Friday, February 22, 2019
  • About Us
  • Contact Us
  • Privacy Policy
ബ്രേവ് ഇന്ത്യ ന്യൂസ്
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home column

”കെ.ആര്‍ ബേക്കറിക്കായി പിരിവ്‌ നടത്തുന്ന കെ.ടി ജലീല്‍ മഹാമതേതരന്‍” വേട്ടക്കാര്‍ക്കൊപ്പം ഓടുകയും ഇരകള്‍ക്കായി പിരിവ് നടത്തുകയും ചെയ്യുന്ന വിപ്ലവകാരി.

by Brave India News Desk
10 months ago
in column
Share on FacebookTweet

ബിന്ദു ടി

താനൂരില്‍ ഒരു മതത്തില്‍ പെട്ട ആളുകളുടെ സ്ഥാപനങ്ങള്‍ കശ്മീരില്‍ പിച്ചിചീന്തപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭിക്കാന്‍ എന്ന പേരില്‍ കേരളത്തിലെ മതേതര ഹര്‍ത്താലുകാര്‍ തല്ലി തകര്‍ത്തു. റോഡിലിറങ്ങിയ ആളുകളെ മതം ചോദിച്ച് തല്ലി, പിടിച്ചു കൊണ്ടു പോയ പോലിസുകാരെ വളഞ്ഞിട്ട് അക്രമികളായ മതേതര വിപ്ലവ തീവ്രവാദികളെ മോചിപ്പിച്ചു കൊണ്ടു പോയി, ഇതിന്റെ പലതിന്റെയും വീഡിയോ അവര്‍ തന്നെ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്ത് നാടെങ്ങും ഭീതി പരത്തി. പോലിസുകാരെ നാണം കെടുത്തിയതിനാല്‍ അവര്‍ അരയും തലയും തൊപ്പിയും പാന്റും മുറുക്കി ഇറങ്ങി. അക്രമികള്‍ വലയിലായി. ഇനിയാണ് രസം. ഇരയായ പെണ്‍കുട്ടിയുടെ മതം പറഞ്ഞേ പറ്റു എന്ന വാശിപിടിച്ച് സോഷ്യല്‍ മീഡിയ പ്രചരണം നടത്തിയ നേതാക്കളുടെ അണികളാണ് പിടിക്കപ്പെട്ടവരില്‍ കൂടുതല്‍..

എല്ലാവരും ഒരു മതക്കാരായതിനാല്‍ ആഹ്വാനം കുറിക്ക് തന്നെ കൊണ്ടു. ഇതോടെ ഇനിയെന്ത് എന്ന ആശങ്കയിലാണ് സഖാക്കള്‍.എന്നാല്‍ മറ്റ് സഖാക്കളുടെ ആശങ്കയൊന്നും മുന്‍ സിമിക്കാരന്‍ എന്ന് വിശേഷണമുള്ള കെ.ടി ജലീലില്‍ എന്ന മന്ത്രിക്കില്ല. അക്രമം നടത്തി ഇരയായവര്‍ക്ക് ചില്ലറ കൊടുത്ത് എല്ലാ സബൂറക്കാവുന്ന വിദ്യായൊക്കെ പണ്ടേ സംഘടന ക്യാമ്പുകളില്‍ നിന്ന് പഠിച്ചിട്ടുണ്ട്. ബോംബ് വച്ച് ആളെകൊന്ന ശേഷം.. ഇനിയിത് ആവര്‍ത്തിക്കാതിരിക്കാന്‍ സംയമനം ആണ് ആവശ്യം എന്ന് പ്രഖ്യാപിച്ച് സ്വയം രക്ഷ നടത്തുന്ന തന്ത്രം പണ്ടേ പലരും പയറ്റിയവരാണ്. (പല തീവ്രവാദ ഗ്രൂപ്പുകളും സമാധാന പാലകരായി വേഷമിടുന്നതും ഇങ്ങനെയൊക്കെ തന്നെയാണ്. )ക്ഷേത്ര ചുമരില്‍ ഇസ്ലാം എന്നെഴുതി വച്ച് അത് ഉടന്‍ മായ്ച്ച് സമാധാനം സംരക്ഷിക്കു എന്നാണ് സഖാവിന്റെ ഉദ്‌ബോധനം. പിറകെ അത് മായ്ച്ച സഹിഷ്ണുതവാദികളെ അഭിനന്ദിച്ച് ഇതിന്റെ ആള് നമ്മളാ കണ്ടില്ലേ ‘ന്റെ ഒരു മതേതരത്വം’ എന്ന മേനി പറയലും.

താനൂരില്‍ കെ.ആര്‍ ബേക്കറി ഷട്ടര്‍ തകര്‍ത്ത് അകത്ത് കയറി തല്ലി തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വേറെ ചിലരുടെ സ്ഥാപനങ്ങളും തിരഞ്ഞ് പിടിച്ച് ആക്രമിച്ചു. ഉടന്‍ എംഎല്‍എ പിരിവിനിറങ്ങി. പിരിവ് നല്‍കിയ മതേതര സംരക്ഷകരുടെ പേര് വിവരങ്ങളും എംഎല്‍എ പോസ്റ്റ് ചെയ്തു. പോസ്റ്റിന് താഴെ മതേതരസ്‌നേഹികളുടെ ഇനിയും തീരാത്ത ജയ് വിളികളും കയ്യടിയുമാണ്. കേരളമൊട്ടുക്ക് ഇത്തരം സംഭവം ഉണ്ടായാല്‍ പണം വിതരണം ചെയ്യാന്‍ ഒരു സ്ഥിരം ഫണ്ട് സമഹാരണ യജ്ഞം നടത്തുന്ന കാര്യം കെ.ടി ജലീല് തന്നെ മുന്‍കൈ എടുത്ത് നടത്തണം.പ്രത്യേകിച്ചും ഇനിയും ഇത്തരം സംഭവങ്ങള്‍ പ്രബുദ്ധകേരളത്തില്‍ ധാരാളം നടക്കാന്‍ ഇടയുള്ള സാഹചര്യത്തില്‍.

കുറ്റബോധമില്ലാതെ ഇത്തരം അക്രമ ജിഹാദുകള്‍ നടത്താന്‍ സ്വന്തം അണികള്‍ക്ക് (സിമിക്കാര്‍ക്കല്ല..സിപിഎമ്മുകാര്‍ക്ക് )ഇതോടെ കഴിയുകയും ചെയ്യും.?സഖാവ് സിമിക്കാരനായിരുന്നുവെന്നതൊക്കെ പഴയ കാലത്തെ മറക്കാനാഗ്രഹിക്കുന്ന കാര്യങ്ങളാണ്. പുള്ളി മാഞ്ഞില്ല എന്ന ആരോപണവുമായി ഇങ്ങോട്ടു വരേണ്ട. സിപിഎമ്മില്‍ മാമോദിസ മുക്കിയതോടെ കറയൊക്കെ മാഞ്ഞു. ഇപ്പോള്‍ ശുദ്ധമതേതരനാണ്. ശരിക്കു പറഞ്ഞാല്‍ കോടിയേരിയേക്കാളും പിണറായിയേക്കാളും ശുദ്ധ മതേതരന്‍.

സമുദായത്തിന് എന്തെങ്കിലും പ്രശ്‌നം വന്നാല്‍ എല്ലാം മറന്ന് സഖാവ് ഇടപെടും എന്നൊക്കെ മതേതര വിരുദ്ധര്‍ പറയുന്നതാണ്. സമുദായം തന്നെ മതേതരമാവുമ്പോള്‍ അങ്ങനെ ഇടപെടുന്നതില്‍ എന്താണ് കുഴപ്പം. സഖാവ് ശുദ്ധമതേതരന്‍ അല്ലേ എന്ന് സംശയമുള്ളവര്‍ ഒ അബ്ദുല്ല എന്ന മതേതരപത്രപ്രവര്‍ത്തകനോട് ചോദിച്ചാല്‍ മതി. എത്ര തെളിവുകള്‍ വേണമെങ്കിലും തരും.

കുട്ടികളെ മതസ്പര്‍ദ്ധയുണ്ടാക്കുന്ന പാഠഭാഗം പഠിപ്പിച്ച കേരള പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത എംഎം അക്ബര്‍ എന്ന ഇസ്ലാമിക പണ്ഡിതനും, പ്രഭാഷകനുമായ ആയ മഹാനായി ജലീല്‍ നടത്തിയ ഇടപെടലുകളെ കുറിച്ച് അദ്ദേഹം പറയുന്നത് കേള്‍ക്കു. കെ.ടി ജലീല്‍ എന്ന മന്ത്രി അക്ബറിനായി ഇടപെട്ടതിന്റെ തെളിവ് നിരത്തി തന്റെ ശിഷ്യനെ കുറ്റം പറയേണ്ട എന്ന് അബ്ദുല്ല സാര്‍ പറയുമ്പോള്‍ ആരായാലും കയ്യടിച്ചു പോകും. ഹൈദരബാദില്‍ നിന്ന് വിമാനത്തില്‍ അക്ബര്‍ സാഹിബിനെ കേരളത്തിലെത്തിക്കാന്‍ നടത്തിയ മനുഷ്യാവകാശ ഇടപെടലുകള്‍ മതേതരചരിത്രത്തില്‍ തന്നെ ഇടംപിടിക്കും.മലപ്പുറത്ത് വെറുതെ ഒന്ന് അന്വേഷിച്ചാല്‍ കെ.ടി ജലീലിന്റെ മതേതരസമുദായത്തോടുള്ള സ്‌നേഹം വഴിപൊട്ടുന്ന നിരവധി സേവനങ്ങള്‍ കണ്ടെത്താന്‍ കഴിയും. കെ.എം ഷാജിയേക്കാള്‍ മികച്ച മതേതരനാണ് താനെന്ന് പറയാന്‍ ഒരു മടിയും വേണ്ട മുന്‍ സിമിക്കാരനെന്ന വിശേഷണം അംഗീകാരമാക്കിയ കെ.ടി ജലീല്‍ എന്ന സഖാവിന്.

ഇപ്പോള്‍ ഹര്‍ത്താലില്‍ അണി നിരന്ന സഖാക്കളായ സ്വ സമുദായക്കാരെ രക്ഷിക്കാനുള്ള തിരക്കിനിടയില്‍ അന്യ സമുദായക്കാര്‍ക്കായി ബന്ധു സുഹൃത്തുക്കളില്‍ നിന്ന് പിരിവ് നടത്തുന്ന തിരക്കിലാണ് അദ്ദേഹം. എന്തൊരു വിപ്ലവവീര്യം എന്ന് പറയാതെ വയ്യ. പോക്‌സോയില്‍ കുരുങ്ങി സഖാക്കള്‍ അകത്തായാല്‍ മണ്ഡലത്തില്‍ ഇനിയെങ്ങനെ ജയിച്ചു കയറാം എന്ന ആശങ്ക അദ്ദേഹത്തിനുണ്ട്. അതിനാല്‍ വേട്ടക്കാര്‍ക്കൊപ്പം ഓടുകയും ഇരകള്‍ക്കായി നിലവിളിക്കുകയും ചെയ്യുന്ന മതേതര വിപ്ലവ പ്രവര്‍ത്തനം അദ്ദേഹത്തിന് തുടര്‍ന്നേ പറ്റു.

ShareTweetShareSendScan

Related Posts

”യുദ്ധത്തിന് വരുന്ന ഭീകരരെ നമുക്ക് നേരിടാം പക്ഷേ ഉപജാപക നികൃഷ്ട ജന്മങ്ങളെ എങ്ങനെയാണ് നേരിടുക” ജമാ അത്ത്-പോപ്പുലര്‍ ഫ്രണ്ട് ഇടത് മാധ്യമങ്ങളുടെ കോണ്‍സ്പിരസി തിയറിയെ കുറിച്ച്

”യുദ്ധത്തിന് വരുന്ന ഭീകരരെ നമുക്ക് നേരിടാം പക്ഷേ ഉപജാപക നികൃഷ്ട ജന്മങ്ങളെ എങ്ങനെയാണ് നേരിടുക” ജമാ അത്ത്-പോപ്പുലര്‍ ഫ്രണ്ട് ഇടത് മാധ്യമങ്ങളുടെ കോണ്‍സ്പിരസി തിയറിയെ കുറിച്ച്

ഒരാഴ്ചകൊണ്ട് മോദിക്കനുകൂലമായി കാര്യങ്ങള്‍ മാറി മറിഞ്ഞു- ദക്ഷിണേന്ത്യയും, ഹിന്ദി ബെല്‍റ്റും പ്രതിപക്ഷത്തിന് നല്‍കിയത് തിരിച്ചടികള്‍-പോയിന്റുകള്‍

ഒരാഴ്ചകൊണ്ട് മോദിക്കനുകൂലമായി കാര്യങ്ങള്‍ മാറി മറിഞ്ഞു- ദക്ഷിണേന്ത്യയും, ഹിന്ദി ബെല്‍റ്റും പ്രതിപക്ഷത്തിന് നല്‍കിയത് തിരിച്ചടികള്‍-പോയിന്റുകള്‍

ശാരദാ ചിട്ടിതട്ടിപ്പ് ഭീകരവാദി ഗ്രൂപ്പുകളടക്കം ഇന്ത്യാ വിരുദ്ധശക്തികള്‍ കൈകോര്‍ത്ത വമ്പന്‍ കേസ് , പോലിസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യുന്നതില്‍ മമത സത്യാഗ്രഹമിരിക്കുന്നത് വെറുതെയല്ല

ശാരദാ ചിട്ടിതട്ടിപ്പ് ഭീകരവാദി ഗ്രൂപ്പുകളടക്കം ഇന്ത്യാ വിരുദ്ധശക്തികള്‍ കൈകോര്‍ത്ത വമ്പന്‍ കേസ് , പോലിസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യുന്നതില്‍ മമത സത്യാഗ്രഹമിരിക്കുന്നത് വെറുതെയല്ല

നവോത്ഥാനം മതം മാറലെന്ന് പറയുന്ന കെഇഎന്‍മാരെ കരുതുക,, അറിയുക ഹിന്ദുക്കള്‍ക്ക് പലായനം ചെയ്യാന്‍ മറ്റ് ദേശങ്ങളില്ലെന്ന സത്യം

നവോത്ഥാനം മതം മാറലെന്ന് പറയുന്ന കെഇഎന്‍മാരെ കരുതുക,, അറിയുക ഹിന്ദുക്കള്‍ക്ക് പലായനം ചെയ്യാന്‍ മറ്റ് ദേശങ്ങളില്ലെന്ന സത്യം

അന്ന് കിടങ്ങൂര്‍ , ഇന്ന് വെള്ളാപ്പള്ളി, ഹിന്ദു ഏകീകരണത്തെ തടയാന്‍ എന്നും പയറ്റുന്നത് വിഘടിപ്പിക്കലിന്റെ ഒരേ തന്ത്രംColumn 

അന്ന് കിടങ്ങൂര്‍ , ഇന്ന് വെള്ളാപ്പള്ളി, ഹിന്ദു ഏകീകരണത്തെ തടയാന്‍ എന്നും പയറ്റുന്നത് വിഘടിപ്പിക്കലിന്റെ ഒരേ തന്ത്രംColumn 

കൈപ്പത്തി ഉയര്‍ന്നു, പക്ഷെ താമര തളര്‍ന്നില്ല…

കൈപ്പത്തി ഉയര്‍ന്നു, പക്ഷെ താമര തളര്‍ന്നില്ല…

Next Post
റായ്ബറേലിയിലെ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക്. സോണിയക്കും രാഹുലിനും വന്‍ തിരിച്ചടി

റായ്ബറേലിയിലെ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക്. സോണിയക്കും രാഹുലിനും വന്‍ തിരിച്ചടി

Discussion about this post

Latest News

ഷുഹൈബ് വധം പൊലെയാണ് പോക്കെങ്കില്‍ നിയമം കൈയ്യിലെടുക്കേണ്ടി വരും: കെ.മുരളീധരന്‍

ഷുഹൈബ് വധം പൊലെയാണ് പോക്കെങ്കില്‍ നിയമം കൈയ്യിലെടുക്കേണ്ടി വരും: കെ.മുരളീധരന്‍

തൊപ്പിയൂരി പരീക്ഷയെഴുതാന്‍ ആവശ്യപ്പെട്ടു ; അദ്ധ്യാപകനെ ഇടിച്ചു വീഴ്ത്തി വിദ്യാര്‍ഥി

തൊപ്പിയൂരി പരീക്ഷയെഴുതാന്‍ ആവശ്യപ്പെട്ടു ; അദ്ധ്യാപകനെ ഇടിച്ചു വീഴ്ത്തി വിദ്യാര്‍ഥി

രണ്ട് ജയ്ഷ് ഭീകരരെ പിടികൂടി യു.പി ഭീകരവിരുദ്ധ സ്‌ക്വാഡ്: ഒരാള്‍ ജയ്ഷിന് വേണ്ടി റിക്രൂട്ട്‌മെന്റ് നടത്തി

രണ്ട് ജയ്ഷ് ഭീകരരെ പിടികൂടി യു.പി ഭീകരവിരുദ്ധ സ്‌ക്വാഡ്: ഒരാള്‍ ജയ്ഷിന് വേണ്ടി റിക്രൂട്ട്‌മെന്റ് നടത്തി

ആത്മാവബോധത്തിന്റെ ദർപ്പണ പരീക്ഷ. മീനുകൾ വെറും മീനുകളല്ലെന്ന് ശാസ്ത്രലോകം.

ആത്മാവബോധത്തിന്റെ ദർപ്പണ പരീക്ഷ. മീനുകൾ വെറും മീനുകളല്ലെന്ന് ശാസ്ത്രലോകം.

പാക്കിസ്ഥാനുമായി കളിക്കണോ വേണ്ടയോ എന്നത് ഇന്ത്യയുടെ അവകാശം ; ഭീകരവാദത്തിന് ഇരയായ രാജ്യത്തിന്റെ അവകാശത്തെ മാനിക്കുന്നു -ഷൊയ്ബ് അക്തര്‍

പാക്കിസ്ഥാനുമായി കളിക്കണോ വേണ്ടയോ എന്നത് ഇന്ത്യയുടെ അവകാശം ; ഭീകരവാദത്തിന് ഇരയായ രാജ്യത്തിന്റെ അവകാശത്തെ മാനിക്കുന്നു -ഷൊയ്ബ് അക്തര്‍

ഇന്ത്യയുടെ തിരിച്ചടിയില്‍ ഭയം ; സൈനികരുടെ ചികിത്സയ്ക്കായി ആശുപത്രികളോട് സജ്ജരാകാന്‍ പാക്കിസ്ഥാന്‍

ഇന്ത്യയുടെ തിരിച്ചടിയില്‍ ഭയം ; സൈനികരുടെ ചികിത്സയ്ക്കായി ആശുപത്രികളോട് സജ്ജരാകാന്‍ പാക്കിസ്ഥാന്‍

സിയൂള്‍ സമാധാന പുരസ്കാരം നരേന്ദ്രമോദി ഏറ്റുവാങ്ങി

സിയൂള്‍ സമാധാന പുരസ്കാരം നരേന്ദ്രമോദി ഏറ്റുവാങ്ങി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കാസര്‍ഗോഡ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കാസര്‍ഗോഡ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം.

പുല്‍വാമ ഭീരാക്രമണ മാതൃകയില്‍ വീണ്ടും ആക്രമണത്തിന് പദ്ധതി;രണ്ട് ദിവസത്തിനുള്ളില്‍ ആക്രമണം നടത്താന്‍ നീക്കം

ഇന്ത്യയുടെ തിരിച്ചടി;മുന്‍കരുതലെടുക്കാന്‍ പാക്ക് അധീന കാശ്മീരിലെ ജനങ്ങള്‍ക്ക് പാക് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്

അവര്‍ ഒപ്പമുണ്ട്; പ്രളയബാധിതര്‍ക്ക് 467 വീടുകള്‍ പൂര്‍ത്തിയാക്കി സേവാഭാരതി

അവര്‍ ഒപ്പമുണ്ട്; പ്രളയബാധിതര്‍ക്ക് 467 വീടുകള്‍ പൂര്‍ത്തിയാക്കി സേവാഭാരതി

  • About Us
  • Contact Us
  • Privacy Policy

© Brave India Media.

No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now

© Brave India Media.