Friday, December 13, 2019
  • About Us
  • Contact Us
  • Privacy Policy
ബ്രേവ് ഇന്ത്യ ന്യൂസ്
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Editors - PICK

‘ആചാരലംഘനത്തിന് ഒരുമ്പെട്ട് ഇറങ്ങിയിരിക്കുന്ന അഭിശപ്ത ജന്മങ്ങള്‍ ഞങ്ങളുടെ മാത്രമല്ല, ഭക്തസമൂഹത്തിന്റെ നിരീക്ഷണത്തിലാണ്’:കടകംപള്ളി സുരേന്ദ്രനെതിരെ ‘ജനം’ചീഫ് എഡിറ്റുടെ കുറിപ്പ്

by Brave India News Desk
Nov 27, 2019, 11:54 am IST
in Editors - PICK, Kerala
Share on FacebookTweetWhatsApp

ആചാരലംഘനത്തിന് ഒരുമ്പെട്ട് ഇറങ്ങിയിരിക്കുന്ന അഭിശപ്ത ജന്മങ്ങള്‍ മുഴുവനും ഞങ്ങളുടെ മാത്രമല്ല, ഭക്തസമൂഹത്തിന്റെ നിരീക്ഷണത്തിലാണെന്ന് ജനം ടിവി ചീഫ് എഡിറ്റര്‍ ജി.കെ സുരേഷ് ബാബു. ‘ക്ഷോഭിച്ചിട്ട് കാര്യമില്ല കടകംപള്ളി; ഞങ്ങള്‍ അറിയും നിങ്ങളുടെ ഫോണ്‍ സംഭാഷണമടക്കം’ എന്ന തലക്കെട്ടില്‍ സ്വന്തം സെബ് സൈറ്റിലെഴുതിയ ലേഖനത്തിലാണ് സുരേഷ് ബാബുവിന്റെ മറുപടി. മര്യാദയ്ക്ക് പത്രം വായിച്ചിരുന്നെങ്കില്‍ തൃപ്തി ദേശായി വരാന്‍ പോകുന്നു എന്നും രഹാന ഫാത്തിമ മാലയിട്ടു എന്നുമുള്ള വാര്‍ത്തകള്‍ താങ്കള്‍ നേരത്തെ തന്നെ കാണുമായിരുന്നു എന്നും മന്ത്രി കടകംപള്ളി സുരേന്ദ്രനുള്ള മറുപടിയായി അദ്ദേഹം എഴുതുന്നു. ”കടകംപള്ളി പറഞ്ഞത് ശരിയാണ് തൃപ്തി ദേശായി വീടിനു പുറത്തിറങ്ങിയാല്‍ അവിടെയുള്ള മലയാളികളായ ഭക്തര്‍ ഞങ്ങളെ അറിയിക്കും. അത് ജനം ടി വിയോടുള്ള വിശ്വാസം കൊണ്ടാണ് ”.

Loading...

നവംബര്‍ 22 ന് കൊച്ചിയിലേക്ക് തൃപ്തി ദേശായി ടിക്കറ്റ് എടുത്തിട്ടും ബിന്ദു അമ്മിണി തിങ്കളാഴ്ച തലസ്ഥാനത്തു വന്ന് എല്ലാവരെയും കണ്ടിട്ടും തൃപ്തി ദേശായി മുഖ്യമന്ത്രി പിണറായി വിജയനോട് നേരിട്ട് ടെലിഫോണില്‍ സംസാരിച്ചിട്ടും ഇക്കാര്യം ദേവസ്വം മന്ത്രിയായ താങ്കള്‍ അറിഞ്ഞില്ല എന്നു പറയുമ്പോള്‍ അതേപടി വിഴുങ്ങാന്‍ വി എസ് അച്യുതാനന്ദന്‍ പണ്ട് പറഞ്ഞതുപോലെ അരിയാഹാരം കഴിക്കുന്ന ഞങ്ങള്‍ക്ക് കഴിയില്ലെന്നും ജനം ടിവി ചീഫ് എഡിറ്റര്‍ പറയുന്നു. തൃപ്തി വരുമെന്ന് പറഞ്ഞാല്‍ ടീ ജനം അന്വേഷിക്കും. ആചാരലംഘനത്തിന് ഒരുമ്പെട്ട് ഇറങ്ങിയിരിക്കുന്ന അഭിശപ്ത ജന്മങ്ങള്‍ മുഴുവനും ഞങ്ങളുടെ മാത്രമല്ല, ഭക്തസമൂഹത്തിന്റെ നിരീക്ഷണത്തിലാണ്. അവര്‍ക്കൊപ്പം നില്‍ക്കുന്ന ഞങ്ങള്‍ അതുകൊണ്ട് കാര്യമറിയും. വെറുതെ ക്ഷോഭിച്ചിട്ടും വിഷമിച്ചിട്ടും കാര്യമില്ല. ഇക്കാര്യം ഇന്റലിജന്‍സ് പോലീസ് റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ അവര്‍ക്കൊക്കെ നിര്‍ബ്ബന്ധിത പെന്‍ഷന്‍ കൊടുക്കാനാണ് മന്ത്രിസഭാ യോഗത്തില്‍ താങ്കള്‍ ശുപാര്‍ശ ചെയ്യേണ്ടതെന്നും അദ്ദേഹം പരിഹസിക്കുന്നു.

കടകംപള്ളി സുരേന്ദ്രനെ കുറിച്ച് തന്നെ ജനം ടി വി കൊണ്ടുവന്ന വാര്‍ത്ത മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. മന്ത്രിമന്ദിരത്തിലെ സുഖശീതളിമയിലിരുന്ന് നടത്തിയ ഫോണ്‍ സംഭഷണത്തെ കുറിച്ചുള്ള യുവതിയുടെ വെളിപ്പെടുത്തലിന്റെ ഒരു ഭാഗം ഞങ്ങള്‍ പുറത്തു വിട്ടിരുന്നു. ഇനിയും വരാത്ത, മന്ത്രിയുടെ സംഭാഷണമടക്കമുള്ള ഭാഗം ബാക്കി എത്രയുണ്ടെന്ന് മന്ത്രിക്ക് നന്നായി അറിയാം. അതുകൊണ്ടു തന്നെ ഞങ്ങളുടെ മാധ്യമപ്രവര്‍ത്തനത്തിന്റെ സത്യസന്ധതയും ശക്തിയും മന്ത്രിക്ക് ബോദ്ധ്യമുണ്ടല്ലോ?-എന്നും സുരേഷ് ബാബു ചോദിക്കുന്നു.

തൃപ്തി ദേശായി ശബരിമല കയറാന്‍ വരുന്ന വിവരം ഒരു ചാനല്‍ മാത്രം അറിഞ്ഞതില്‍ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി ഇന്നലെ ആരോപിച്ചിരുന്നു. കൊച്ചിയിലേക്ക് വരാനായി പൂനൈ വിമാനത്താവളത്തില്‍ തൃപ്തി എത്തിയപ്പോള്‍ തന്നെ സഹയാത്രികരാണ് അര്‍ദ്ധരാത്രിയില്‍ ജനം ടി വി ചീഫ് എഡിറ്ററായ തന്നെ വിവപം അറിയിച്ചത്. ഭക്തരുടെ വിശ്വാസത്തിനുവേണ്ടി ജീവന്‍ കൊടുത്തും ഞങ്ങളുണ്ടാകുമെന്ന് ഇന്ന് ഭാരതത്തിലെ മാത്രമല്ല, ലോകത്തെമ്പാടുമുള്ള അയ്യപ്പഭക്തര്‍ വിശ്വസിക്കുന്നുവെന്നും അതുകൊണ്ടുതന്നെ കടകംപള്ളിയുടെ വാക്കുകളെ കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ അംഗീകാരമായി ഞങ്ങള്‍ സ്വീകരിക്കുന്നുവെന്നും സുരേഷ് ബാബു വിശദീകരിച്ചു.

Share125TweetSend


Loading...

Related Posts

മുഖ്യമന്ത്രിയ്ക്കും, ചീഫ് സെക്രട്ടറിയ്ക്കും വക്കീല്‍ നോട്ടിസ് അയച്ച് ഇ ശ്രീധരന്‍: തെറ്റായ തീരുമാനങ്ങളിലേക്ക് നീങ്ങരുതെന്ന് മുന്നറിയിപ്പ്

‘പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമം കേരളത്തില്‍ നടപ്പാക്കുകയില്ല എന്ന് ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രിക്ക് പറയാനാവില്ല’

ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെ ശക്തമായ പ്രതിഷേധം; പാലാരിവട്ടത്ത് യുവാവിന്റെ മരണത്തിനിടയാക്കിയ കുഴി അടച്ചു, എട്ടുമാസം അടക്കാതെ കിടന്ന കുഴി മൂടാന്‍ ബലി കൊടുക്കേണ്ടി വന്നത് ഒരു യുവാവിന്റെ ജീവന്‍

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന പിണറായി വിജയന്റെ പ്രഖ്യാപനം നടപ്പാക്കാനാവുമോ?: വസ്തുത ഇതാണ്

Next Post

'വാര്‍ഷികദിനമായ ജനുവരി രണ്ടിന് വീണ്ടും ദര്‍ശനം നടത്താനെത്തും''; തൃപതിയ്ക്ക് ആര്‍എസ്എസുമായി ബന്ധമില്ല,ബന്ധമുണ്ടെങ്കില്‍ അത് കോണ്‍ഗ്രസുമായെന്ന് ബിന്ദു അമ്മിണി

Discussion about this post

Latest News

മുഖ്യമന്ത്രിയ്ക്കും, ചീഫ് സെക്രട്ടറിയ്ക്കും വക്കീല്‍ നോട്ടിസ് അയച്ച് ഇ ശ്രീധരന്‍: തെറ്റായ തീരുമാനങ്ങളിലേക്ക് നീങ്ങരുതെന്ന് മുന്നറിയിപ്പ്

‘പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമം കേരളത്തില്‍ നടപ്പാക്കുകയില്ല എന്ന് ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രിക്ക് പറയാനാവില്ല’

ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെ ശക്തമായ പ്രതിഷേധം; പാലാരിവട്ടത്ത് യുവാവിന്റെ മരണത്തിനിടയാക്കിയ കുഴി അടച്ചു, എട്ടുമാസം അടക്കാതെ കിടന്ന കുഴി മൂടാന്‍ ബലി കൊടുക്കേണ്ടി വന്നത് ഒരു യുവാവിന്റെ ജീവന്‍

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന പിണറായി വിജയന്റെ പ്രഖ്യാപനം നടപ്പാക്കാനാവുമോ?: വസ്തുത ഇതാണ്

ഉഡാന്‍ പദ്ധതി; കാസര്‍ഗോഡ് പെരിയയില്‍ ചെറു വിമാനത്താവളത്തിന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ അനുമതി

‘അതിവിടെ പറ്റില്ല എന്നു പറയാന്‍ കേരളം ഒരുത്തന്റെയും സ്വകാര്യ തറവാട്ടുസ്വത്തല്ല’-പിണറായി വിജയന് മാധ്യമപ്രവര്‍ത്തകന്റെ മറുപടി

Loading...
  • About Us
  • Contact Us
  • Privacy Policy

© Brave India Media.

No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now

© Brave India Media.