Friday, December 13, 2019
  • About Us
  • Contact Us
  • Privacy Policy
ബ്രേവ് ഇന്ത്യ ന്യൂസ്
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News International

‘അഴിമതിയുണ്ട്’, വത്തിക്കാനിലെ സാമ്പത്തിക അഴിമതി സത്യമാണെന്ന് സമ്മതിച്ച് പോപ്പ് ഫ്രാന്‍സിസ്

by Brave India News Desk
Nov 30, 2019, 07:33 pm IST
in International
Share on FacebookTweetWhatsApp

വത്തിക്കാനിലെ സാമ്പത്തിക അഴിമതി സത്യമാണെന്ന് സമ്മതിച്ച് പോപ്പ് ഫ്രാന്‍സിസ്. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് വ്യക്തമാക്കിയ പോപ്പ് ഫ്രാന്‍സിസ് ഇക്കാര്യങ്ങള്‍ തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും കൂട്ടിച്ചേര്‍ത്തു. ‘സംഭവിച്ചത് സംഭവിച്ചു.

Loading...

ഇത് അഴിമതിയാണ്’, ജപ്പാനില്‍ നിന്നും വിമാനത്തില്‍ യാത്ര ചെയ്യവെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പോപ്പ് വ്യക്തമാക്കി.

വത്തിക്കാന്‍ ബാങ്കുമായി ബന്ധപ്പെട്ട അഴിമതികള്‍ക്ക് പുറമെ ലണ്ടനിലെ ചെല്‍സിയില്‍ ആഡംബര പദ്ധതികളില്‍ 200 മില്ല്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപം നടത്തിയെന്നാണ് ആരോപണം. ഈ പണത്തില്‍ വലിയൊരു ശതമാനം പോപ്പിന് നേരിട്ട് ലഭിക്കുന്ന സംഭാവനകളായ പീറ്റേഴ്സ് പെന്‍സില്‍ നിന്നും എടുത്താണ് ചെലവഴിച്ചതെന്ന് ഇറ്റാലിയന്‍ മാഗസിന്‍ എല്‍’എസ്പ്രെസോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ലണ്ടനില്‍ രഹസ്യമായി നടത്തിയ ഇടപാടുകളില്‍ അന്വേഷണം പ്രഖ്യാപിച്ച വത്തിക്കാന്‍ മജിസ്ട്രേറ്റ് ഇറക്കിയ സേര്‍ച്ച് വാറണ്ട് ഉപയോഗിച്ച് വത്തിക്കാന്‍ പോലീസ് ചില ഓഫീസുകളില്‍ റെയ്ഡ് നടത്തിയിരുന്നു. സ്റ്റേറ്റ് സെക്രട്ടറിയേറ്റ് ഫസ്റ്റ് സെക്ഷനിലെയും, സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ ഇന്‍ഫൊര്‍മേഷന്‍ അതോറിറ്റിയുടെയും ചില ഓഫീസുകളിലാണ് ഈ റെയ്ഡ് നടന്നതെന്ന് വത്തിക്കാന്‍ പിന്നീട് സ്ഥിരീകരിച്ചിരുന്നു.

റെയ്ഡിന് പിന്നാലെ അഞ്ച് വത്തിക്കാന്‍ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ തെളിവുള്ളതായി പോപ്പ് പറഞ്ഞു. ശരിയല്ലാത്ത കാര്യങ്ങളാണ് ഇവര്‍ ചെയ്തത്. ലണ്ടനില്‍ പദ്ധതികള്‍ വാങ്ങിച്ച നടപടി അഴിമതിയല്ലാതെ മറ്റൊന്നുമല്ല, പോപ്പ് കൂട്ടിച്ചേര്‍ത്തു.

Tags: corruptionpope francis
Share20TweetSend


Loading...

Related Posts

ആഫ്രിക്കന്‍ സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം; 70 പേര്‍ കൊല്ലപ്പെട്ടു,നിരവധി പേര്‍ക്ക് പരിക്ക്

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം: ഹാഫിസ് സയ്യിദ് കുറ്റക്കാരനെന്ന് പാക് ഭീകരവിരുദ്ധ കോടതി

അഫ്​ഗാനി​സ്ഥാനിലെ ബഗ്രാം വ്യോമതാവളത്തിൽ സ്​ഫോടനം;താലിബാന്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്‌

അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ അജ്ഞാതരുടെ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു

Next Post

''നമ്പൂതിരി മനുഷ്യന്‍ അല്ലായിരുന്നോ ?അപ്പൊ ഇ എം എസ് അതില്‍ പെടില്ലേ ?'':മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴേ ''ജാതിപ്പോര് '

Discussion about this post

Latest News

മുഖ്യമന്ത്രിയ്ക്കും, ചീഫ് സെക്രട്ടറിയ്ക്കും വക്കീല്‍ നോട്ടിസ് അയച്ച് ഇ ശ്രീധരന്‍: തെറ്റായ തീരുമാനങ്ങളിലേക്ക് നീങ്ങരുതെന്ന് മുന്നറിയിപ്പ്

‘പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമം കേരളത്തില്‍ നടപ്പാക്കുകയില്ല എന്ന് ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രിക്ക് പറയാനാവില്ല’

ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെ ശക്തമായ പ്രതിഷേധം; പാലാരിവട്ടത്ത് യുവാവിന്റെ മരണത്തിനിടയാക്കിയ കുഴി അടച്ചു, എട്ടുമാസം അടക്കാതെ കിടന്ന കുഴി മൂടാന്‍ ബലി കൊടുക്കേണ്ടി വന്നത് ഒരു യുവാവിന്റെ ജീവന്‍

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന പിണറായി വിജയന്റെ പ്രഖ്യാപനം നടപ്പാക്കാനാവുമോ?: വസ്തുത ഇതാണ്

ഉഡാന്‍ പദ്ധതി; കാസര്‍ഗോഡ് പെരിയയില്‍ ചെറു വിമാനത്താവളത്തിന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ അനുമതി

‘അതിവിടെ പറ്റില്ല എന്നു പറയാന്‍ കേരളം ഒരുത്തന്റെയും സ്വകാര്യ തറവാട്ടുസ്വത്തല്ല’-പിണറായി വിജയന് മാധ്യമപ്രവര്‍ത്തകന്റെ മറുപടി

Loading...
  • About Us
  • Contact Us
  • Privacy Policy

© Brave India Media.

No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now

© Brave India Media.