Thursday, December 12, 2019
  • About Us
  • Contact Us
  • Privacy Policy
ബ്രേവ് ഇന്ത്യ ന്യൂസ്
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Facebook

പട്ടാളം മുതല്‍, സുപ്രിം കോടതി വരെ എല്ലാം ഹിന്ദുമയം, ‘മതേതരം നഷ്ടപ്പെട്ടെന്ന് ചിന്തിച്ച് ആത്മഹത്യ ചെയ്യാമെന്ന് കരുതി കയറുവാങ്ങാന്‍ കാശെടുത്താല്‍ അതിലും ഉപനിഷദ് വാക്യം’

by Brave India News Desk
Oct 10, 2019, 11:04 am IST
in Facebook, Kerala
Share on FacebookTweetWhatsApp
Loading...

 

വായുജിത് –in facebook

റഫേലില്‍ ഓം വരച്ചതിനെ , ശസ്ത്ര പൂജയെ ഒക്കെ എതിര്‍ക്കുന്നവര്‍ പട്ടാളത്തില്‍ പോയാല്‍ എങ്ങനെയിരിക്കും ?

ബിഹാര്‍ റെജിമെന്റിലോ രാജ്പുട്ട് റെജിമെന്റിലോ ആണെങ്കില്‍ വിളിക്കേണ്ടത് ജയ് ബജ്‌രംഗ് ബലി.. എന്നുവച്ചാല്‍ ഹനുമാന്‍ കീ ജയ്

രജപുത്താന റൈഫിള്‍സിലാണ് ജോലിയെങ്കില്‍ രാജാരാമചന്ദ്ര കീ ജയ് അതായത് ശ്രീരാമചന്ദ്ര പ്രഭു ജയിക്കട്ടെ

പഞ്ചാബ് റെജിമെന്റിലോ സിഖ് റെജിമെന്റിലോ സിഖ് ലൈറ്റ് ഇന്‍ഫന്‍ട്രിയിലോ ആണെങ്കില്‍ ഉറക്കെ വിളിക്കണം ബോലെ സോ നിഹാല്‍ സത് ശ്രീ അകാല്‍ പഞ്ചാബ് റെജിമെന്റില്‍ ജ്വാലാ മാതായ്ക്കും ജയ് വിളിക്കണം

ഗഡ്‌വാള്‍ റൈഫിള്‍സില്‍ ബദരീനാഥ പ്രഭുവിന് ജയ് വിളിക്കണം . കുമാവോനിലും ജമ്മു കശ്മീര്‍ റൈഫിള്‍സിലും ദുര്‍ഗയ്ക്ക് ജയ് വിളിക്കണം.

ഇനിയിപ്പോ ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രിയിലോ ലഡാക്ക് സ്‌കൗട്ട്‌സിലോ ആണെങ്കില്‍ വീണ്ടുമുറക്കെ ഉറക്കെ വിളിക്കണം ഭാരത് മാതാ കീ ജയ്.

ഗൂര്‍ഖ റൈഫിള്‍സിലാണെങ്കില്‍ വിളിക്കേണ്ടത് ജയ് മഹാകാളി എന്നാണ്. മറാത്ത റെജിമെന്റില്‍ ഹരഹരമഹാദേവ ഒപ്പം ഛത്രപതി ശിവാജി കീ ജയ്.

സൗത്ത് ഇന്ത്യന്‍ റിപ്പബ്ലിക്ക് ഉണ്ടാക്കാമെന്ന് വച്ച് മദ്രാസ് റെജിമെന്റില്‍ പോയാല്‍ അതിന്റെ മുദ്രാവാക്യം തന്നെ പ്രശ്‌നമാണ്. ശ്രീമദ് ഭഗവദ് ഗീതയിലെ മൂന്നാമദ്ധ്യായത്തിലെ മുപ്പത്തഞ്ചാം ശ്ലോകത്തിന്റെ തുടക്കമായ സ്വധര്‍മ്മേ നിധനം ശ്രേയ : ആണ് മദ്രാസ് റെജിമെന്റിന്റെ മുദ്രാവാക്യം

ഇതൊക്കെ കണ്ട് സഹികെട്ട് വ്യോമസേനയില്‍ പോകാമെന്ന് വച്ചാല്‍ പിന്നെയും പണിയാണ് ; വ്യോമസേനയുടെ മുദ്രാവാക്യം എടുത്തത് ഗീതയിലെ പതിനൊന്നാം അദ്ധ്യായമായ വിശ്വരൂപ ദര്‍ശന യോഗത്തില്‍ നിന്നാണ്. നഭ:സ്പൃശ്യം ദീപ്ത :

നാവികസേനയില്‍ ചെന്നാലും കഥയില്‍ മാറ്റമൊന്നുമില്ല . ശംനോ വരുണ എടുത്തിരിക്കുന്നത് തൈത്തിരീയോപനിഷത്തില്‍ നിന്ന്.

എങ്കില്‍ പിന്നെ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗില്‍ പോകാമെന്ന് വച്ചാല്‍ അവിടെ ഉള്ളത് മഹാഭാരതത്തിലെ ധര്‍മ്മോ രക്ഷതി രക്ഷിത:

പട്ടാളത്തില്‍ പോയതല്ലേ ഒരു പോളിസി കൂടി ഇരിക്കട്ടെ എന്ന് ചിന്തിച്ച് എല്‍.ഐ.സിയില്‍ ചെന്നാല്‍ ഭഗവദ് ഗീതയിലെ ഒന്‍പതാമദ്ധ്യായമായ രാജവിദ്യാരാജഗുഹ്യയോഗത്തിലെ യോഗക്ഷേമം വഹാമ്യഹം ആണ് മുദ്രാവാക്യം.

ദൂരദര്‍ശനില്‍ എന്തെങ്കിലും കാണാമെന്ന് വച്ചാല്‍ അവിടെ സത്യം ശിവം സുന്ദരം . എങ്കില്‍ പിന്നെ എന്തെങ്കിലും കേള്‍ക്കാന്‍ ആകാശവാണി ഉപയോഗിച്ചാലോ എന്നാലോചിച്ചാല്‍ അവിടെ ഋഗ്വേദത്തിലെ ബഹുജന സുഖായ ബഹുജന ഹിതായ

ഇതിനൊക്കെ എതിരെ പരാതി കൊടുക്കാമെന്ന് വച്ച് സുപ്രീം കോടതിയില്‍ പോയാല്‍ അതതിലും പ്രശ്‌നമാണ്. അവിടുത്തെ മുദ്രാവാക്യം യതോ ധര്‍മ്മസ്തതോ ജയ: മഹാഭാരതത്തിലെയാണ്.

ഇതെല്ലാം കണ്ട് മതേതരത്വമിങ്ങനെ നഷ്ടപ്പെടുന്നല്ലോയെന്ന് ചിന്തിച്ച് നിരാശനായി തൂങ്ങിച്ചത്തു കളയാമെന്ന് വിചാരിച്ച് കയറു വാങ്ങാന്‍ കാശെടുത്തു നീട്ടിയപ്പോള്‍ ദാ അതിലും കിടക്കുന്നു..

സത്യമേവ ജയതേ… ഫ്രം മുണ്ഡകോപനിഷദ്….

ശേഷം ….

ശുഭം ! സ്വസ്ഥം ! സുന്ദരം …..

റഫേലിൽ ഓം വരച്ചതിനെ , ശസ്ത്ര പൂജയെ ഒക്കെ എതിർക്കുന്നവർ പട്ടാളത്തിൽ പോയാൽ എങ്ങനെയിരിക്കും ?ബിഹാർ റെജിമെന്റിലോ…

Gepostet von Vayu Jith am Mittwoch, 9. Oktober 2019

 

Share152TweetSend


Related Posts

സദാചാര ഗുണ്ടായിസം;രാജിവെച്ച ഭരണസമിതി അംഗങ്ങളെ പ്രസ് ക്ലബ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു; രാധാകൃഷ്ണനെ പുറത്താക്കി

മരണച്ചതിയൊരുക്കി റോഡുകള്‍:കൊച്ചിയില്‍ വാട്ടര്‍ അതോറിറ്റി എടുത്ത കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം

‘വെള്ളാപ്പള്ളി വേദമോതി തുടങ്ങിയോ’? വായടപ്പിക്കുന്ന മറുപടിയുമായി ടി.പി സെന്‍കുമാര്‍

‘ഹിന്ദുക്കള്‍ക്കിടയില്‍ താമസിക്കുന്നതാണ് സുഖം’: കാരണങ്ങള്‍ നിരത്തി എഴുത്തുകാരന്‍ എം.വി ബെന്നി

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്‌; മുഖ്യപ്രതി കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍

തരി രൂപത്തിലാക്കി സ്വര്‍ണ്ണം കടത്താൻ ശ്രമം;കോഴിക്കോട് സ്വദേശി പിടിയിൽ

Next Post

'പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് മാത്യു സയനൈഡ് വാങ്ങിയത്',താന്‍ നിരപരാധിയെന്ന് പ്രജുകുമാര്‍;പ്രതികളെ കോടതിയില്‍ ഹാജരാക്കി

Discussion about this post

Latest News

നിര്‍ഭയാ കേസ്;പ്രതിയുടെ പുനപരിശോധനാ ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും

സദാചാര ഗുണ്ടായിസം;രാജിവെച്ച ഭരണസമിതി അംഗങ്ങളെ പ്രസ് ക്ലബ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു; രാധാകൃഷ്ണനെ പുറത്താക്കി

മരണച്ചതിയൊരുക്കി റോഡുകള്‍:കൊച്ചിയില്‍ വാട്ടര്‍ അതോറിറ്റി എടുത്ത കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം

‘ഭയം നട്ടെല്ലിലൂടെ അരിച്ചു കയറുന്നു’:പൗരത്വം ഭേദഗതി ബില്ലിനെതിരെ പാര്‍വ്വതി തിരുവോത്ത്

അയോധ്യയില്‍ പുന:പരിശോധനയില്ല: ഹര്‍ജികള്‍ തള്ളി സുപ്രിം കോടതി

‘വെള്ളാപ്പള്ളി വേദമോതി തുടങ്ങിയോ’? വായടപ്പിക്കുന്ന മറുപടിയുമായി ടി.പി സെന്‍കുമാര്‍

Loading...
  • About Us
  • Contact Us
  • Privacy Policy

© Brave India Media.

No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now

© Brave India Media.