Monday, November 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

‘സ്ത്രീകളെ കുഴിച്ചുമൂടുന്നവരല്ല ഇസ്‌ലാം, രണ്ടാംസ്ഥാനവും നൽകിയിട്ടില്ല’; എതിർപ്പുകൾക്കിടെ വിശദീകരണവുമായി കാന്തപുരം

by Brave India Desk
Sep 4, 2026, 09:43 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

 

കോഴിക്കോട്: സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയെന്ന പേരിൽ തനിക്കെതിരെ ശക്തമായ പ്രതിഷേധങ്ങളും വിമർശനങ്ങളും ഉയരുന്നതിനിടെ മറുപടിയും വിശദീകരണവുമായി കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ. ഇസ്‌ലാം സ്ത്രീകളെ കുഴിച്ചുമൂടുന്ന മതമല്ലെന്നും, തങ്ങൾ ആരും അത്തരം കാര്യങ്ങൾ പറയുന്നവരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മീലാദ് കോൺഫറൻസിൽ സംസാരിക്കവേയായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം.

Stories you may like

മദ്യലഹരിയിൽ പിഞ്ചുകുഞ്ഞിനോട് കൊടുംക്രൂരത; ആലപ്പുഴയിൽ ഒരു വയസ്സുകാരിയെ തറയിലടിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

വളർത്തുനായ്ക്കൾക്ക് ഇനി ‘സേവന ഫീസും’ വരുന്നു; തെരുവുനായ്ക്കൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നതിനും കർശന നിയന്ത്രണം, നിർണ്ണായക നീക്കവുമായി കോർപറേഷൻ!

ഇസ്‌ലാം സ്ത്രീകൾക്ക് രണ്ടാം സ്ഥാനം മാത്രമാണ് നൽകിയതെന്ന് ആരോപിക്കുന്നത് തികച്ചും തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കുമായി തങ്ങൾ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു വിമർശനങ്ങൾക്കുള്ള കാന്തപുരത്തിന്റെ മറുപടി. കാരന്തൂർ മർക്കസിന് കീഴിൽ പെൺകുട്ടികൾക്കായി മാത്രം പ്രത്യേക സ്കൂളും മദ്രസയും പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആയിരത്തിലധികം പെൺകുട്ടികൾ പഠിക്കുന്ന ഈ സ്ഥാപനങ്ങളിൽ അധ്യാപനം നടത്തുന്നതും മുഴുവൻ സ്ത്രീകളാണ്.

ഇതിനുപുറമെ അഞ്ഞൂറോളം അനാഥരായ പെൺകുട്ടികളുടെ സംരക്ഷണം മർക്കസ് ഏറ്റെടുത്ത് നടത്തുന്നുണ്ടെന്നും അവരുടെ വസ്ത്രം, ഭക്ഷണം, പാർപ്പിടം, മരുന്ന് എന്നിവ ഉൾപ്പെടെയുള്ള മുഴുവൻ ചെലവുകളും താൻ നേരിട്ടാണ് വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസങ്ങളിൽ കാന്തപുരം നടത്തിയ പ്രസ്താവനകളെ ചൊല്ലി സുന്നി വിഭാഗങ്ങൾക്കുള്ളിലും പൊതുസമൂഹത്തിലും വലിയ രാഷ്ട്രീയ പോരുമുറുകിയ പശ്ചാത്തലത്തിലാണ് വിഷയത്തിൽ നിലപാട് വ്യക്തമാക്കിക്കൊണ്ട് കാന്തപുരം രംഗത്തെത്തിയിരിക്കുന്നത്.

Tags: kanthapuram
Share
Tweet
Send
Share

Latest stories from this section

കള്ളനെ പേടിച്ച് ഭാര്യ സ്വർണം ഒളിപ്പിച്ചത് പഴയ ഷൂസിനുള്ളിൽ;ആക്രിക്കൊപ്പം ഹരിതകർമ്മ സേനയ്ക്ക് കൈമാറി ഭർത്താവ്

കള്ളനെ പേടിച്ച് ഭാര്യ സ്വർണം ഒളിപ്പിച്ചത് പഴയ ഷൂസിനുള്ളിൽ;ആക്രിക്കൊപ്പം ഹരിതകർമ്മ സേനയ്ക്ക് കൈമാറി ഭർത്താവ്

എന്റെ ഡ്രൈവിങ്ങിന് അത്ര സൽപ്പേരില്ല’; സ്വന്തം ഡ്രൈവിങ് രഹസ്യങ്ങൾ തുറന്നുപറഞ്ഞ് മമ്മൂട്ടി!

എന്റെ ഡ്രൈവിങ്ങിന് അത്ര സൽപ്പേരില്ല’; സ്വന്തം ഡ്രൈവിങ് രഹസ്യങ്ങൾ തുറന്നുപറഞ്ഞ് മമ്മൂട്ടി!

റോഡ് അഭ്യാസപ്രകടനത്തിനുള്ളതല്ല, എന്റെ ഡ്രൈവിങ് സൽപ്പേരുള്ളതല്ലെങ്കിലും…’; യുവതലമുറയ്ക്ക് ശക്തമായ റോഡ് സുരക്ഷാ സന്ദേശവുമായി മമ്മൂട്ടി

റോഡ് അഭ്യാസപ്രകടനത്തിനുള്ളതല്ല, എന്റെ ഡ്രൈവിങ് സൽപ്പേരുള്ളതല്ലെങ്കിലും…’; യുവതലമുറയ്ക്ക് ശക്തമായ റോഡ് സുരക്ഷാ സന്ദേശവുമായി മമ്മൂട്ടി

മൂന്ന് കോച്ചുകൾ; സഞ്ചാരം 9 കിലോ മീറ്റർ; ഇന്ത്യയിലെ ഏറ്റവും ചെറിയ ട്രെയിൻ സർവ്വീസ് കൊച്ചിയിൽ

യാത്രക്കാർ ശ്രദ്ധിക്കുക! പരശുറാം എക്സ്പ്രസ് ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Latest News

‘അക്വാൻ’ ചുഴലിക്കാറ്റ് ; നാല് സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്

‘അക്വാൻ’ ചുഴലിക്കാറ്റ് ; നാല് സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്

ആസിയാൻ രാജ്യങ്ങളുമായുള്ള ബന്ധം ‘ആക്ട് ഈസ്റ്റ്’ നയത്തിന്റെ ഹൃദയഭാഗത്ത്; ഫിലിപ്പീൻസ് സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ആസിയാൻ രാജ്യങ്ങളുമായുള്ള ബന്ധം ‘ആക്ട് ഈസ്റ്റ്’ നയത്തിന്റെ ഹൃദയഭാഗത്ത്; ഫിലിപ്പീൻസ് സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി

വിശ്വാസത്തിന്റെയും ആത്മീയസാധനയുടെയും സംഗമം; ഛഠ് പൂജ ആശംസകളുമായി പ്രധാനമന്ത്രി മോദി

വിശ്വാസത്തിന്റെയും ആത്മീയസാധനയുടെയും സംഗമം; ഛഠ് പൂജ ആശംസകളുമായി പ്രധാനമന്ത്രി മോദി

ഇന്ത്യൻ യുവതികളെ ലക്ഷ്യമിട്ട് പ്രണയക്കെണിയുമായി ഐഎസ്ഐ ; രാജസ്ഥാനിലെ റെയിൽവേ ട്രാക്ക് സ്ഫോടനത്തിൽ യുവതി അറസ്റ്റിൽ

ഇന്ത്യൻ യുവതികളെ ലക്ഷ്യമിട്ട് പ്രണയക്കെണിയുമായി ഐഎസ്ഐ ; രാജസ്ഥാനിലെ റെയിൽവേ ട്രാക്ക് സ്ഫോടനത്തിൽ യുവതി അറസ്റ്റിൽ

പ്രവാസി സമൂഹങ്ങളുമായി കൂടിക്കാഴ്ച, ഉഭയകക്ഷി ചർച്ചകൾ; പ്രധാനമന്ത്രിയുടെ നിർണായക വിദേശ പര്യടനത്തിന് തുടക്കം

ആസിയാൻ ഉച്ചകോടിക്ക് മനിലയിൽ തുടക്കം; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും പങ്കെടുക്കും

പഞ്ചാബ് തിരഞ്ഞെടുപ്പിനായി 2 പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ച് ബിജെപി ; അവിനാഷ് ഖന്നയും സുനിൽ ജാഖറും നയിക്കും

പഞ്ചാബ് തിരഞ്ഞെടുപ്പിനായി 2 പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ച് ബിജെപി ; അവിനാഷ് ഖന്നയും സുനിൽ ജാഖറും നയിക്കും

ബംഗാളിൽ പോലീസിന് നേരെ വെടിയുതിർത്ത പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ആറ് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ പോലീസ് എൻകൗണ്ടർ

ബംഗാളിൽ പോലീസിന് നേരെ വെടിയുതിർത്ത പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ആറ് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ പോലീസ് എൻകൗണ്ടർ

കാനറി ദ്വീപുകളിലേക്ക് അഭയാർത്ഥി പ്രവാഹം; രണ്ട് ദിവസത്തിനിടെ എത്തിയത് 2,200 പേർ ; ആശങ്കയിൽ സ്‌പെയിൻ

കാനറി ദ്വീപുകളിലേക്ക് അഭയാർത്ഥി പ്രവാഹം; രണ്ട് ദിവസത്തിനിടെ എത്തിയത് 2,200 പേർ ; ആശങ്കയിൽ സ്‌പെയിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies