Saturday, February 23, 2019
  • About Us
  • Contact Us
  • Privacy Policy
ബ്രേവ് ഇന്ത്യ ന്യൂസ്
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Business

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഐബിസി ബില്ലിന്റെ കരുത്തില്‍ കിട്ടാക്കടം വസൂലാക്കി ബാങ്കുകള്‍, 12 അതിഭീമ കടങ്ങളില്‍ പലതും തിരിച്ച് പിടിക്കുന്നു

by Brave India News Desk
9 months ago
in Business, India
Share on FacebookTweet

യുപിഎ സര്‍ക്കാര്‍ നയം മൂലം പ്രതിസന്ധിയിലായ രാജ്യത്തെ ബാങ്കിംഗ് മേഖലയെ കരകയറ്റാന്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക പദ്ധതികള്‍ ഫലം കണ്ടുതുടങ്ങുന്നുവെന്ന് വിലയിരുത്തല്‍. ആര്‍ബിഐ കണ്ടെത്തിയ 12 അതിഭീമ കിട്ടാക്കടങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഭൂഷണ്‍ സ്റ്റീല്‍സ് ഉള്‍പ്പെടെയുള്ള പല സ്വകാര്യ കമ്പനികളുടെയും കിട്ടാക്കടത്തിന്റെ ഭൂരിഭാഗം തുകയും ബാങ്കുകള്‍ക്ക് തിരികെ കിട്ടി. 2015 ഡിസംമ്പര്‍ മാസത്തില്‍ മണി ബില്‍ ആയി ലോക്സഭയില്‍ അവതരിപ്പിച്ച് പാസ്സാക്കിയ ഐബിസി 2016 (Insolveny and Bankruptcy Code 2016) ആണ് ബാങ്കുകള്‍ക്ക് തുണയായത്. ഐബിസി ബില്‍ പ്രകാരം ഭൂഷണ്‍ സ്റ്റീല്‍ ലിമിറ്റഡ് എന്ന കമ്പനിയെ ലേലത്തിലൂടെ ടാറ്റാ-സ്റ്റീല്‍സിനെക്കൊണ്ട് ഏറ്റെടുപ്പിച്ചതിലൂടെ കിട്ടാക്കടം മുതല്‍ കൂട്ടാനായി. പദ്ധതി പൂര്‍ത്തിയായതിന്റെ സ്ഥിരീകരണവും പുറത്തുവന്നു കഴിഞ്ഞു.

ഏകദേശം 40000 കോടി രൂപയാണ് വിവിധ ബാങ്കുകളുടെ ഒരു കണ്‍സോര്‍ഷ്യത്തിന്റെ കിട്ടാക്കടമായി ഭൂഷണ്‍ സ്റ്റീല്‍സിന്റെ പേരില്‍ ഉണ്ടായിരുന്നത്. ഇതടക്കം 12 വമ്പന്‍ കോര്‍പറേറ്റ് കടങ്ങളുടെ 50% എഴുതിത്തള്ളാനാണ് ഇത്തവണ ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം കൊടുത്തിരുന്നത്. ബാങ്കുകള്‍ ജപ്തി നടപടികളുമായി മുന്നോട്ട് പോയി ലേലത്തിന് വെച്ചപ്പോള്‍ വെറും 12000 കോടി രൂപയാണ് ഭൃഷണ്‍ സ്റ്റീലിന്റെ ആസ്തികള്‍ക്ക് വില പറയപ്പെട്ടത്. ഐബിസി പ്രകാരം ഈ കമ്പനിയെ അതിന്റെ ആസ്തികളുടെ മാത്രം വിലയിലല്ലാതെ ഒരു സ്ഥാപനമെന്ന നിലയില്‍ ലേലത്തിന് വെച്ചപ്പോഴാണ് ടാറ്റാ സ്റ്റീല്‍ ഇതിനെ ലേലത്തിലൂടെ സ്വന്തമാക്കിയത്

ലേല വ്യവസ്ഥകളനുസരിച്ച് ബാങ്കുകള്‍ക്ക് ടാറ്റാസ്റ്റീലിന്റെ സബ്സിഡറി കമ്പനിയായ ബിഎന്‍പിഎല്‍ 35200 കോടിരൂപ കൊടുത്തു തീര്‍ത്തു. ഭൂഷണ്‍ സ്റ്റീലിന് സാധനങ്ങള്‍ കൊടുത്തവകയില്‍ ക്രെഡിറ്റര്‍മാര്‍ക്ക് കൊടുക്കേണ്ടതായ 1200 കോടി മാസത്തില്‍ 100 കോടി വെച്ച് ഒരു വര്‍ഷത്തിനകം ടാറ്റാ-സ്റ്റീല്‍ കൊടുത്തു തീര്‍ക്കും. ഭൂഷണ്‍ സ്റ്റീല്‍ തൊഴിലാളികള്‍ക്ക് കൊടുക്കാന്‍ ബാക്കിയുള്ള മുഴുവന്‍ തുകയും മറ്റു ചിലവുകളും ടാറ്റാസ്റ്റീല്‍ അടച്ചുതീര്‍ത്തുകഴിഞ്ഞു.

ലോണെടുത്ത് മുങ്ങിയ വമ്പന്‍ കമ്പനികളുടെ ചെയ്തിയില്‍ അടിത്തറയിളകിയ ഇന്ത്യന്‍ ബാങ്കിംഗ് മേഖലയ്ക്ക് ഒരു ജീവവായുവാണ് ഈ സംഭവമെന്നാണ് വിലയിരുത്തല്‍. വര്‍ഷങ്ങളായി ഒരു തുമ്പുമില്ലാതെ കിടന്ന 35200 കോടി തിരികെ കിട്ടുന്നതോടെ ചെറുകിട ഇടത്തരം മേഖലകളില്‍ വായ്പാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് സാധിക്കും. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ 60% പ്രദാനം ചെയ്യുന്ന ചെറുകിട ഇടത്തരം മേഖലയുടെ ഉണര്‍വ്വിനും വന്‍തോതിലുള്ള സാമ്പത്തിക വളര്‍ച്ചക്കും തൊഴില്‍ മേഖലയുടെ വളര്‍ച്ചക്കും വഴിവെയ്ക്കും

ബാങ്കുകളുടെ കിട്ടാക്കടം എഴുതിത്തള്ളല്‍ എന്നാല്‍ ഇടപാടുകള്‍ അവസാനിപ്പിക്കുക എന്ന രീതിയിലുള്ള പ്രചരണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഇത്തരം ന
ടപടികള്‍. യഥാര്‍ത്ഥത്തില്‍ ഈ എഴുതിത്തള്ളല്‍ ബാങ്കിന്റെ ബാലന്‍സ്ഷീറ്റില്‍ മാത്രം നടത്തുന്ന ചെറിയൊരു അഡ്ജസ്റ്റ്മെന്റാണ്.കിട്ടുമോ ഇല്ലയോ എന്നുറപ്പില്ലാത്ത കടം കിട്ടില്ലാന്ന് സങ്കല്‍പ്പിച്ച് അത് നഷ്ടപ്പെട്ടു എന്ന് വിചാരിച്ച് ആ തുക ആ വര്‍ഷത്തെ ചിലവില്‍ എഴുതുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതോടെ പ്രസ്തുത ലോണ്‍ ബാങ്കിന്റെ ബാലന്‍സ്ഷീറ്റില്‍ നിന്ന് ഒഴിവാക്കും. മാത്രമല്ല ഇത് ചെയ്ത വര്‍ഷം അത്രയും തുക ലാഭത്തില്‍ കുറയുകയോ നഷ്ടമായി കാണുകയോ ചെയ്യും. എന്നുകരുതി റിക്കവറി നടപടികള്‍ നിര്‍ത്തുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഇങ്ങനെ എഴുതിത്തള്ളിയ കടങ്ങളിലേക്ക് ഏതെങ്കിലും പ്രകാരത്തിലുള്ള തിരിച്ചടവ് വന്നാല്‍ ആ തുക ആ സാമ്പത്തീക വര്‍ഷത്തിലെ ലാഭത്തിലെ കൂടുതലായോ നഷ്ടത്തിലെ കുറവായോ പ്രോഫിറ്റ് ആന്റ് ലോസ് അക്കൗണ്ടില്‍ വരും. അങ്ങനെ ഭൂഷണ്‍ സ്റ്റീലിന്കടം കൊടുത്ത എല്ലാ ബാങ്കുകളും കഴിഞ്ഞ വര്‍ഷം ലോണ്‍ തുകയുടെ പകുതി എഴുതിത്തള്ളിയാരുന്നു. ഈ 35200 കോടി കിട്ടിയതോടെ ആ ബാങ്കുകളുടെ ഈ സാമ്പത്തിക വര്‍ഷത്തിലേ ലാഭം ഗണ്യമായി വര്‍ദ്ധിക്കും.
ഏകദേശം 49000 കോടിയോളം കടമുള്ള എസ്സാര്‍ സ്റ്റീല്‍ ലിമിറ്റഡ് സിഐആര്‍പിക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്, നിലവില്‍ അതിനെ ഏറ്റെടുക്കാന്‍ തയ്യാറായി രണ്ട് കമ്പനികളാണ് രംഗത്തുള്ളത്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റീല്‍ കമ്പനിയായ ലക്ഷ്മി മിത്തലിന്റെ എയര്‍സെല്‍ മിത്തലും, നുമെറ്റല്‍ എന്ന മറ്റൊരു കമ്പനിയും. ലേലത്തിന് പങ്കെടുക്കുന്ന കമ്പനികള്‍ മറ്റൊരു ലോണിലും തിരിച്ചടവില്‍ വീഴ്ച വരുത്തിയിട്ടുണ്ടാവാന്‍ പാടില്ലെന്നാണ് ഐബിസി യിലെ ചട്ടം
നുമെറ്രലി ന് ഏകദേശം 40000 കോടിയുടെയും എയര്‍സെല്‍ മിത്തലിന്റെ സബ്‌സിഡറിയായ ഉത്തംഗാല്‍വാ സ്റ്റീല്‍സിന് 7000 കോടിയുടെയും തിരിച്ചടവ് വീഴ്ചയുണ്ട് ഇത് തീര്‍ത്തതിന് ശേഷമേ ലേലത്തില്‍ പങ്കെടുക്കാന്‍ പറ്റൂ. എന്‍സി എല്‍ടി നിര്‍ദ്ദേശിച്ചതിനാല്‍ മിത്തലിന്റെ കമ്പനി എസ്ബിഐ യുടെ ലോണില്‍ വീഴ്ച വരുത്തിയ 7000 കോടി അടച്ച് തീര്‍ത്തിട്ടുണ്ട്.
37000 കോടി രൂപയാണ് മിത്തലിന്റെ പ്രൈമി ബിഡ്ഡ്, നൂമെറ്റലിന്റേത് 19000 കോടിയും. സെക്കന്റ് ബിഡ്ഡില്‍ നുമെറ്റല്‍ 37500 ആണ് കോട്ട് ചെയ്തിരിക്കുന്നത്
മിത്തലിന്റെ സെക്കന്റ് പുറത്തു വന്നിട്ടില്ല. വൈകാതെ ഈ ലേലം ഉറപ്പിക്കും. അതോടെ ഇന്ത്യയിലെ ബാങ്കുകളുടെ ഒരു തലവേദന കൂടി ഒഴിയുമെന്നാണ് വിലയിരുത്തല്‍.

Tags: Banking SectorIbc 2016rbi
ShareTweetShareSendScan

Related Posts

റൈഫിളുകളിലെ മുന്‍നിരക്കാരന്‍ എ.കെ-103 വാങ്ങാനൊരുങ്ങി ഇന്ത്യ: റഷ്യയുമായി കരാര്‍ തയ്യാറാകുന്നു

റൈഫിളുകളിലെ മുന്‍നിരക്കാരന്‍ എ.കെ-103 വാങ്ങാനൊരുങ്ങി ഇന്ത്യ: റഷ്യയുമായി കരാര്‍ തയ്യാറാകുന്നു

ബെംഗളൂരുവില്‍ വന്‍ തീപിടിത്തം;300 ലധികം കാറുകള്‍ കത്തി നശിച്ചു

ബെംഗളൂരുവില്‍ വന്‍ തീപിടിത്തം;300 ലധികം കാറുകള്‍ കത്തി നശിച്ചു

ആസാമില്‍ വ്യാജമദ്യ ദുരന്തം ; മരണം 80 ; പലരുടെയും നില ഗുരുതരം , മരണസംഖ്യ ഉയര്‍ന്നേക്കും

ആസാമില്‍ വ്യാജമദ്യ ദുരന്തം ; മരണം 80 ; പലരുടെയും നില ഗുരുതരം , മരണസംഖ്യ ഉയര്‍ന്നേക്കും

പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് ചോദിച്ച വിദ്യാര്‍ഥിയുടെ മുന്‍പില്‍ പൊട്ടി കരഞ്ഞ് യോഗി ആദിത്യനാഥ്

പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് ചോദിച്ച വിദ്യാര്‍ഥിയുടെ മുന്‍പില്‍ പൊട്ടി കരഞ്ഞ് യോഗി ആദിത്യനാഥ്

മോദി കുംഭ മേളയിലേക്ക്: സംഗമ സ്ഥാനത്ത് സ്‌നാനം ചെയ്യും

മോദി കുംഭ മേളയിലേക്ക്: സംഗമ സ്ഥാനത്ത് സ്‌നാനം ചെയ്യും

എയറോ ഇന്ത്യ 2019 വേദിയ്ക്കരികെ തീപ്പിടുത്തം: കാറുകള്‍ കത്തി നശിച്ചു

എയറോ ഇന്ത്യ 2019 വേദിയ്ക്കരികെ തീപ്പിടുത്തം: കാറുകള്‍ കത്തി നശിച്ചു

Next Post
മുയലുകളില്‍ നിന്ന് നിപ്പ വൈറസ് ബാധിച്ചുവെന്ന് അഭ്യൂഹം; പൊതുസ്ഥലത്ത് മുയലുകളെ കൂട്ടത്തോടെ ഉപേക്ഷിച്ച നിലയില്‍

മുയലുകളില്‍ നിന്ന് നിപ്പ വൈറസ് ബാധിച്ചുവെന്ന് അഭ്യൂഹം; പൊതുസ്ഥലത്ത് മുയലുകളെ കൂട്ടത്തോടെ ഉപേക്ഷിച്ച നിലയില്‍

Discussion about this post

Latest News

റൈഫിളുകളിലെ മുന്‍നിരക്കാരന്‍ എ.കെ-103 വാങ്ങാനൊരുങ്ങി ഇന്ത്യ: റഷ്യയുമായി കരാര്‍ തയ്യാറാകുന്നു

റൈഫിളുകളിലെ മുന്‍നിരക്കാരന്‍ എ.കെ-103 വാങ്ങാനൊരുങ്ങി ഇന്ത്യ: റഷ്യയുമായി കരാര്‍ തയ്യാറാകുന്നു

ബെംഗളൂരുവില്‍ വന്‍ തീപിടിത്തം;300 ലധികം കാറുകള്‍ കത്തി നശിച്ചു

ബെംഗളൂരുവില്‍ വന്‍ തീപിടിത്തം;300 ലധികം കാറുകള്‍ കത്തി നശിച്ചു

ഗാംഗുലി ഈ കാട്ടിക്കൂട്ടുന്നത് മുഖ്യമന്ത്രിയാകാന്‍ ; വിമര്‍ശനവുമായി ജാവേദ് മിയാന്‍ദാദ്

ഗാംഗുലി ഈ കാട്ടിക്കൂട്ടുന്നത് മുഖ്യമന്ത്രിയാകാന്‍ ; വിമര്‍ശനവുമായി ജാവേദ് മിയാന്‍ദാദ്

‘ചില കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരും’-പുല്‍വാമ ഭീകരാക്രമണത്തില്‍ നിലപാടുമായി വിദ്യാ ബാലന്‍

‘ചില കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരും’-പുല്‍വാമ ഭീകരാക്രമണത്തില്‍ നിലപാടുമായി വിദ്യാ ബാലന്‍

തനിക്ക് രഹസ്യമായി സഹായം നല്‍കണമെന്ന് മുഷറഫ് യു.എസിനോട് അഭ്യര്‍ത്ഥിക്കുന്ന വീഡിയോ പുറത്ത് വിട്ട് മാധ്യമപ്രവര്‍ത്തകന്‍

“ഇന്ത്യയെ നേരിടാന്‍ ഇസ്രായേലുമായി പാക്കിസ്ഥാന്‍ ബന്ധം സ്ഥാപിക്കണം”: തനിക്ക് തിരിച്ച് വരാന്‍ പറ്റിയ അവസ്ഥയാണ് പാക്കിസ്ഥാനിലുള്ളതെന്ന് പര്‍വേസ് മുഷറഫ്

കയ്യേറ്റ ഭൂമിക്ക് നിയമസാധുത: ലാന്റ് അസൈന്‍മെന്റ് ആക്ടില്‍ ഭേദഗതി

കേരളം ആയിരം കോടി രൂപ കൂടി കടമെടുക്കും

ആസാമില്‍ വ്യാജമദ്യ ദുരന്തം ; മരണം 80 ; പലരുടെയും നില ഗുരുതരം , മരണസംഖ്യ ഉയര്‍ന്നേക്കും

ആസാമില്‍ വ്യാജമദ്യ ദുരന്തം ; മരണം 80 ; പലരുടെയും നില ഗുരുതരം , മരണസംഖ്യ ഉയര്‍ന്നേക്കും

വാഗമണില്‍ റോപ് വേ പൊട്ടിവീണ് അപകടം ; പതിനഞ്ചിലധികം പേര്‍ക്ക് പരിക്ക്

വാഗമണില്‍ റോപ് വേ പൊട്ടിവീണ് അപകടം ; പതിനഞ്ചിലധികം പേര്‍ക്ക് പരിക്ക്

സദാചാര പോലീസ് ചമഞ്ഞ് ആക്രമണം ; എസ്.എഫ്.ഐ ജില്ലാ ഭാരവാഹിയടക്കം 10 പേര്‍ക്കെതിരെ കേസ്‌

സദാചാര പോലീസ് ചമഞ്ഞ് ആക്രമണം ; എസ്.എഫ്.ഐ ജില്ലാ ഭാരവാഹിയടക്കം 10 പേര്‍ക്കെതിരെ കേസ്‌

കോടിയേരിക്ക് എന്‍എസ്എസിന്റെ മറുപടി: എന്‍എസ്എസ് നിരീശ്വരവാദത്തിനെതിരെന്ന് ജി സുകുമാരന്‍ നായര്‍

“കോടിയേരി അതിര് കടക്കുന്നു”: തക്ക മറുപടി നല്‍കാന്‍ അറിയാമെന്ന് എന്‍.എസ്.എസ്

  • About Us
  • Contact Us
  • Privacy Policy

© Brave India Media.

No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now

© Brave India Media.