Monday, November 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

കോൺഗ്രസിന്റെ ബോർഡാണെന്ന് കരുതി, തെറ്റ് പറ്റി’; കോടിയേരിയുടെ ഫ്ലെക്സ് കീറിയ അക്ബർ ഷാ രംഗത്ത്, പാർട്ടിയുടെ നുഴഞ്ഞുകയറ്റ വാദം തള്ളി

by Brave India Desk
Oct 3, 2026, 10:26 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

എസ്.എഫ്.ഐ. കൊല്ലം ജില്ലാ കമ്മിറ്റി ചിന്നക്കടയിൽ നടത്തിയ പ്രകടനത്തിൽ പങ്കെടുത്തയാൾ കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മദിനാചരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ളെക്സ് ബോർഡ് വലിച്ചു കീറിയത് വലിയ ചർച്ചയായിരുന്നു. വിഷയം യുഡിഎഫ് പ്രവർത്തകർ ഇടതുപക്ഷത്തിനെതിരെ ആയുധമാക്കുകയും ചെയ്തു. എന്നാൽ പ്രകടനത്തിൽ ഓടിക്കയറിയ ആളാണ് ഫ്ളക്സ് വലിച്ചുകീറിയത് എന്നായിരുന്നു എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ വിശദീകരണം. സംഭവത്തിന് പിന്നാലെ ഫ്ളെക്സ് കീറിയ അക്ബർ ഷാ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. താൻ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകൻ തന്നെയാണെന്ന് പറഞ്ഞ അക്ബർ ഷാ കോൺഗ്രസിന്റെ ഫ്ളക്സാണെന്ന് കരുതിയാണ് കീറിയതെന്നും വിശദീകരിച്ചു. തെറ്റുപറ്റിയെന്നും തന്നോട് ക്ഷമിക്കണമെന്നും അക്ബർ ഷാ പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞു.

‘ഇന്നിപ്പോൾ ഞാനാണ് വാർത്തകളിൽ താരം. ഞാൻ ഒരു താരമാകണമെന്ന് കരുതി ഒന്നും ചെയ്തതല്ല. ഞാനൊരു മുൻകാല എസ്എഫ്‌ഐ പ്രവർത്തകനും ഡിവൈഎഫ്‌ഐ പ്രവർത്തകനുമാണ്. ഇപ്പോൾ പാർട്ടിക്കാർ തന്നെ നുഴഞ്ഞു കയറി വന്നതാണെന്ന് പറയുന്നുണ്ട്. അങ്ങനെയല്ല. ഞാൻ എസ്എഫ്‌ഐയിലടക്കം പ്രവർത്തിച്ചിരുന്ന വ്യക്തിയാണ്. കഴിഞ്ഞ മൂന്ന് വർഷമായി ഗൾഫിലായിരുന്നു. കൊല്ലത്ത് പ്രകടനം കണ്ടപ്പോൾ അതിൽ കയറി. ഞാൻ നുഴഞ്ഞു കയറി വന്നതല്ല. ഞാൻ ചെയ്ത തെറ്റ് എനിക്ക് മനസ്സിലായിട്ടുണ്ട്. കീറിയ ഫ്‌ളെക്‌സ് കോടിയേരി സഖാവിന്റെതാണെന്ന് അറിഞ്ഞിരുന്നില്ല. കോൺഗ്രസിന്റെ ഫ്‌ളെക്‌സാണെന്നാണ് വിചാരിച്ചത്. എല്ലാവരും എന്നോട് ക്ഷമിക്കണം’ അക്ബർ ഷാ പറഞ്ഞു.

Stories you may like

മദ്യലഹരിയിൽ പിഞ്ചുകുഞ്ഞിനോട് കൊടുംക്രൂരത; ആലപ്പുഴയിൽ ഒരു വയസ്സുകാരിയെ തറയിലടിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

വളർത്തുനായ്ക്കൾക്ക് ഇനി ‘സേവന ഫീസും’ വരുന്നു; തെരുവുനായ്ക്കൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നതിനും കർശന നിയന്ത്രണം, നിർണ്ണായക നീക്കവുമായി കോർപറേഷൻ!

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ. പ്രവർത്തകർക്കെതിരേ നടന്ന പോലീസ്-യൂത്ത് കോൺഗ്രസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനിടെയായിരുന്നു ഫ്ളെക്സ് കീറൽ. വ്യാഴാഴ്ച ഒന്നരയോടെ, എസ്.എൻ.കോളേജിന് മുന്നിൽനിന്നാണ് എസ്.എഫ്.ഐ.യുടെ പ്രകടനം ആരംഭിച്ചത്. കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയുമെല്ലാം ഫ്‌ളെക്‌സ് ബോർഡുകൾ നശിപ്പിച്ചു. ചിന്നക്കടയിലെത്തുമ്പോൾ ഹെഡ് പോസ്റ്റ് ഓഫീസിന് എതിർവശത്ത് റോഡിലെ ഡിവൈഡറിൽ സി.പി.എം. ടൗൺ ലോക്കൽ കമ്മിറ്റി സ്ഥാപിച്ചിരുന്ന കോടിയേരിയുടെ ഓർമ്മദിനത്തിന്റെ ഫ്‌ളെക്‌സ് ബോർഡ്, പ്രകടനത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ഒരാൾ പാഞ്ഞെത്തി വലിച്ചുകീറുകയായിരുന്നു.

സംഭവത്തിന് പിന്നാലെ വാർത്താമാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഇതിന്റെ ദൃശ്യങ്ങൾ വന്നു. തുടർന്ന് പ്രകടനത്തിലേക്ക് നുഴഞ്ഞു കയറി വന്ന ആളാണ് ഫ്‌ളെക്‌സ് തകർത്തതെന്ന വാദമാണ് എസ്എഫ്‌ഐ-സിപിഎം നേതാക്കൾ ഉയർത്തിയിരുന്നത്. ഇയാൾ എങ്ങനെ പ്രകടനത്തിന് എത്തിയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഇക്കാര്യത്തിൽ നിയമപരമായി മുന്നോട്ടുപോകുമെന്നും എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി വിഷ്ണു അറിയിച്ചിരുന്നു.

എസ്.എഫ്.ഐ. പിന്നീട് കോടിയേരിയുടെ പുതിയ ബോർഡ് ഇതേ സ്ഥലത്ത് സ്ഥാപിച്ചു. യൂത്ത് കോൺഗ്രസും ചിന്നക്കടയിൽ കോടിയേരിയുടെ ഫ്‌ളെക്‌സ് സ്ഥാപിക്കുകയുണ്ടായി

Tags: congresssfi
Share
Tweet
Send
Share

Latest stories from this section

കള്ളനെ പേടിച്ച് ഭാര്യ സ്വർണം ഒളിപ്പിച്ചത് പഴയ ഷൂസിനുള്ളിൽ;ആക്രിക്കൊപ്പം ഹരിതകർമ്മ സേനയ്ക്ക് കൈമാറി ഭർത്താവ്

കള്ളനെ പേടിച്ച് ഭാര്യ സ്വർണം ഒളിപ്പിച്ചത് പഴയ ഷൂസിനുള്ളിൽ;ആക്രിക്കൊപ്പം ഹരിതകർമ്മ സേനയ്ക്ക് കൈമാറി ഭർത്താവ്

എന്റെ ഡ്രൈവിങ്ങിന് അത്ര സൽപ്പേരില്ല’; സ്വന്തം ഡ്രൈവിങ് രഹസ്യങ്ങൾ തുറന്നുപറഞ്ഞ് മമ്മൂട്ടി!

എന്റെ ഡ്രൈവിങ്ങിന് അത്ര സൽപ്പേരില്ല’; സ്വന്തം ഡ്രൈവിങ് രഹസ്യങ്ങൾ തുറന്നുപറഞ്ഞ് മമ്മൂട്ടി!

റോഡ് അഭ്യാസപ്രകടനത്തിനുള്ളതല്ല, എന്റെ ഡ്രൈവിങ് സൽപ്പേരുള്ളതല്ലെങ്കിലും…’; യുവതലമുറയ്ക്ക് ശക്തമായ റോഡ് സുരക്ഷാ സന്ദേശവുമായി മമ്മൂട്ടി

റോഡ് അഭ്യാസപ്രകടനത്തിനുള്ളതല്ല, എന്റെ ഡ്രൈവിങ് സൽപ്പേരുള്ളതല്ലെങ്കിലും…’; യുവതലമുറയ്ക്ക് ശക്തമായ റോഡ് സുരക്ഷാ സന്ദേശവുമായി മമ്മൂട്ടി

മൂന്ന് കോച്ചുകൾ; സഞ്ചാരം 9 കിലോ മീറ്റർ; ഇന്ത്യയിലെ ഏറ്റവും ചെറിയ ട്രെയിൻ സർവ്വീസ് കൊച്ചിയിൽ

യാത്രക്കാർ ശ്രദ്ധിക്കുക! പരശുറാം എക്സ്പ്രസ് ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Latest News

വിശ്വാസത്തിന്റെയും ആത്മീയസാധനയുടെയും സംഗമം; ഛഠ് പൂജ ആശംസകളുമായി പ്രധാനമന്ത്രി മോദി

വിശ്വാസത്തിന്റെയും ആത്മീയസാധനയുടെയും സംഗമം; ഛഠ് പൂജ ആശംസകളുമായി പ്രധാനമന്ത്രി മോദി

ഇന്ത്യൻ യുവതികളെ ലക്ഷ്യമിട്ട് പ്രണയക്കെണിയുമായി ഐഎസ്ഐ ; രാജസ്ഥാനിലെ റെയിൽവേ ട്രാക്ക് സ്ഫോടനത്തിൽ യുവതി അറസ്റ്റിൽ

ഇന്ത്യൻ യുവതികളെ ലക്ഷ്യമിട്ട് പ്രണയക്കെണിയുമായി ഐഎസ്ഐ ; രാജസ്ഥാനിലെ റെയിൽവേ ട്രാക്ക് സ്ഫോടനത്തിൽ യുവതി അറസ്റ്റിൽ

പ്രവാസി സമൂഹങ്ങളുമായി കൂടിക്കാഴ്ച, ഉഭയകക്ഷി ചർച്ചകൾ; പ്രധാനമന്ത്രിയുടെ നിർണായക വിദേശ പര്യടനത്തിന് തുടക്കം

ആസിയാൻ ഉച്ചകോടിക്ക് മനിലയിൽ തുടക്കം; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും പങ്കെടുക്കും

പഞ്ചാബ് തിരഞ്ഞെടുപ്പിനായി 2 പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ച് ബിജെപി ; അവിനാഷ് ഖന്നയും സുനിൽ ജാഖറും നയിക്കും

പഞ്ചാബ് തിരഞ്ഞെടുപ്പിനായി 2 പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ച് ബിജെപി ; അവിനാഷ് ഖന്നയും സുനിൽ ജാഖറും നയിക്കും

ബംഗാളിൽ പോലീസിന് നേരെ വെടിയുതിർത്ത പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ആറ് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ പോലീസ് എൻകൗണ്ടർ

ബംഗാളിൽ പോലീസിന് നേരെ വെടിയുതിർത്ത പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ആറ് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ പോലീസ് എൻകൗണ്ടർ

കാനറി ദ്വീപുകളിലേക്ക് അഭയാർത്ഥി പ്രവാഹം; രണ്ട് ദിവസത്തിനിടെ എത്തിയത് 2,200 പേർ ; ആശങ്കയിൽ സ്‌പെയിൻ

കാനറി ദ്വീപുകളിലേക്ക് അഭയാർത്ഥി പ്രവാഹം; രണ്ട് ദിവസത്തിനിടെ എത്തിയത് 2,200 പേർ ; ആശങ്കയിൽ സ്‌പെയിൻ

ഗുണ്ടാനേതാവ് അഫ്രീദിയെ നാടുകടത്തിയതിന് പിന്നാലെ പഞ്ചാബിൽ വൻ ആന്റി-ഗാങ്സ്റ്റർ വേട്ട; അഞ്ച് പ്രധാന കൂട്ടാളികൾ അറസ്റ്റിൽ

ഗുണ്ടാനേതാവ് അഫ്രീദിയെ നാടുകടത്തിയതിന് പിന്നാലെ പഞ്ചാബിൽ വൻ ആന്റി-ഗാങ്സ്റ്റർ വേട്ട; അഞ്ച് പ്രധാന കൂട്ടാളികൾ അറസ്റ്റിൽ

പ്രതിരോധ, സൈനികേതര മേഖലകൾക്ക് ഉപകാരപ്പെടുന്ന നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് രാജ്‌നാഥ് സിംഗ്

പ്രതിരോധ മേഖലയിലെ ആത്മനിർഭരത സാമ്പത്തിക നേട്ടത്തിനുള്ളതല്ല ; സ്വയംപര്യാപ്തത രാജ്യസുരക്ഷയുടെ അടിത്തറയെന്ന് രാജ്‌നാഥ് സിങ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies