Friday, December 13, 2019
  • About Us
  • Contact Us
  • Privacy Policy
ബ്രേവ് ഇന്ത്യ ന്യൂസ്
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Editors - PICK

മുപ്പത് വര്‍ഷം മുമ്പ് അയോധ്യയില്‍ ക്ഷേത്രശിലാന്യാസം നടത്തിയത് ദളിത് യുവാവ്: മഹാപുരോഹിതരും ആത്മീയ നേതാക്കളും നിറഞ്ഞ ചടങ്ങ് ഓര്‍ത്തെടുത്ത് കാമേശ്വര്‍ ചൗപല്‍

by Brave India News Desk
Nov 12, 2019, 12:13 pm IST
in Editors - PICK, India
Share on FacebookTweetWhatsApp

‘1989 നവംബര്‍ 9 ന് അയോധ്യയിലെ ആ രംഗം ഇപ്പോഴും എന്റെ മനസ്സില്‍ അതേപടി നിലനില്‍ക്കുന്നുണ്ട്. 35ാം വയസ്സിലായിരുന്നു അത്. ഒരു വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) അംഗമെന്ന നിലയില്‍ എനിക്ക് ലഭിച്ച അംഗീകാരം അവിസ്മരണീയമാണ് ‘അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന സുപ്രിം കോടതി ഉത്തരവ് വന്നതിന് ശേഷം കാമേശ്വര്‍ ചൗപല്‍ എന്ന 65കാരന്‍ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണ് ഇത്.

Loading...

‘എന്നെ സംബന്ധിച്ചിടത്തോളം വിധി ഒരു സ്വപ്ന സാക്ഷാത്കാരം പോലെയാണ്. ഇപ്പോള്‍ എന്റെ ജീവിതം അര്‍ത്ഥപൂര്‍ണമായിരിക്കുന്നു’മുപ്പത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മനസ് നിറഞ്ഞ് ചിരിക്കുകയാണ് ബീഹാറില്‍ നിന്നുള്ള ഈ ദളിത് നേതാവ്.

കൃത്യം മുപ്പത് വര്‍ഷം മുമ്പ്, നവംബര്‍ 9ന് തര്‍ക്കസ്ഥലമായ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ശിലാസ്ഥാപനം നടത്തിയത് ചൗപലായിരുന്നു.  2019 നവംബര്‍ ഒമ്പതിന് തന്നെ ക്ഷേത്രനിര്‍മ്മാണത്തിന്റേ എല്ലാ തടസ്സവും നീങ്ങുമ്പോള്‍ ആ ചരിത്രനിമിഷത്തെ വീണ്ടും ഓര്‍മ്മയിലെത്തിക്കുകയാണ് അദ്ദേഹം.

അയോധ്യയില്‍ ആ മഹനീയമായ മുഹൂര്‍ത്തം പിറക്കുകയാണ്. ശിലാസ്ഥാപനചടങ്ങിനായി ഇന്ത്യയിലെ പ്രമുഖ പുരോഹിതരും, ആര്‍എസ്എസ് വിശ്വഹിന്ദു പരിഷത്ത് നേതാക്കളും ഹിന്ദു സംഘടനാ നേതാക്കളും സന്നിഹിതരായിരുന്നു. വിവിധ ക്ഷേത്രങ്ങളിലെ പുരോഹിതന്മാരും സന്യാസ ശ്രഷ്ഠന്മാരും ചടങ്ങിനെത്തിയിരുന്നു. അവിഭക്ത ബീഹാറിലെ വിച്ച്പി ഡപ്യൂട്ടി സെക്രട്ടറിയെന്ന നിലയില്‍ കാമേശ്വര്‍ ചാപ്പലെന്ന യുവാവും സംഘത്തിലുണ്ടായിരുന്നു.

രാജ്യത്തെമ്പാടും നിന്നുള്ള കര്‍സേവകര്‍ തടിച്ചു കൂടിയ അയോധ്യയിലെ ആ മണ്ണില്‍ വലിയൊരു തുടക്കം കുറിക്കുകയാണ്. തികച്ചും അപ്രതീക്ഷിതമായ കര്‍സേവകര്‍ക്കിടയില്‍ നിന്നിരുന്ന കാമേശവര്‍ചൗപലിനോട് ശിലാസ്ഥാപനത്തിനുള്ള ശില കയ്യിലെടുക്കാന്‍ നേതൃത്വം നല്‍കിയിരുന്നവര്‍ ആവശ്യപ്പെടുകയായിരുന്നു. ശിലാസ്ഥാപനം നടത്താന്‍ പുരോഹിതന്മാരും ആത്മീയ നേതാക്കളും ചൗപലിനോട് ആവശ്യപ്പെട്ടു. ഒരു ചരിത്രനിമിഷമായിരുന്നു അത് -ചൗപല്‍ പറയുന്നു.

Loading...

അന്ന് ശിലാസ്ഥാപനത്തിലേക്ക് നയിച്ച സാഹചര്യവും കാമേശ്വര്‍ ചൗപല്‍ ഓര്‍ത്തെടുത്തു. മുസ്ലിം പ്രീണന നയവുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ മുന്നോട്ട് പോവുന്നതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രധാനമന്ത്രി രാജീവ് ഗാന്ധി ഏറെ സമര്‍ദ്ദത്തിലായി. ഈയൊരു അവസ്ഥ മുതലെടുക്കാനും, ശിലാസ്ഥാപനത്തിന് അനുമതി നേടിയെടുക്കാനും വിഎച്ച്പിയ്ക്ക് കഴിഞ്ഞു. രാംലാല ക്ഷേത്രത്തിന് പിന്തുണ അര്‍പ്പിച്ച് നിരവധി കര്‍സേവകരെ രാജ്യത്തെമ്പാടു നിന്നും അയോധ്യയില്‍ എത്തിക്കാനും കഴിഞ്ഞു. രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയില്‍ നിന്ന് വരെ ശേഖരിച്ച പൂജിച്ച ശിലകളുമായാണ് കര്‍സേവകര്‍ രാമജന്മഭൂമിയില്‍ എത്തിയത്.

അയോധ്യയില്‍ രാമക്ഷേത്രത്തിന് ശിലാന്യാസം നടത്തേണ്ടത് ഒരു ദളിതനായിരിക്കണം എന്ന മഹത്തായ തീരുമാനത്തിന് പിന്നില്‍ അന്നത്തെ ആര്‍എസ്എസ് മേധാവിയായിരുന്ന ദേവരസ് വിച്ച്പി നേതാവ് അശോക് സിംഗാലും ആയിരുന്നുവെന്നാണ് വിവരം. ശിലാന്യാസത്തിനു ശേഷം തന്റെ ഗ്രാമത്തില്‍ മടങ്ങിയെത്തിയ ദളിത് നേതാവിനെ ബ്രാഹ്മണ കുടുംബങ്ങള്‍, മല്‍സരിച്ച് വീടുകളിലേക്ക് ക്ഷണിച്ചതും ഓരോരുത്തരായി കാല്‍ക്കല്‍ വീണ് നമസ്‌കരിച്ചതും പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബീഹാര്‍ ലെജിസ്ലേറ്റിവ് കൗണ്‍സില്‍ അംഗമായിരുന്ന ചൗപല്‍ 2002ല്‍ ബീഹാര്‍ കൗണ്‍സിലിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2014 ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു.

കാമേശ്വര്‍ ചൗപല്‍ പാകിയ ആ ശിലക്ക് മുകളില്‍ ലോകത്തിന് തന്നെ സനാതന ധര്‍മ്മത്തിന്റെ ആത്മതേജസ് പകരുന്ന രാമക്ഷേത്രം ഉയരുമ്പോള്‍ അത് ജാതിയത പോലുള്ള അനാവശ്യ വിമര്‍ശനങ്ങള്‍ക്ക് ഭാരതം നല്കുന്ന വലിയ സന്ദേശം കൂടിയാകും

Share364TweetSend


Loading...

Related Posts

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം; ബംഗാളിൽ റെയില്‍വേ സ്റ്റേഷന് തീയിട്ട് പ്രക്ഷോഭക്കാർ

നിര്‍ണായകമായ പല ബില്ലുകളും പാസ്സാക്കി; പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചു

വിഗ്ഗിനുള്ളില്‍ വച്ച്‌ സ്വര്‍ണ്ണം കടത്താന്‍ ശ്രമം: മുംബൈ വിമാനത്താവളത്തില്‍ മലപ്പുറം സ്വദേശി പിടിയില്‍

‘റേപ്പ് ഇന്‍ ഇന്ത്യ’ പരാമര്‍ശം, ഇന്ത്യയെ നാണം കെടുത്തിയ രാഹുല്‍ ഗാന്ധി മാപ്പു പറയണം; ബിജെപി എം പിമാര്‍

Next Post

'ലാലേട്ടൻ' സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഞാനാണ് നായകൻ';സന്തോഷ വാർത്ത പങ്കുവെച്ച് പൃഥ്വിരാജ്

Discussion about this post

Latest News

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം; ബംഗാളിൽ റെയില്‍വേ സ്റ്റേഷന് തീയിട്ട് പ്രക്ഷോഭക്കാർ

നിര്‍ണായകമായ പല ബില്ലുകളും പാസ്സാക്കി; പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചു

ഇടുക്കിയില്‍ മൃതദേഹം പിക്കപ്പ് വാനില്‍ കൊണ്ടുപോയ സംഭവം; കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

വിഗ്ഗിനുള്ളില്‍ വച്ച്‌ സ്വര്‍ണ്ണം കടത്താന്‍ ശ്രമം: മുംബൈ വിമാനത്താവളത്തില്‍ മലപ്പുറം സ്വദേശി പിടിയില്‍

ശബരിമലയിലെ വരുമാനം 100 കോടിയിലേയ്ക്ക്: കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ 36 കോടിയുടെ അധിക വരുമാനം

‘റേപ്പ് ഇന്‍ ഇന്ത്യ’ പരാമര്‍ശം, ഇന്ത്യയെ നാണം കെടുത്തിയ രാഹുല്‍ ഗാന്ധി മാപ്പു പറയണം; ബിജെപി എം പിമാര്‍

Loading...
  • About Us
  • Contact Us
  • Privacy Policy

© Brave India Media.

No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now

© Brave India Media.