നടന്‍ ദിലീപിന് വിദേശത്ത് പോകുവാന്‍ അനുമതി . ഈ മാസം 13 മുതല്‍ 21 വരെ ദുബായ് ദോഹ എന്നിവിടങ്ങളില്‍ സ്വകാര്യാവശ്യത്തിനായി പോകുന്നതിനാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുമതി നല്‍കിയത് .
” ദേ പുട്ട് ” റസ്‌റ്റോറന്റ് ശൃംഖലയുടെ പുതിയ ബ്രാഞ്ച് ഖത്തറില്‍ ഉദ്ഘാടനം ചെയ്യുന്നതിനാണ് ദിലീപ് പോകുന്നത് . കഴിഞ്ഞ ഒക്‌ടോബറില്‍ ദേ പുട്ടിന്റെ ഉദ്ഘാടനത്തിനായി ദുബായിലും നവംബറില്‍ 15 മുതല്‍ ജനുവരി അഞ്ചുവരെ സിനിമാ ചിത്രീകരണത്തിനായി ബാങ്കോക്കിലും ഡിസംബര്‍ 15 മുതല്‍ ജനുവരി 30 വരെ ജര്‍മ്മനിയലും കോടതിയുടെ അനുമതിയോടെ ദിലീപ് പോയിരുന്നു.
Discussion about this post