ഇന്ത്യന്‍ മണ്ണിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റില്‍ സെഞ്ചുറിയുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി.159 പന്തില്‍ ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കോഹ്‌ലി സെഞ്ചുറിയിലെത്തി.കോഹ്‌ലിയുടെ ടെസ്റ്റ് കരിയറിലെ 27ാം സെഞ്ചുറിയാണിത്..
രണ്ടാം ദിനം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യ മികച്ച സ്‌കോറിലേക്ക് മുന്നേറുകയാണ്. നാലു വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍. ഇന്ത്യയ്ക്കിപ്പോള്‍ 150 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡായി. അര്‍ധ സെഞ്ചുറി നേടിയ അജിങ്ക്യ രഹാനെയുടെ (51) വിക്കറ്റാണ് രണ്ടാം ദിനം ഇന്ത്യയ്ക്ക് നഷ്ടമായത്. നാലാം വിക്കറ്റില്‍ കോഹ്‌ലിക്കൊപ്പം 99 റണ്‍സ് ചേര്‍ത്ത ശേഷമാണ് രഹാനെ മടങ്ങിയത്.സെഞ്ചുറി പിന്നിട്ട ക്യാപ്റ്റന്‍ വിരാട്കോലിയും (101*), രവീന്ദ്ര ജഡേജയുമാണ് (7*)ക്രീസില്‍.
Discussion about this post