Saturday, December 7, 2019
  • About Us
  • Contact Us
  • Privacy Policy
ബ്രേവ് ഇന്ത്യ ന്യൂസ്
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Editors - PICK

‘ഞങ്ങള്‍ മുണ്ടുമുറുക്കിയുടുത്ത് സഹായിക്കാന്‍ തയ്യാറാണ്, നിങ്ങള്‍ പക്ഷേ എന്താണ് ചെയ്തത്?’-പിണറായി സര്‍ക്കാരിന്റെ ദുര്‍വ്യയങ്ങള്‍ എണ്ണി പറഞ്ഞ് കുറിപ്പ്

by Brave India News Desk
Aug 13, 2019, 04:08 pm IST
in Editors - PICK, Facebook, Kerala
Share on FacebookTweetWhatsApp
Loading...

 

മണികണ്ഠന്‍ ഒ വി-

In Facebook

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും പിണറായി വിജയന്‍ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പേജിലും കാലവര്‍ഷക്കെടുതിയില്‍ ഉഴലുന്ന സഹജീവികളോട് കരുണ കാണിച്ച രണ്ട് വ്യക്തികളെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റ് ഉണ്ട്.

പ്രളയദുരിതാശ്വാസത്തിനായി വസ്ത്രങ്ങള്‍ ശേഖരിക്കാന്‍ എറണാകുളം ബ്രോഡ്‌വേയില്‍ എത്തിയ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് തന്റെ കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന പുത്തന്‍ വസ്ത്രങ്ങളില്‍ വലിയൊരു ഭാഗം തികച്ചും സൗജന്യമായി നല്‍കിയ നന്മയുടെ പ്രതീകമായി മാറിയ, എറണാകുളം ജില്ലയില്‍ വൈപ്പിന്‍കരയില്‍ മാലിപ്പുറം സ്വദേശിയും എറണാകുളത്ത് തെരുവോരത്ത് തുണിക്കച്ചവടം ചെയ്ത് ജീവിക്കുകയും ചെയ്യുന്ന നൗഷാദിനെ കുറിച്ചാണ് ഒരെണ്ണം. മറ്റൊന്ന് എല്ലാ വിദ്യാലയങ്ങളില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് പണം സമാഹരിക്കുന്നതിനുള്ള ഒരു പദ്ധതിയുമായി തന്നെ ഓഫീസില്‍ വന്നുകണ്ട തിരുവനന്തപുരം വ്‌ലാത്താങ്കര ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദര്‍ശ് ആര്‍ എ എന്ന മിടുക്കനെ കുറിച്ചാണ്.

പുറ്റിങ്ങള്‍ വെടിക്കെട്ടപകടം നടന്ന സമയം മുതല്‍ തന്റെ പോക്കറ്റ് മണിയുടെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവനചെയ്തുവരുന്ന വ്യക്തിയാണ് ആദര്‍ശ്. ഈ രണ്ടു പേരും തീര്‍ച്ചയായും അഭിനന്ദത്തിനു അര്‍ഹരും മാതൃക ആകേണ്ടവരും തന്നെയാണ്. സംശയമില്ല. ഇവര്‍ രണ്ടു പേര്‍ മാത്രമല്ല അറിയപ്പെടാത്ത അനവധി നിരവധി ആളുകള്‍ ഈ കേരളത്തില്‍ ഉണ്ട്. സഹജീവികളുടെ കണ്ണീരൊപ്പാന്‍ തങ്ങള്‍ക്കാവും വിധം മുണ്ടുമുറുക്കി ഉടുത്ത് സ്വന്തം വരുമാനത്തിന്റെ ഒരു ഭാഗം നീക്കിവെയ്ക്കുന്നവര്‍. സ്വന്തം ജീവിതത്തിലെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി മറ്റുള്ളവര്‍ക്ക് സഹായം നല്‍കുന്നവര്‍.

പ്രളയത്തില്‍ തകര്‍ന്ന ഈ നാട്ടിലെ നിരാലംബരായ മനുഷ്യരെ സഹായിക്കാന്‍ സാധാരണക്കാര്‍ ഈ ത്യാഗങ്ങള്‍ ഒക്കെ അനുഭവിക്കുമ്പോള്‍ കേരള സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്നതും ഈ സന്ദര്‍ഭത്തില്‍ പരിശോധിക്കണമല്ലൊ. എത്രമാത്രം ദുര്‍വ്യയം ആണ് എത്രമാത്രം അധികഭാരമാണ് പൊതുഖജനാവിനു ഈ സര്‍ക്കാര്‍ വരുത്തിവെയ്ക്കുന്നത്? കഴിഞ്ഞ പ്രളയത്തെ തുടര്‍ന്ന് ചെലവു ചുരുക്കലിന്റെ ഭാഗമായി സ്‌ക്കൂള്‍ കലോത്സവം വരെ പരിമിതപ്പെടുത്തും എന്ന് പ്രഖ്യാപിച്ചവരാണ് ഈ സര്‍ക്കാര്‍. എന്നാല്‍ സര്‍ക്കാരിന്റെ ദുര്‍വ്യയങ്ങള്‍ എന്തെങ്കിലും കുറവു വരുത്തിയോ?

ഏറ്റവും കൂടുതല്‍ ഉപദേശകരെ നിയമിച്ചിട്ടുള്ളത് ഈ മുഖ്യമന്ത്രി ആണ്. പ്രളയത്തെ തുടര്‍ന്ന് ചിലവു കുറയ്ക്കുന്നതിന്റെ ഭാഗമായി ഇവരില്‍ ആരെയെങ്കിലും ഒഴിവാക്കിയോ? ഇല്ല എന്നു മാത്രമല്ല വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും പുതിയ ലാവണങ്ങള്‍ ഒരുക്കി പൊതുഖജനാവിനു ബാധ്യത കൂട്ടുകയാണ് സര്‍ക്കര്‍ ചെയ്യുന്നത്. 2011ല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയില്‍ ഇരുന്നു സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷവും ഇത്രകാലവും വിവിധ പദവികളില്‍ വിരാജിച്ചു വന്നിരുന്ന ടി ബാലകൃഷ്ണന്‍ ഐ എ എസിനു തലസ്ഥാന നഗരവികസന പദ്ധതിയില്‍ സ്‌പെഷ്യല്‍ ഓഫീസറുടെ അധിക തസ്തിക സൃഷ്ടിച്ച് വീണ്ടും നിയമനം നടത്തിയത് കഴിഞ്ഞ ആഗസ്ത് രണ്ടിനു ആണ്. രണ്ടരക്ഷത്തോളും രൂപ മാസശമ്പളവും അലവന്‍സുകളും നല്‍കിയാണ് ഈ നിയമനം. ടി ബാലകൃഷ്ണനു നിലവില്‍ ലഭിക്കുന്ന പെന്‍ഷന്‍ തുക കഴിച്ചു ബാക്കി ശമ്പളമായി നല്‍കിയാലും മതിയെങ്കിലും അലവന്‍സുകളും ഡ്രൈവര്‍ വാഹനം ഉള്‍പ്പടെയുള്ള ചെലവുകളും പൊതിഖജനാവില്‍ നിന്നും തന്നെ ആണ്.

ക്യാബിനറ്റ് മന്ത്രിമാരെ കൂടാതെ ക്യാബിനറ്റ് റാങ്കില്‍ ഭരണപരിഷ്‌കാരകമ്മീഷനും, മുന്നോക്കവികസനകമ്മീഷനും ഉള്ളപ്പോള്‍ ആണ് ചീഫ് വിപ്പ് എന്നൊരു ക്യാബിനറ്റ് പദവിയില്‍ കഴിഞ്ഞ മാസം സി പി ഐ എം എല്‍ എ ആയ കെ രാജനെ ചീഫ് വിപ്പായി നിയമിച്ചത്. ഇതും പൊതുഖജനാവിനു അമിതഭാരം ഉണ്ടാക്കുന്നതുതന്നെ. മുന്നോക്ക വികസന കമ്മീഷന്‍, ചീഫ് വിപ്പ് എന്നീ ക്യാബിനറ്റ് പദവികള്‍ കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് രൂപീകരിച്ചപ്പോള്‍ അതിനെ നഖശിഖാന്തം എതിര്‍ത്തവരാണ് ഇപ്പോള്‍ അതേ ദുഷ്‌ചെലവുകള്‍ പ്രളയത്തില്‍ തകര്‍ന്ന കേരളത്തിനു മേല്‍ അടിച്ചേല്പിക്കുന്നതും സാധാരണക്കാരോട് മുണ്ടുമുറുക്കാന്‍ നിര്‍ദ്ദേശിക്കുന്നതും.

ക്യാബിനറ്റ് റാങ്കില്‍ ഉള്ള ദുഷ്‌ചെലവുകള്‍ അവിടെയും തീരുന്നില്ല. കേന്ദ്രവും കേരളവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റ എ സമ്പത്ത് എന്ന മുന്‍ എം പിയെ ക്യാബിനറ്റ് റാങ്കോടെ കേരളഹൗസില്‍ ലെയ്‌സണ്‍ ഓഫീസര്‍ അവരോധിച്ചതും ഈ അടുത്ത ദിവസങ്ങളില്‍ തന്നെ ആണ്.

ഇനിയും ഉണ്ട് ദുഷ്‌ചെലവുകളുടെ പട്ടിക. കമ്മ്യൂണിസ്റ്റ് ഗുണ്ടകളാല്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകം സി ബി ഐ അന്വേഷിക്കരുതെന്ന് കേരള ഹൈക്കോടതിയില്‍ വാദിക്കാന്‍ പിണറായി സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ സുപ്രീംകോടതി വക്കീലന്മാര്‍ക്ക് കൊടുത്ത ഫീസ് മാത്രം അരക്കോടിയ്ക്ക് മുകളില്‍ വരും. നൂറുകണക്കിനു സര്‍ക്കാര്‍ വക്കീലന്മാരും സ്റ്റേറ്റ് അറ്റോര്‍ണിയും, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷനും ഒക്കെ ലക്ഷങ്ങള്‍ ശമ്പളം വാങ്ങി കേരള ഹൈക്കോടതിയില്‍ സര്‍ക്കാരിനെ പ്രതിനിധാനം ചെയ്യാന്‍ ഉള്ളപ്പോഴാണ് ഈ കേസ് സി ബി ഐയ്ക്ക് വിട്ടുകൊടുക്കരുതെന്ന പിണറായി വിജയന്റെ ‘ഈഗോ’ ശമിപ്പിക്കാന്‍ മാത്രം അരക്കോടിയില്‍ അധികം ചിവാക്കി സുപ്രീംകോടതി വക്കീലന്മാരെ ഹൈക്കോടതിയില്‍ എത്തിച്ചത്.

റിബില്‍ഡ് കേരളയുടെ പേരില്‍ വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അനുസരിച്ചാണെങ്കില്‍ തിരുവനന്തപുരത്ത് സ്വകര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊതുഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ മുടക്കി സജ്ജീകരിക്കുന്നു എന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. കേരള പുനര്‍നിര്‍മ്മാണത്തിനായി മുഖ്യമന്ത്രി നടത്തിയ വിദേശയാത്രയും അതിന്റെ ഫലമായി കാര്യമായ ധനസഹായം ഒന്നും ലഭിച്ചില്ല എന്നവാര്‍ത്തയും മലയാളികള്‍ മറന്നുകാണില്ല. മറ്റ് മന്ത്രിമാര്‍ക്ക് വിദേശയാത്ര നടത്താന്‍ കേന്ദ്രാനുമതി ലഭിക്കാതിരുന്നത് ഒരു വിധത്തില്‍ നന്നായി എന്നുകരുതാം. അത്രയും പണം പൊതുഖജനാവിനു ലാഭിക്കാന്‍ സാധിച്ചല്ലോ.

സാധാരണക്കാരനോട് മുണ്ടുമുറുക്കാന്‍ നിര്‍ദ്ദേശിച്ച് ധൂര്‍ത്ത് നടത്തുന്ന സര്‍ക്കാരിനെ കുറിച്ച് പറയാന്‍ ഇനിയും ഉണ്ട്. തല്‍ക്കാലം നിറുത്തുന്നു. ഒരുകാര്യം കൂടി പറഞ്ഞുകൊള്ളട്ടെ, സഹജീവികളെ രക്ഷിക്കാന്‍ ഇറങ്ങി സ്വന്തം ജീവന്‍ ബലികഴിച്ച ഒരു സന്നദ്ധപ്രവര്‍ത്തകന്‍ ഉണ്ട് കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി ലിനു. കോഴിക്കോട് പ്രളയ ദുരിതാശ്വാസക്യാമ്പില്‍ അച്ഛനേയും അമ്മയേയും ആക്കിയ ശേഷം ചാലിയാര്‍ കരകവിഞ്ഞ് ദുരിതം വിതച്ച കുണ്ടായിത്തോട് ഭാഗത്ത് ഒറ്റപ്പെട്ടവരെ രക്ഷിക്കാന്‍ രണ്ട് തോണികളിലായി പോയ സന്നദ്ധപ്രവര്‍ത്തകര്‍ക്കൊപ്പം പോയതായിരുന്നു ലിനു. പക്ഷെ ആ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ലിനു മുങ്ങിമരിച്ചു.

നൗഷാദിനേയും ആദര്‍ശിനേയും അഭിനന്ദിക്കുന്ന മുഖ്യമന്ത്രി ലിനുവിന്റെ ജീവത്യാഗത്തെക്കുറിച്ച് ഈ സമയം വരെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഒന്നും പറഞ്ഞതായി കാണുന്നില്ല.എന്നാല്‍ ധനമന്ത്രി തോമസ് ഐസക് ലിനുവിന്റെ ജീവത്യാഗം അനേകം ചെറുപ്പക്കാര്‍ക്ക് ഊര്‍ജ്ജം പകരുന്ന ഒന്നാണെന്ന് എഴുതിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ പൊലിഞ്ഞ ഒരു വ്യക്തിയെ സ്മരിക്കാന്‍ പോലും മുഖ്യമന്ത്രിയുടെ ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതി അനുവദിക്കുന്നില്ല എന്നതല്ലെ ഇത് വ്യക്തമാക്കുന്നത്?

ഈ ലേഖനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെപ്പറ്റി പറയാന്‍ ശ്രമിച്ചിട്ടില്ല. ഈ അവസരത്തില്‍ അത് പറയുന്നത് ശരിയല്ലെന്ന് കരുതിയാണ്. സര്‍ക്കാരിന്റെ ദുര്‍വ്യയങ്ങളെ കുറിച്ചാണ് .മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ ദുര്‍വ്യയങ്ങളെപ്പറ്റി പറയാനാണെങ്കില്‍ ചില ചോദ്യങ്ങള്‍ ഉണ്ട്.

ഉഴവൂര്‍ വിജയന്റെ കുടുംബത്തിനു സഹായം നല്കിയത് ഏത് ഫണ്ടില്‍ നിന്നാണ്?. ചെങ്ങന്നൂര്‍ എം എല്‍ എ കെ കെ രാമചന്ദ്രന്‍ നായര്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തിനു സഹായം നല്‍കിയത് ഏത് ഫണ്ടില്‍ നിന്നാണ്? പോലീസുകാര്‍ കൊല്ലുന്ന സാധാരണക്കാരുടെ കുടുംബത്തിനു നല്‍കിവരുന്ന 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരം നല്‍കുന്നത് ഏത് ഫണ്ടില്‍ നിന്നാണ്? ലെനിന്‍ രാജേന്ദ്രനു ചികിത്സാ സഹായം നല്‍കിയത് ഏതു ഫണ്ടില്‍ നിന്നാണ്? ചോദ്യങ്ങളനവധിയാണ്. അതിനൊന്നുമുള്ള സമയമല്ല ഇപ്പോള്‍.

ഒരിക്കല്‍ക്കൂടി പറയുന്നു ഈ കുറിപ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെപ്പറ്റിയല്ല. പിണറായി സര്‍ക്കാരിന്റെ ദുര്‍വ്യയത്തെ കുറിച്ചാണ്. അതിലേറെ ലിനുവിന്റെ ജീവത്യാഗത്തില്‍ അനുശോചനം അറിയിക്കാന്‍ പോലും തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ രാഷ്ട്രീയതിമിരത്തെ കുറിച്ചാണ്.

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും പിണറായി വിജയൻ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പേജിലും…

Gepostet von Manikandan OV am Montag, 12. August 2019

 

Share2522TweetSend


Related Posts

വാളയാര്‍ പീഡനക്കേസിലെ പ്രതിക്ക് മര്‍ദ്ദനമേറ്റ സംഭവം; പ്രതികളെ തല്ലിയത് ബിജെപി പ്രവര്‍ത്തകരെന്ന് ആരോപണം

കൊല്ലത്ത് പെണ്‍കുട്ടിക്ക് ഭീഷണിപ്പെടുത്തി പീഡനം; നാല് പേര്‍ അറസ്റ്റില്‍

വാളയാര്‍ പീഡനക്കേസ്; പോക്സോ കോടതി വെറുതെ വിട്ട പ്രതിക്ക് നാട്ടുകാരുടെ മര്‍ദ്ദനം

‘സുപ്രീം കോടതി വിധി വരട്ടെ, എന്നിട്ടു തീരുമാനിക്കാം’; ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി

ക്രിസ്ത്യാനിയായിരുന്ന വ്യക്തിയുടെ അറിവില്ലാതെ മതം ഇസ്‌ലാമാക്കി ;സ്‌കൂള്‍ രേഖയില്‍ പിതാവ് പേരും മതവും മാറ്റിയതില്‍ പരാതിയുമായി യുവതി, തിരുത്തണമെന്ന് ഹൈക്കോടതി

കണ്ണൂരിൽ മൂന്ന് മാവോയിസ്റ്റുകൾക്കെതിരെ യുഎപിഎ കേസ്

Next Post

ഇന്ത്യയെ അനുകൂലിക്കുമോയെന്ന് ഭയം; ഐക്യരാഷ്ട്ര സഭക്കെതിരെ നിലപാടെടുത്ത് പാകിസ്ഥാൻ

Discussion about this post

Latest News

വാളയാര്‍ പീഡനക്കേസിലെ പ്രതിക്ക് മര്‍ദ്ദനമേറ്റ സംഭവം; പ്രതികളെ തല്ലിയത് ബിജെപി പ്രവര്‍ത്തകരെന്ന് ആരോപണം

കൊല്ലത്ത് പെണ്‍കുട്ടിക്ക് ഭീഷണിപ്പെടുത്തി പീഡനം; നാല് പേര്‍ അറസ്റ്റില്‍

വാളയാര്‍ പീഡനക്കേസ്; പോക്സോ കോടതി വെറുതെ വിട്ട പ്രതിക്ക് നാട്ടുകാരുടെ മര്‍ദ്ദനം

‘സുപ്രീം കോടതി വിധി വരട്ടെ, എന്നിട്ടു തീരുമാനിക്കാം’; ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി

ദഹിപ്പിക്കാന്‍ ഒന്നും ബാക്കിയില്ല” ; പൊട്ടിക്കരഞ്ഞ് ഉന്നാവോ പെണ്‍കുട്ടിയുടെ സഹോദരന്‍

ജാർഖണ്ഡിൽ വോട്ടെടുപ്പിനിടെ വെടിവെയ്പ്പ്; വോട്ടിംഗ് താല്ക്കാലികമാായി നിര്‍ത്തിവെച്ചു,കനത്ത സുരക്ഷ

Loading...
  • About Us
  • Contact Us
  • Privacy Policy

© Brave India Media.

No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now

© Brave India Media.