Sunday, December 8, 2019
  • About Us
  • Contact Us
  • Privacy Policy
ബ്രേവ് ഇന്ത്യ ന്യൂസ്
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

‘മേക്ക് ഇൻ ഇന്ത്യ’; ഐ-ഫോൺ വിപ്ലവത്തിനൊരുങ്ങി ഇന്ത്യ, ഇന്ത്യൻ നിർമ്മിത ഐ-ഫോണുകൾ അടുത്ത മാസം മുതൽ വിപണിയിൽ, പ്രതീക്ഷിക്കുന്നത് വൻ വിലക്കുറവ്

by Brave India News Desk
Jul 12, 2019, 12:28 pm IST
in India, Technology
Share on FacebookTweetWhatsApp
Loading...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ ‘മേക്ക് ഇൻ ഇന്ത്യയുടെ’ വിപ്ലവകരമായ നേട്ടം അടുത്ത മാസം മുതൽ വിപണിയിലേക്ക്. ആഗോള സ്മാർട്ട്ഫോൺ രംഗത്തെ ഏറ്റവും പ്രിയങ്കര ബ്രാൻഡായി വിലയിരുത്തപ്പെടുന്ന ആപ്പിളിന്റെ ഇന്ത്യൻ യൂണിറ്റിൽ ഉത്പാദിപ്പിച്ച ഫോണുകൾ ഉടൻ ഉപഭോക്താക്കൾക്ക് എത്തിക്കുമെന്ന് ‘ഫോക്സ്കോം’ അറിയിച്ചു. ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സ്മാർട്ഫോൺ വിപണിയെന്ന സ്ഥാനം ചൈനയെ പിന്നിലാക്കി സ്വന്തമാക്കിയതാണ് ഇന്ത്യക്ക് ഗുണകരമായതെന്ന് ഫോക്സ്കോം ഗ്രൂപ്പ് ചെയർമാൻ ടെറി ഗൗ പറഞ്ഞു.

ഇന്ത്യൻ വിപണിയിലേക്ക് തങ്ങളെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗൗ നന്ദി അറിയിച്ചു. ആപ്പിളിന്റെ പഴയ മോഡൽ ഫോണുകൾ ഉത്പാദിപ്പിക്കുന്ന ഒരു പ്ലാന്റ് ബെംഗലൂരുവിൽ നിലവിലുണ്ട്. എന്നാൽ പുതിയ പ്ലാന്റുകളിൽ ഉത്പാദിപ്പിക്കുന്ന ഫോണുകൾ  വിപണിയിൽ എത്തുന്നതോടെ ആപ്പിളിന്റെ നവീന മോഡലുകളും ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിക്കും. ചെന്നൈയിലെ പ്ലാന്റിൽ മുഴുവൻ സമയ ഉത്പാദനം ആരംഭിക്കുന്നതിന് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിൽ സംയോജന ശാലകൾ ആരംഭിച്ചതായും കമ്പനി അറിയിച്ചു.

നിലവിൽ ഇന്ത്യൻ വിപണിയിൽ ആപ്പിൾ സജീവ സാന്നിദ്ധ്യമല്ല. ഷവോമിയും ഹുവാവെയുമടക്കമുള്ള ബ്രാൻഡുകൾ കൈയ്യടക്കിവെച്ചിരിക്കുന്ന ജനപ്രിയ ഇന്ത്യൻ സ്മാർട്ഫോൺ വിപണിയിലേക്കാണ് ആഗോള പ്രിയങ്കര ബ്രാൻഡായ ആപ്പിൾ ഗംഭീര കടന്നുവരവിനൊരുങ്ങുന്നത്.

ജനപ്രിയ ബ്രാൻഡുകളെ അപേക്ഷിച്ച് ആപ്പിൾ ഫോണുകൾക്കുള്ള വിലക്കൂടുതലാണ് ഇന്ത്യൻ വിപണിയിൽ ഐഫോണുകൾക്ക് പ്രിയം കുറയാൻ കാരണം. എന്നാൽ ഇന്ത്യയിലെ പ്ലാന്റിൽ ഉത്പാദനം ആരംഭിച്ചതോടെ ഇറക്കുമതി തീരുവ ഇനത്തിൽ കമ്പനിക്ക് ലാഭമുണ്ടാക്കാൻ സാധിക്കും. ഇത് വിലക്കുറവിന്റെ രൂപത്തിൽ ഉപ്ഭോക്താക്കൾക്ക് ലഭ്യമാക്കി വിപണി പിടിക്കാനാണ് കൂപ്പർട്ടിനോ കമ്പനിയുടെ പദ്ധതി.

ആപ്പിളിന്റെ ഇന്ത്യൻ വിപണിയിലേക്കുള്ള രംഗപ്രവേശം ജനപ്രിയ ചൈനീസ് ബ്രാൻഡുകൾക്ക് കനത്ത തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു.

ആപ്പിൾ പോലെയുള്ള വൻ കമ്പനികൾ ഇന്ത്യൻ വ്യവസായരംഗത്തേക്ക് ആത്മവിശ്വാസത്തോടെ കടന്നു വരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപന പദ്ധതികളിലൊന്നായ മേക്ക് ഇൻ ഇന്ത്യയുടെ വൻ വിജയമായി നിരീക്ഷിക്കപ്പെടുന്നു.

Tags: indian made iphones to hit marketsMAKE IN INDIA
Share643TweetSend


Related Posts

‘കുടുംബ വാഴ്ചയ്ക്കെതിരെ താമരയ്ക്ക് വോട്ട് ചെയ്യുക‘; ഭരണ നേട്ടങ്ങൾ നിരത്തി സ്മൃതി ഇറാനി ജാർഖണ്ഡിൽ

ഡല്‍ഹി ഫാക്ടറിയിലെ തീപിടിത്തം: ഒളിവില്‍ പോയ ഉടമസ്ഥന്‍ മൊഹദ് റെഹാന്‍ അറസ്റ്റില്‍

ഡല്‍ഹി ഫാക്ടറിയിലെ തീപിടിത്തം; ആളിക്കത്തുന്ന തീ വകവയ്ക്കാതെ ഫയര്‍മാന്‍ രാജേഷ് ശുക്ല കൈപിടിച്ചു കയറ്റിയത് 11 പേരെ, കയ്യടിച്ച് സോഷ്യല്‍മീഡിയ

ബലാത്സംഗ-കൊലപാതക കുറ്റകൃത്യങ്ങളില്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കുക ലക്ഷ്യം; ഇന്ത്യന്‍ ശിക്ഷാ നിയമവും ക്രിമിനല്‍ നടപടി ചട്ടവും ഭേദഗതി ചെയ്യുമെന്ന് അമിത് ഷാ

‘സാമ്പത്തിക മാന്ദ്യത്തിനു കാരണമായ പല ഘടകങ്ങളും മുൻ യുപിഎ സർക്കാരിന്റെ വക’; തുറന്നടിച്ച് രഘുറാം രാജന്‍

രാഹുലിന് പണിയാകും; എംപിമാര്‍ വിദേശ സന്ദര്‍ശനം വെളിപ്പെടുത്തണം, രാജ്യസഭയില്‍ പുതിയ ബില്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

Next Post

തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിന് സംസ്ഥാന സർക്കാരിന്റെ വഴി വിട്ട സഹായം; റിസോർട്ടിന് 1.17 കോടി രൂപ പിഴയിട്ട് ആലപ്പുഴ നഗരസഭ; 34 ലക്ഷം മതിയെന്ന് സർക്കാർ

Discussion about this post

Latest News

‘കുടുംബ വാഴ്ചയ്ക്കെതിരെ താമരയ്ക്ക് വോട്ട് ചെയ്യുക‘; ഭരണ നേട്ടങ്ങൾ നിരത്തി സ്മൃതി ഇറാനി ജാർഖണ്ഡിൽ

കാര്യവട്ടം ട്വെന്റി-20; ടോസ് നേടിയ വിൻഡീസ് ബൗളിംഗ് തിരഞ്ഞെടുത്തു, സഞ്ജുവില്ലാതെ ഇന്ത്യ

ഡല്‍ഹി ഫാക്ടറിയിലെ തീപിടിത്തം: ഒളിവില്‍ പോയ ഉടമസ്ഥന്‍ മൊഹദ് റെഹാന്‍ അറസ്റ്റില്‍

വയനാട് പേരിയയില്‍ മാവോയിസ്റ്റുകള്‍ എത്തിയെന്ന് പ്രദേശവാസികള്‍, പ്രദേശത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകളും പതിച്ചതായി കണ്ടെത്തി

കേരളം സ്വര്‍ണക്കടത്തിന്റെ ആഗോള ഹബ്ബായി മാറി; തീവ്രവാദ ഫണ്ടിംഗിനടക്കം കള്ളക്കടത്ത് സ്വര്‍ണം ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി ഫാക്ടറിയിലെ തീപിടിത്തം; ആളിക്കത്തുന്ന തീ വകവയ്ക്കാതെ ഫയര്‍മാന്‍ രാജേഷ് ശുക്ല കൈപിടിച്ചു കയറ്റിയത് 11 പേരെ, കയ്യടിച്ച് സോഷ്യല്‍മീഡിയ

Loading...
  • About Us
  • Contact Us
  • Privacy Policy

© Brave India Media.

No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now

© Brave India Media.