Sunday, November 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

നന്ദി ഇന്ത്യ, ഭോട്ടെകോശി–ത്രിശൂലി ദുരന്തത്തിൽ ഇന്ത്യയും ചൈനയും നൽകിയ അടിയന്തര സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ

by Brave India Desk
Sep 25, 2026, 11:25 am IST
in World
Share on Facebook
Tweet
WhatsApp
Telegram

ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ വേദിയിൽ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ. ഭോട്ടെകോശി–ത്രിശൂലി ദുരന്തത്തിന് പിന്നാലെ നേപ്പാളിന് ഇന്ത്യയും ചൈനയും നൽകിയ അടിയന്തരവും ഉദാരവുമായ സഹായം അനുസ്മരിച്ചാണ് ഷാ ഇരു രാജ്യങ്ങളോടും നന്ദി രേഖപ്പെടുത്തിയത്. പ്രതിസന്ധി ഘട്ടത്തിൽ അയൽരാജ്യങ്ങൾ നൽകിയ സഹായം നേപ്പാളിന് ഏറെ നിർണായകമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ നന്ദി രേഖപ്പെടുത്തുന്നതിൽ മാത്രം ഒതുങ്ങിയില്ല നേപ്പാൾ പ്രധാനമന്ത്രിയുടെ യുഎൻ പ്രസംഗം. ഭോട്ടെകോശി–ത്രിശൂലി ദുരന്തം നേപ്പാളിലെ ഒരു പ്രാദേശിക ദുരന്തമായി മാത്രം കാണാനാകില്ലെന്നും കാലാവസ്ഥാ വ്യതിയാനം ലോകത്തിന് നൽകുന്ന മുന്നറിയിപ്പാണിതെന്നും ബാലേന്ദ്ര ഷാ ചൂണ്ടിക്കാട്ടി. ഈ മുന്നറിയിപ്പ് അന്താരാഷ്ട്ര സമൂഹം യഥാർഥത്തിൽ ഗൗരവത്തോടെ സ്വീകരിച്ചിട്ടുണ്ടോ എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. കാലാവസ്ഥാ പ്രതിസന്ധി നേപ്പാളിന് ഒരു മാനുഷിക ദുരന്തം മാത്രമല്ലെന്നും രാജ്യത്തിന്റെ വികസനത്തിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may like

ചെങ്കടൽ ‘പിടിച്ചെടുത്ത്’ ഹൂതികൾ; കപ്പലുകൾക്ക് പോവാൻ ഇനി അനുമതി പത്രം വേണം! പശ്ചിമേഷ്യ വീണ്ടും കത്തുന്നു

 ‘പിഒകെ ഗാസ പോലെ, പാക് സൈന്യം ഐഡിഎഫിനെ പോലെ’; പ്രതിഷേധക്കാർക്ക് നേരെ ഡ്രോൺ ആക്രമണം, പാകിസ്ഥാനിൽ രൂക്ഷവിമർശനം!

81-ാമത് ഐക്യരാഷ്ട്രസഭാ പൊതുസഭാ സമ്മേളനത്തിൽ ഹിന്ദുകുഷ്–ഹിമാലയൻ മേഖലയുടെ പ്രാധാന്യവും ബാലേന്ദ്ര ഷാ എടുത്തുപറഞ്ഞു. ഏകദേശം 200 കോടി ആളുകൾക്ക് വെള്ളത്തിന്റെയും ഉപജീവനത്തിന്റെയും പ്രധാന ആശ്രയമാണ് ഈ പർവതനിരകളെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ ഹിമാലയൻ മേഖലയിലെ ദുരന്തങ്ങളെയും കാലാവസ്ഥാ പ്രതിസന്ധിയെയും നേരിടുന്നത് ഒരു രാജ്യത്തിന് മാത്രം ഏറ്റെടുക്കാവുന്ന ഉത്തരവാദിത്വമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി നേപ്പാളിന്റെ നേതൃത്വത്തിൽ ഇന്ത്യയെയും ചൈനയെയും ഉൾപ്പെടുത്തി ‘ഹിമാലയൻ ക്ലൈമറ്റ് റെസിലിയൻസ് മെക്കാനിസം’ രൂപീകരിക്കണമെന്ന നിർദേശവും ബാലേന്ദ്ര ഷാ മുന്നോട്ടുവച്ചു. ഹിമാലയൻ മേഖലയിലെ കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും നേരിടുന്നതിനായി രാജ്യങ്ങൾ തമ്മിലുള്ള ഏകോപനം ശക്തമാക്കുകയാണ് ലക്ഷ്യം. ഉപഗ്രഹ വിവരങ്ങളും കാലാവസ്ഥാ സംബന്ധമായ വിവരങ്ങളും വിദഗ്ധ അറിവുകളും പങ്കുവയ്ക്കുന്നതിനൊപ്പം അതിർത്തി കടന്നുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് നിർദേശം.

അപകടസാധ്യതയുള്ള ഹിമാനി തടാകങ്ങളുടെ നിരീക്ഷണം ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും നേപ്പാൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഹിമാനി തടാകങ്ങളിലെ മാറ്റങ്ങൾ ചില സാഹചര്യങ്ങളിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും വലിയ നാശനഷ്ടങ്ങൾക്കും കാരണമാകാം. അതിനാൽ ഇത്തരം അപകടസാധ്യതകൾ നേരത്തെ തിരിച്ചറിയുന്നതിനും മുന്നറിയിപ്പ് നൽകുന്നതിനുമുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഷാ പറഞ്ഞു.

ദുരന്തത്തിന് പിന്നാലെ ഇന്ത്യയും ചൈനയും നൽകിയ സഹായത്തിന് നന്ദി അറിയിച്ച അദ്ദേഹം ഐക്യരാഷ്ട്രസഭാ സംവിധാനത്തിനും മാനുഷിക സഹായ ഏജൻസികൾക്കും വിവിധ രാജ്യങ്ങൾക്കും സംഘടനകൾക്കും നന്ദി രേഖപ്പെടുത്തി. ഹിമാലയൻ മേഖലയിലെ കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാൻ പ്രാദേശിക സഹകരണം കൂടുതൽ ശക്തമാക്കണമെന്ന സന്ദേശത്തോടെയാണ് നേപ്പാൾ പ്രധാനമന്ത്രി യുഎൻ വേദിയിൽ തന്റെ നിർദേശം അവതരിപ്പിച്ചത്.

Tags: nepalchinaindia
Share
Tweet
Send
Share

Latest stories from this section

ഭീകരവാദത്തിനെതിരെ കൈകോർത്ത് പാകിസ്ഥാനും താജിക്കിസ്ഥാനും; ‘ദോസ്തി-III’ സംയുക്ത സൈനിക അഭ്യാസം വിജയകരമായി പൂർത്തിയായി!

ഭീകരവാദത്തിനെതിരെ കൈകോർത്ത് പാകിസ്ഥാനും താജിക്കിസ്ഥാനും; ‘ദോസ്തി-III’ സംയുക്ത സൈനിക അഭ്യാസം വിജയകരമായി പൂർത്തിയായി!

ഇനി വല്ല പണം കായ്ക്കുന്ന മരമുണ്ടോ…?: 50,000 കോടി ഡോളർ ആസ്തി; ആദ്യവ്യക്തിയായി ഇലോൺ മസ്‌ക്

ഇംഗ്ലീഷ് വ്യാകരണ നിയമങ്ങൾ മാറ്റണമെന്ന് ഇലോൺ മസ്ക്; തോൽവിക്ക് പിന്നാലെ എക്സ് പോസ്റ്റുകൾ മുക്കി ടെസ്‌ല സിഇഒ!

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘അമേരിക്കൻ സൈന്യം പൂർണ്ണസജ്ജം, പക്ഷേ ഞാൻ തീരുമാനമെടുത്തിട്ടില്ല’ ; ഇറാനെതിരെ മുന്നറിയിപ്പുമായി ട്രംപ്

Latest News

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

എക്സൈസ് അഴിമതിയിൽ തകിടം മറിഞ്ഞ് വകുപ്പ്; സാംബശിവ റാവുവിന്റെ റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യത, നിർണായക തെളിവുകൾ പുറത്തുവരുമോ?

ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ലെന്ന് യോഗി ആദിത്യനാഥ്: ലഖ്‌നൗവിൽ  തിരംഗ യാത്രയ്ക്ക് തുടക്കം

അവർ അയോധ്യയിലേക്ക് വരട്ടെ, പക്ഷെ ആദ്യം രാമഭക്തരോട് ക്ഷമ ചോദിക്കണം’; അഖിലേഷിന് മുന്നിൽ നിബന്ധനവെച്ച് യോഗി

ബസിൽ ദാവൂദ്’; വിനോദയാത്ര സംഘത്തിന്റെ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്, ബഹളം, ഒടുവിൽ നടപടി!

ബസിൽ ദാവൂദ്’; വിനോദയാത്ര സംഘത്തിന്റെ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്, ബഹളം, ഒടുവിൽ നടപടി!

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

ഒരു ദിവസത്തെ തിരക്കുപോലും താങ്ങാനായില്ല, അപ്പവും തീർന്നു; ഒരുക്കങ്ങളെല്ലാം പരാജയം, ശബരിമലയിൽ പ്രസാദത്തിന് വൻ തിക്കും തിരക്കും!

ചെങ്കടൽ ‘പിടിച്ചെടുത്ത്’ ഹൂതികൾ; കപ്പലുകൾക്ക് പോവാൻ ഇനി അനുമതി പത്രം വേണം! പശ്ചിമേഷ്യ വീണ്ടും കത്തുന്നു

ചെങ്കടൽ ‘പിടിച്ചെടുത്ത്’ ഹൂതികൾ; കപ്പലുകൾക്ക് പോവാൻ ഇനി അനുമതി പത്രം വേണം! പശ്ചിമേഷ്യ വീണ്ടും കത്തുന്നു

മാനസിക സമ്മർദ്ദം മൈഗ്രേന് കാരണമാകുന്നത് എങ്ങനെ? പുതിയ ആരോഗ്യ റിപ്പോർട്ട് പറയുന്നൂ

മാനസിക സമ്മർദ്ദം മൈഗ്രേന് കാരണമാകുന്നത് എങ്ങനെ? പുതിയ ആരോഗ്യ റിപ്പോർട്ട് പറയുന്നൂ

ദിവസവും കുറച്ച് മത്തങ്ങാ വിത്തുകൾ കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെയും ശരീരത്തെയും എങ്ങനെ മാറ്റിമറിക്കും?

ദിവസവും കുറച്ച് മത്തങ്ങാ വിത്തുകൾ കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെയും ശരീരത്തെയും എങ്ങനെ മാറ്റിമറിക്കും?

ഇന്ത്യയിൽ പുതിയ സിസ്റ്റം വരണം || രാഹുൽ വോട്ടിട്ട് , രാഹുൽ എണ്ണി , രാഹുൽ ജയിക്കുന്ന സിസ്റ്റം

ഇന്ത്യയിൽ പുതിയ സിസ്റ്റം വരണം || രാഹുൽ വോട്ടിട്ട് , രാഹുൽ എണ്ണി , രാഹുൽ ജയിക്കുന്ന സിസ്റ്റം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies