പ്രമുഖ മുന്‍നിര കമ്പനി കളായ ആപ്പിള്‍ , ആമസോണ്‍ സെര്‍വറുകള്‍ വഴി ചൈനീസ് സൈന്യം രഹസ്യം ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട് . കമ്പ്യൂട്ടറില്‍ പ്രത്യേകം മൈക്രോചിപ്പുകള്‍ ഘടിപ്പിച്ചിരിക്കുന്നത് വഴിയാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഡേറ്റ ചോര്‍ത്തുന്ന വിവരം അമേരിക്കന്‍ മാധ്യമമായ ബ്ലുംബെര്‍ഗ് ബിസിനസ് വീക്ക് പുറത്ത് വിട്ടത് .
ആപ്പിള്‍ , ആമസോണ്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ക്ക് ആവശ്യമായ കമ്പ്യൂട്ടറുകള്‍ ചൈനയില്‍ നിന്നുമാണ് കയറ്റുമതി ചെയ്യുന്നത് . സെര്‍വറുകളുടെ മദര്‍ബോര്‍ഡില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ട് എന്നാണു ബ്ലുംബെര്‍ഗ് കണ്ടെത്തല്‍ . നാവിക സേനകളുടെ രഹസ്യ ഫയലുകള്‍ , യു.എസ് ഉദ്യോഗസ്ഥര്‍ , ഡിഫന്‍സ് ഡേറ്റ സെന്റര്‍ , വ്യോമസേന , ഇവയുടെ എല്ലാം പ്രവര്‍ത്തനം ആപ്പിള്‍ കമ്പ്യൂട്ടറുകള്‍ വഴിയാണ് . ഇതെല്ലാം ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍ നിന്നുമാണ് .
ഇത്തരം ചിപ്പുകള്‍ ഘടിപ്പിച്ച കമ്പ്യൂട്ടറുകള്‍ വേഗത്തില്‍ ഹാക്ക് ചെയ്യാന്‍ സാധിക്കും ഇതിനു മാത്രമായി ചൈനീസ് സേനയില്‍ ഒരു പ്രത്യേക സംഘം തന്നെയുണ്ട് . മറ്റു രാജ്യങ്ങളിലേക്ക് അയക്കുന്ന സെര്‍വറുകള്‍ വഴിയും രഹസ്യവിവരങ്ങള്‍ ചൈന ചോര്‍ത്തുന്നുണ്ട് .
Discussion about this post