രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവല്‍ ത്യാഗം ചെയ്ത ലിനു എന്ന ചെറുപ്പക്കാരനെ അനുസ്മരിക്കാന്‍ പോലും തയ്യാറാകാതിരുന്ന അധികാരികളെ വിമര്‍ശിച്ച് സ്വാമി ചിദാനന്ദപുരി. ആരുടെയും അംഗീകാരത്തിനോ പ്രശംസയ്‌ക്കോ വേണ്ടിയല്ല ഇവരിതെല്ലാം ചെയ്യുന്നത്. എന്നാലും അധികാരികളില്‍ നിന്ന് അത്തരം വാക്കുകളുണ്ടാകണമെന്ന് ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. ആരെയും അഭിന്ദിച്ചില്ലെങ്കില്‍ അത് കുഴപ്പമില്ല എന്നാല്‍ ചിലരുടെ കാര്യത്തില്‍ മാത്രം അതുണ്ടാകുന്നുവെന്നതാണ് വിമര്‍ശനത്തിന് ഇടയാക്കുന്നത്-സ്വാമി ചിദാനന്ദപുരി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയൊവില്‍ പറയുന്നു.
ഇവിടെയും വേണോ ന്യൂനപക്ഷത്തിന്റെയും ഭൂരിപക്ഷത്തിന്റെയും വേര്‍തിരിവുകളെന്നും അദ്ദേഹം ചോദിച്ചു. ഇവിടെയും അതെല്ലാം പ്രസക്തമാണോ?ഇത് ചോദിച്ച് പോവുകയാണ്. കാരണം ആ രീതിയിലാണ് അധികാരി വര്‍ഗ്ഗത്തിന്റെ ആയാലും മാധ്യമങ്ങളുടെ ആയാലും പ്രവര്‍ത്തനങ്ങളും പ്രശ്ംസകളും, വിലയിരുത്തലുകളും കാണുന്നത്. ഇത് കേരളത്തെ എങ്ങോട്ട് നയിക്കും എന്ന വലിയ ചോദ്യം നമ്മുടെ മുന്നിലുണ്ട്. -അദ്ദേഹം പറഞ്ഞു.
ജീവല്‍ത്യാഗം ചെയ്ത ലിനുവിനെ സമൂഹം എന്നും ഓര്‍ക്കുമെന്നും, അദ്ദേഹത്തിന് എല്ലാ ആദരാഞ്ജലികളും അര്‍പ്പിക്കുന്നുവെന്നും സ്വാമി പറഞ്ഞു.
വെള്ളപ്പൊക്കത്തിൽ രക്ഷാദൌത്യത്തിനിടെ ജീവൻ നഷ്ടപ്പെട്ട സേവാഭാരതി പ്രവർത്തകൻ ലിനുവിന് ആദരാഞ്ജലി.
Gepostet von Swami Chidananda Puri am Dienstag, 13. August 2019
പ്രളയ ദുരിതാശ്വാസമായി തന്റെ ഷോറുമിലെ വസ്ത്രത്തിന്റെ വലിയൊരു ഭാഗം നല്‍കിയ നൗഷാദ് എന്ന ചെറുപ്പക്കാരനെയും, പോക്കറ്റ് മണി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ വിദ്യാര്‍ത്ഥിയേയും പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ ചാലിയാറില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ലിനുവിനെ അനസ്മരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവത്തതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നു. സേവാഭാരതി പ്രവര്‍ത്തകനാണ് മരിച്ച ലിനു എന്നതിനാലാണ് മുഖ്യമന്ത്രി ജീവല്‍ ത്യാഗത്തെ അവഗണിച്ചത് എന്നാണ് ആക്ഷേപം.
Discussion about this post