Friday, December 13, 2019
  • About Us
  • Contact Us
  • Privacy Policy
ബ്രേവ് ഇന്ത്യ ന്യൂസ്
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

സുഡാൻ സ്ഫോടനത്തിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; ദുരന്ത ബാധിതർക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് കേന്ദ്രസർക്കാർ

by Brave India News Desk
Dec 4, 2019, 10:13 pm IST
in India, Top-List
Share on FacebookTweetWhatsApp

ഡൽഹി: സുഡാനിലെ സെറാമിക് ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്ത ബാധിതർക്ക് കേന്ദ്രസർക്കാർ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.

Loading...

Anguished by the blast in a ceramic factory in Sudan, where some Indian workers have lost their lives and some are injured. My thoughts are with the bereaved families and prayers with the injured. Our Embassy is providing all possible assistance to those affected.

— Narendra Modi (@narendramodi) December 4, 2019

സ്ഫോടനത്തിൽ 18 ഇന്ത്യക്കാരുൾപ്പെടെ 23 പേർ കൊല്ലപ്പെട്ടിരുന്നു. ഖാർത്തൂമിലെ ബാഹ്രിയിലെ സലോമി സെറാമിക് ഫാക്ടറിയിലാണ് ദുരന്തമുണ്ടായത്. വൈകിട്ടോടെ ഫാക്ടറിയിൽ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിക്കുകയായിരുന്നു. ഫാക്ടറിയിലേക്കുള്ള സാധനങ്ങൾ ഇറക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഗ്യാസ് ടാങ്കർ പൂർണ്ണമായും തകർന്നു. തുടർന്ന് ഫാക്ടറിക്കുള്ളിലേക്കും തീ പടരുകയായിരുന്നു. ഇങ്ങനെയാണ് ജീവനക്കാർ അപകടത്തിൽ പെട്ടത്.

കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കൊപ്പമാണ് തന്റെ മനസ്സെന്നും പരിക്കേറ്റവർക്കായി താൻ പ്രാർത്ഥിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദുരന്തത്തിൽ പെട്ടവർക്ക് സഹായമെത്തിക്കാൻ സാദ്ധ്യമായ എല്ലാ രീതിയിലും ഇന്ത്യൻ എംബസി ഇടപെടുന്നതായും അദ്ദേഹം അറിയിച്ചു.

അപകടത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുന്നതായി വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കറും അറിയിച്ചു. അപകടത്തിൽ പെട്ട ഇന്ത്യക്കാരുടെ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി കണ്ട്രോൾ റൂം നമ്പർ തുറന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Tweets by DrSJaishankar

Tags: PRIME MINISTER NARENDRA MODISudan Blast
Share85TweetSend


Loading...

Related Posts

വിമാനയാത്ര സുരക്ഷാ നിര്‍ദേശങ്ങളില്‍ വിട്ടുവീഴ്ചയുണ്ടായാല്‍ ഒരുകോടി രൂപവരെ പിഴ; നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തില്‍ അഴിഞ്ഞാടി പ്രക്ഷോഭകര്‍: അസമില്‍ ബിജെപി എംഎല്‍എയുടെ വീടിന് തീവച്ചു

‘പാസ്പോര്‍ട്ടിലെ താമര ചിഹ്നം സുരക്ഷയ്ക്കും വ്യാജപാസ്പോര്‍ട്ടുകള്‍ കണ്ടെത്താനും വേണ്ടി’, ഇന്റര്‍നാഷണല്‍ സിവില്‍ ഓര്‍ഗനൈസേഷന്റെ നിര്‍ദ്ദേശാനുസരണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം

പാര്‍ലമെന്റ് ശീതകാലസമ്മേളനം ഇന്ന് അവസാനിക്കും; സര്‍ക്കാരിന് നേട്ടമായി പൗരത്വനിയമഭേദഗതി ബില്‍

Next Post

കേന്ദ്രസർക്കാരിന്റെ സാമ്പത്തിക പുനരുദ്ധാരണ നടപടികൾ വിജയത്തിലേക്ക്; ഉത്സവകാല വായ്പാമേള ആഘോഷമാക്കി കർഷകർ

Discussion about this post

Latest News

മുഖ്യമന്ത്രിയ്ക്കും, ചീഫ് സെക്രട്ടറിയ്ക്കും വക്കീല്‍ നോട്ടിസ് അയച്ച് ഇ ശ്രീധരന്‍: തെറ്റായ തീരുമാനങ്ങളിലേക്ക് നീങ്ങരുതെന്ന് മുന്നറിയിപ്പ്

‘പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമം കേരളത്തില്‍ നടപ്പാക്കുകയില്ല എന്ന് ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രിക്ക് പറയാനാവില്ല’

ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെ ശക്തമായ പ്രതിഷേധം; പാലാരിവട്ടത്ത് യുവാവിന്റെ മരണത്തിനിടയാക്കിയ കുഴി അടച്ചു, എട്ടുമാസം അടക്കാതെ കിടന്ന കുഴി മൂടാന്‍ ബലി കൊടുക്കേണ്ടി വന്നത് ഒരു യുവാവിന്റെ ജീവന്‍

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന പിണറായി വിജയന്റെ പ്രഖ്യാപനം നടപ്പാക്കാനാവുമോ?: വസ്തുത ഇതാണ്

ഉഡാന്‍ പദ്ധതി; കാസര്‍ഗോഡ് പെരിയയില്‍ ചെറു വിമാനത്താവളത്തിന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ അനുമതി

‘അതിവിടെ പറ്റില്ല എന്നു പറയാന്‍ കേരളം ഒരുത്തന്റെയും സ്വകാര്യ തറവാട്ടുസ്വത്തല്ല’-പിണറായി വിജയന് മാധ്യമപ്രവര്‍ത്തകന്റെ മറുപടി

Loading...
  • About Us
  • Contact Us
  • Privacy Policy

© Brave India Media.

No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now

© Brave India Media.