Saturday, December 14, 2019
  • About Us
  • Contact Us
  • Privacy Policy
ബ്രേവ് ഇന്ത്യ ന്യൂസ്
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News International

മൂന്ന് ഇസ്ലാമിക ഭീകരർക്ക് വധുവായി, മൂന്ന് പേരും കൊല്ലപ്പെട്ടു; അമേരിക്കയിലേക്ക് മടങ്ങാൻ അനുവദിക്കണമെന്ന അപേക്ഷയുമായി ഐ എസ് വധു ഹുദ മുത്താന, സ്വീകരിക്കില്ലെന്ന് തീർത്ത് പറഞ്ഞ് അമേരിക്ക

by Brave India News Desk
Nov 10, 2019, 12:01 pm IST
in International
Share on FacebookTweetWhatsApp

അമേരിക്കയിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ടെന്നും തന്നെയും മകനെയും സ്വീകരിക്കണമെന്നും  വീണ്ടും അപേക്ഷിച്ച് ഐ എസ് വധു ഹുദ മുത്താന. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹുദ വീണ്ടും തന്റെ ആവശ്യം അറിയിച്ചത്.

Loading...

അമേരിക്കയിലെ അലബാമയിൽ താമസിച്ച് വരവെ 2014ലാണ് ഹുദ മുത്താന ഭീകരവാദ ആശയങ്ങളിൽ ആകൃഷ്ടയായി ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ സിറിയയിൽ എത്തിയത്. അന്ന് തൊട്ട് ഇന്നോളം ചെയ്ത എല്ലാ തെറ്റുകൾക്കും മാപ്പ് നൽകണമെന്നാണ് ഹുദയുടെ അഭ്യർത്ഥന. എത്ര വലിയ പാപികൾക്കും പശ്ചാത്തപിക്കാൻ ഒരവസരം നൽകണമെന്നും ഹുദ അഭ്യർത്ഥിക്കുന്നു. കുർദുകളുടെ നിയന്ത്രണത്തിലുള്ള സിറിയയിലെ അൽ റോജ് അഭയാർത്ഥി ക്യാമ്പിൽ രണ്ടു വയസ്സുകാരനായ മകൻ ആദമിനൊപ്പമാണ് ഹുദ ഇപ്പോൾ താമസിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിനെ ഇനിയും തള്ളിപ്പറയാത്ത ചാരന്മാർ ഇപ്പോഴും ക്യാമ്പിലുണ്ടെന്നും അവർ തന്നെ ഒറ്റുകൊടുക്കുമോയെന്ന് ഭയന്നാണ് ഓരോ നിമിഷവും ജീവിക്കുന്നതെന്നും ഹുദ പറയുന്നു.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ മറ്റുള്ളവരുടെ തല വെട്ടുന്നതിനെ താൻ ഒരിക്കലും അംഗീകരിച്ചിരുന്നില്ലെന്നും അവർ ചെയ്യുന്ന കുറ്റകൃത്യങ്ങളെയും ചാവേർ ആക്രമണങ്ങളെയും താൻ തള്ളിപ്പറയുന്നതായും ഹുദ മുത്താന വ്യക്തമാക്കുന്നു. താൻ അമേരിക്കയിൽ വിചാരണ നേരിടാൻ സന്നദ്ധയാണെന്നും ഹുദ അറിയിക്കുന്നു.

ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവിയായി സിറിയയിൽ എത്തിയ ഹുദ മുത്താന മൂന്ന് ഇസ്ലാമിക ഭീകരർക്ക് വധുവായി. അവർ മൂന്ന് പേരും വ്യത്യസ്ത ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. അമേരിക്കയിലെ ജിഹാദികൾ വേട്ട തുടരുവാനും രകതം കൊണ്ട് അവിശ്വാസികളെ അഭിഷേകം ചെയ്യുവാനും നേരത്തെ ഹുദ മുത്താന ആഹ്വാനം ചെയ്തിരുന്നു. 12 മാദ്ധ്യമ പ്രവർത്തകരുടെ കൊലപാതകത്തിനിടയാക്കിയ ഫ്രാൻസിലെ ചാർളി ഹെബ്ദോ ഭീകരാക്രമണത്തെയും ഹുദ പ്രകീർത്തിച്ചിരുന്നു. എന്നാൽ അത്തരം ആശയങ്ങളൊക്കെയും നിരർത്ഥകമായിരുന്നുവെന്നാണ് ഹുദ മുത്താന ഇപ്പോൾ പറയുന്നതെന്നും അന്താരാഷ്ട്ര മാദ്ധ്യമം എൻ ബി സി റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ ഹുദ മുത്താനയെ സ്വീകരിക്കാൻ തയ്യാറല്ലെന്ന് അമേരിക്ക ആവർത്തിച്ച് വ്യക്തമാക്കുകയാണ്. അവർ കറകളഞ്ഞ ഭീകരവാദിയാണെന്നും അവർക്ക് അമേരിക്കൻ പൗരത്വം ഇല്ലെന്നും യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കുന്നു.

Tags: Hoda MuthanaIS bride
Share2071TweetSend


Loading...

Related Posts

ബ്രിട്ടനിൽ ബോറിസ് ജോണ്‍സണ്‍ വിജയത്തിലേക്ക്‌ ; ലേബർ പാർട്ടിക്ക് വൻ തിരിച്ചടി, ജെറമി കോർബിൻ രാജിവെച്ചു

ആഫ്രിക്കന്‍ സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം; 70 പേര്‍ കൊല്ലപ്പെട്ടു,നിരവധി പേര്‍ക്ക് പരിക്ക്

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം: ഹാഫിസ് സയ്യിദ് കുറ്റക്കാരനെന്ന് പാക് ഭീകരവിരുദ്ധ കോടതി

അഫ്​ഗാനി​സ്ഥാനിലെ ബഗ്രാം വ്യോമതാവളത്തിൽ സ്​ഫോടനം;താലിബാന്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്‌

Next Post

‘പ്രവാചക സ്മരണയിൽ ഐക്യവും ശാന്തിയും പുലരട്ടെ‘; നബിദിനാശംസകൾ നേർന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും, ആഘോഷങ്ങൾക്ക് സുരക്ഷ വർദ്ധിപ്പിച്ചു

Discussion about this post

Latest News

റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശം: രാഹുല്‍ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സ്മൃതി ഇറാനി

ജമ്മുകശ്മീരില്‍ പാകിസ്ഥാന്റെ നുഴഞ്ഞു കയറ്റ ശ്രമം; ഒരാളെ സുരക്ഷാ സേന വധിച്ചു

‘സ്ത്രീയുടെ അന്തസിനെ മറന്നു കൊണ്ടുള്ള പരാമര്‍ശം അത്യന്തം ലജ്ജാകരമാണ്’, റേപ്പ് ഇന്‍ ഇന്ത്യാ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമന്‍

നമാമി ഗംഗ പദ്ധതി; പുരോഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നാളെ ഉത്തര്‍പ്രദേശില്‍

സ്വര്‍ണക്കടകളുടെ മറവില്‍ കോടികളുടെ നിക്ഷേപ തട്ടിപ്പ്; മഹാരാഷ്ട്രയില്‍ മലയാളി സഹോദരങ്ങള്‍ അറസ്റ്റില്‍

കോഴിക്കോട്ടെ ജ്വല്ലറിയില്‍ വന്‍ ജിഎസ്ടി തട്ടിപ്പ്: നികുതി വെട്ടിച്ച് വിറ്റത് രണ്ടായിരം കിലോ സ്വര്‍ണമെന്ന് ജിഎസ്ടി ഇന്റലിജന്‍സ്

Loading...
  • About Us
  • Contact Us
  • Privacy Policy

© Brave India Media.

No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now

© Brave India Media.