആരുടേയും ബോധം പോകാതിരുന്നാല്‍ ഭാഗ്യം.
ലോക രാജ്യങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇന്ത്യയുടെ കാര്യം പറയുകയും വേണ്ട. സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ ജീവന്മരണ പോരാട്ടമാണ് നടക്കുന്നത്. വ്യവസായ, വാണിജ്യ സ്ഥാപനങ്ങള്‍ ഒന്നടങ്കം പ്രതിസന്ധിയിലാണ്. പിടിച്ചു നില്‍ക്കാനുള്ള ശ്രമങ്ങളാണ് വാണിജ്യ മേഖല ഒന്നടങ്കം നടത്തുന്നത്. ഉള്ള സ്ഥാപനങ്ങള്‍ പൂട്ടാതെ നോക്കേണ്ടത് നമ്മുടെയൊക്കെ നിലനില്പിന്റെ കൂടെ പ്രശ്‌നമാണ്. ഇനിയുള്ള കാലം സമരം ചെയ്തും ഭീഷണിപ്പെടുത്തിയും കാര്യങ്ങള്‍ നേടാന്‍ കഴിയില്ല. എല്ലാവരും യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളണം. ശമ്പളത്തിലോ അനുകൂല്യങ്ങളിലോ കാര്യമായ വര്‍ധന ഇനിയുള്ള കുറച്ചു കാലം ആരും പ്രതീക്ഷിക്കേണ്ട; നല്കാന്‍ കഴിയില്ല, അതാണ് സാഹചര്യം. വെറുതെ അനാവശ്യ സമരങ്ങള്‍ കൊണ്ട് ഒരു സ്ഥാപനം പൂട്ടിക്കരുത് . മൂവായിരത്തിലേറെ ജീവനക്കാര്‍ പട്ടിണിയിലും ആത്മഹത്യയിലും അഭയം തേടേണ്ട സ്ഥിതി നിങ്ങളായിട്ട് ഉണ്ടാക്കരുത്. പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കുക. അനാവശ്യ പിടിവാശി ഉപേക്ഷിക്കുക. സി.ഐ.ടി.യു അല്ല, ആരായാലും ഇനിയുള്ള കാലം ഇത്തരം സമരങ്ങള്‍ കൊണ്ട് കാര്യമില്ല എന്ന യാഥാര്‍ഥ്യം അംഗീകരിക്കുക.
ശബരിമലയിൽ യുവതികളെ കയറ്റാൻ കാണിച്ച ആവേശം മുത്തൂറ്റ് ബ്രാഞ്ചുകളിലെ വനിതാ ജീവനക്കാരെ ഓഫീസിൽ കയറ്റാൻ കൂടി സർക്കാർ…
Gepostet von Jibi Sadasivan am Dienstag, 3. September 2019
Discussion about this post