Thursday, November 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഫൈനലിൽ ഇന്ത്യയുടെ ബാറ്റിങ് താണ്ഡവം, അഭിഷേകും തിലകും ആറാടി; പാകിസ്ഥാന് മുന്നിൽ 212 റൺസിന്റെ ഹിമാലയൻ ലക്ഷ്യം

by Brave India Desk
Oct 3, 2026, 12:04 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് തകർപ്പൻ ബാറ്റിങ് പ്രകടനം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് നേടി. തുടക്കത്തിൽ തന്നെ ആക്രമണാത്മക ബാറ്റിങ്ങിലൂടെ ഇന്ത്യ മികച്ച അടിത്തറ ഒരുക്കിയപ്പോൾ, അവസാന ഓവറുകളിൽ തിലക് വർമ്മയുടെ വെടിക്കെട്ടാണ് ടീമിനെ 200 കടത്തിയത്. പാകിസ്ഥാന് മുന്നിൽ 212 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് വൈഭവ് സൂര്യവംശിയും അഭിഷേക് ശർമ്മയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. വൈഭവ് 9 പന്തിൽ 15 റൺസെടുത്ത് പുറത്തായെങ്കിലും അഭിഷേക് തന്റെ ആക്രമണ ശൈലി തുടർന്നു. വെറും 28 പന്തിൽ 61 റൺസാണ് അഭിഷേക് അടിച്ചുകൂട്ടിയത്. മൂന്ന് ഫോറും ഏഴ് സിക്സും ഉൾപ്പെട്ട ഇന്നിങ്സ് പാകിസ്ഥാൻ ബൗളർമാർക്ക് തുടക്കം മുതൽ തന്നെ വലിയ സമ്മർദം സൃഷ്ടിച്ചു.

എന്നാൽ സഞ്ജു സാംസണിന്റെ പ്രകടനം വീണ്ടും നിരാശപ്പെടുത്തി. നാല് പന്തുകൾ നേരിട്ട സഞ്ജുവിന് നേടാനായത് വെറും രണ്ട് റൺസ്. അഹമ്മദ് ദനിയാലിന്റെ പന്തിൽ പുൾ ഷോട്ടിന് ശ്രമിച്ച സഞ്ജുവിന് പന്ത് കൃത്യമായി നിയന്ത്രിക്കാനായില്ല. മിഡ് ഓണിൽ അരാഫത്ത് മിൻഹാസ് ക്യാച്ചെടുത്തതോടെ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്ററുടെ ഇന്നിങ്സിന് അപ്രതീക്ഷിതമായി വിരാമമായി. നിർണായക ഫൈനലിൽ സഞ്ജുവിൽ നിന്ന് വലിയൊരു ഇന്നിങ്സ് പ്രതീക്ഷിച്ചിരുന്ന സാഹചര്യത്തിൽ വെറും രണ്ട് റൺസിന് പുറത്തായത് വീണ്ടും ചർച്ചയാകുകയാണ്.

Stories you may like

ഐപിഎൽ : അർഷദീപിന് പകരം മുംബൈയുടെ വമ്പൻ താരം പഞ്ചാബിലേക്ക്

ചരിത്രം കുറിച്ച് ശൗര്യ അംബുരെ; യൂത്ത് ഒളിമ്പിക്സ് അത്‌ലറ്റിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത

ക്യാപ്റ്റൻ ശ്രേയസ് അയ്യരും കാര്യമായ സംഭാവന നൽകാനാകാതെ 24 പന്തിൽ 21 റൺസെടുത്ത് മടങ്ങി. ഇഷാൻ കിഷൻ 18 പന്തിൽ 20 റൺസെടുത്തപ്പോൾ, ഇന്ത്യയുടെ ഇന്നിങ്സിന്റെ വേഗത പിന്നീട് തിലക് വർമ്മ ഏറ്റെടുത്തു. വെറും 22 പന്തിൽ അർധസെഞ്ചുറി പൂർത്തിയാക്കിയ തിലക് 51 റൺസുമായി പുറത്താകാതെ നിന്നു. മൂന്ന് ഫോറും നാല് സിക്സും അടങ്ങിയ തിലകിന്റെ ഇന്നിങ്സ് ഇന്ത്യയുടെ സ്കോർ അവസാന ഘട്ടത്തിൽ അതിവേഗം ഉയർത്തി.

തിലക്കിന് മികച്ച പിന്തുണ നൽകിയ ശിവം ദുബെയും വേഗത്തിൽ റൺസ് കണ്ടെത്തി. 15 പന്തിൽ 27 റൺസാണ് ദുബെ നേടിയത്. രണ്ട് ഫോറും രണ്ട് സിക്സും ഉൾപ്പെട്ട ഇന്നിങ്സ് ഇന്ത്യയുടെ അവസാന ഓവറുകളിലെ റൺവേഗം കൂട്ടി. അക്സർ പട്ടേൽ ഒരു റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയുടെ ഇന്നിങ്സിന്റെ ആദ്യ ആറ് ഓവറിൽ തന്നെ 81 റൺസ് പിറന്നു. പിന്നീട് മധ്യ ഓവറുകളിൽ റൺനിരക്ക് അൽപം കുറഞ്ഞെങ്കിലും അവസാന അഞ്ച് ഓവറിൽ 74 റൺസ് അടിച്ചെടുത്താണ് ഇന്ത്യ 211 എന്ന വലിയ സ്കോറിലേക്ക് എത്തിയത്. പാകിസ്ഥാൻ ബൗളർമാർക്ക് സമ്മർദം സൃഷ്ടിക്കുന്ന തരത്തിലായിരുന്നു ഇന്ത്യൻ ബാറ്റർമാരുടെ ആക്രമണം.

ഇന്ത്യ-പാകിസ്ഥാൻ ടി20 മത്സരങ്ങളിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ആദ്യ ഇന്നിങ്സ് സ്കോറുകളിലൊന്നായും 211 റൺസ് മാറി. അതേസമയം, ഫൈനലിൽ 200 റൺസിന് മുകളിൽ വിജയലക്ഷ്യം പിന്തുടരേണ്ടി വരുന്നത് പാകിസ്ഥാനെ വലിയ സമ്മർദത്തിലാക്കുന്നതാണ്. സ്പിന്നിന് അനുകൂലമായ പിച്ചിലാണ് മത്സരം നടക്കുന്നത് എന്നതും ഇന്ത്യൻ ബൗളിങ് നിരയ്ക്ക് പ്രതീക്ഷ നൽകുന്നു.

 

Tags: Asian Games 2026India vs Pakistan
Share
Tweet
Send
Share

Latest stories from this section

സയ്യിദ് മുഷ്താഖ് അലി ട്രോഫി: വൈഭവ് സൂര്യവംശി ബിഹാർ നായകനാകും

സയ്യിദ് മുഷ്താഖ് അലി ട്രോഫി: വൈഭവ് സൂര്യവംശി ബിഹാർ നായകനാകും

സച്ചിന്റെ റെക്കോർഡും പഴങ്കഥ! വിരാട് കോഹ്‌ലിയുടെ അടിയന്തിര താണ്ഡവത്തിൽ ഓക്‌ലൻഡിൽ പറന്ന് ഇന്ത്യ

സച്ചിന്റെ റെക്കോർഡും പഴങ്കഥ! വിരാട് കോഹ്‌ലിയുടെ അടിയന്തിര താണ്ഡവത്തിൽ ഓക്‌ലൻഡിൽ പറന്ന് ഇന്ത്യ

പച്ചപ്പുല്ലിലെ കാവ്യനീതി: ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഇതിഹാസത്തിന്റെ പേര്

പച്ചപ്പുല്ലിലെ കാവ്യനീതി: ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഇതിഹാസത്തിന്റെ പേര്

7-ാം നമ്പർ ജേഴ്സി ഇനി വരുംതലമുറയ്ക്ക്;ഇതിഹാസ തുല്യമായ 23 വർഷങ്ങൾക്കൊടുവിൽ റെഡ് ഡെവിളുകളുടെ ക്യാപ്റ്റൻ ബൂട്ടഴിക്കുന്നു

7-ാം നമ്പർ ജേഴ്സി ഇനി വരുംതലമുറയ്ക്ക്;ഇതിഹാസ തുല്യമായ 23 വർഷങ്ങൾക്കൊടുവിൽ റെഡ് ഡെവിളുകളുടെ ക്യാപ്റ്റൻ ബൂട്ടഴിക്കുന്നു

Latest News

ബംഗ്ലാദേശ് യുദ്ധത്തിൽ പാകിസ്താനൊപ്പം; ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിയുറച്ച പിന്തുണ; മണിപ്പൂരിൽ അശാന്തി വിതച്ച യു എൻ എൽ എഫിന് മോദി സർക്കാർ ചരമക്കുറിപ്പെഴുതുമ്പോൾ മൗനം ദീക്ഷിച്ച് പ്രതിപക്ഷം

നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുൻപ് വനിതാ സംവരണ ബിൽ പാസാക്കും, പ്രത്യേക സമ്മേളനം വിളിക്കാനൊരുങ്ങി കേന്ദ്രം ; ഇത്തവണ വിജയം ഉറപ്പിച്ച് മോദി സർക്കാർ

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്

ആ താരത്തിന്റെ നാല് ഓവറുകൾ പരീക്ഷണമാകും; ഇന്ത്യൻ ബൗളിംഗിലെ ‘ലൂപ്പ് ഹോൾ’ ചൂണ്ടിക്കാട്ടി മുഹമ്മദ് കൈഫ്

ഐപിഎൽ : അർഷദീപിന് പകരം മുംബൈയുടെ വമ്പൻ താരം പഞ്ചാബിലേക്ക്

വ്യത്യസ്തമായ ആരാധനാ രീതികളുണ്ടാകാം, പക്ഷേ ലക്ഷ്യം ഒന്നാണെന്ന് തിരിച്ചറിയണം; മോഹൻ ഭാഗവത്

ആഗോള പ്രശ്നങ്ങൾക്ക് പരിഹാരം തേടി ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ; പാരമ്പര്യ അറിവിൽ വികസനത്തിന്റെ പുതിയ മാതൃകയെന്ന് മോഹൻ ഭാഗവത്

ഒവൈസി-ചന്ദ്രശേഖർ ആസാദ് സഖ്യം; 403 സീറ്റുകളിലും ഒറ്റക്കെട്ടായി മത്സരിക്കും, ആസാദ് മുഖ്യമന്ത്രി സ്ഥാനാർത്ഥി

ഒവൈസി-ചന്ദ്രശേഖർ ആസാദ് സഖ്യം; 403 സീറ്റുകളിലും ഒറ്റക്കെട്ടായി മത്സരിക്കും, ആസാദ് മുഖ്യമന്ത്രി സ്ഥാനാർത്ഥി

‘ശിക്ഷിച്ചിട്ടും ജയിൽ കണ്ടില്ല, വിമാനത്തിൽ പോകാൻമാത്രം അസുഖം മാറിയോ?’; വിദേശയാത്രാ ഹർജിയിൽ ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

‘ശിക്ഷിച്ചിട്ടും ജയിൽ കണ്ടില്ല, വിമാനത്തിൽ പോകാൻമാത്രം അസുഖം മാറിയോ?’; വിദേശയാത്രാ ഹർജിയിൽ ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ഫോണിലെ ‘ഫ്രീ’ എഐ കാലം കഴിയുന്നു; ഇനി പണം മുടക്കേണ്ടി വരും! സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളുമായി സാംസങ്ങും ആപ്പിളും; ഉപയോക്താക്കൾക്ക് വൻ തിരിച്ചടി

ഫോണിലെ ‘ഫ്രീ’ എഐ കാലം കഴിയുന്നു; ഇനി പണം മുടക്കേണ്ടി വരും! സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളുമായി സാംസങ്ങും ആപ്പിളും; ഉപയോക്താക്കൾക്ക് വൻ തിരിച്ചടി

പാകിസ്ഥാനെ നടുക്കി വൻ ഭീകരാക്രമണം; അനധികൃത സ്വർണ്ണഖനനത്തിനെതിരെയെത്തിയ പോലീസ് സംഘത്തിന് നേരെ വെടിവെപ്പ്: 10 പോലീസുകാർ കൊല്ലപ്പെട്ടു

പാകിസ്ഥാനെ നടുക്കി വൻ ഭീകരാക്രമണം; അനധികൃത സ്വർണ്ണഖനനത്തിനെതിരെയെത്തിയ പോലീസ് സംഘത്തിന് നേരെ വെടിവെപ്പ്: 10 പോലീസുകാർ കൊല്ലപ്പെട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies