Wednesday, November 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

നാണയം കാണിച്ചില്ല, അമ്പയറിംഗ് പോരാ; പ്രതികാരം തീർക്കാൻ 4 പന്തിൽ 92 റൺസ് വഴങ്ങിയ വിചിത്ര മത്സരം

by Brave India Desk
Oct 21, 2026, 06:09 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിചിത്രമായ പ്രതിഷേധങ്ങളിലൊന്ന് അരങ്ങേറിയത് 2017 ഏപ്രിൽ 11-നായിരുന്നു. ബംഗ്ലാദേശിലെ ധാക്ക സെക്കൻഡ് ഡിവിഷൻ ക്രിക്കറ്റ് ലീഗിൽ നാല് നിയമാനുസൃത പന്തുകളിൽ 92 റൺസ് വഴങ്ങി ലാൽമതിയ ക്ലബ് ബൗളർ സുജോൻ മഹ്മൂദ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. മോശം അമ്പയറിങ്ങിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ടീം മനഃപൂർവം ഇത്തരമൊരു നീക്കം നടത്തിയത്.

ആക്സിയം ക്രിക്കറ്റേഴ്‌സിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലാൽമതിയ ക്ലബ് 14 ഓവറിൽ വെറും 88 റൺസിന് പുറത്തായി. തുടർന്ന് ലക്ഷ്യം പിന്തുടർന്ന ആക്സിയത്തിന് മുന്നിൽ ബൗളിങ്ങിനിറങ്ങിയ സുജോൻ മഹ്മൂദ് 20 പന്തുകൾ എറിഞ്ഞെങ്കിലും നാലെണ്ണം മാത്രമാണ് നിയമാനുസൃതമായത്. 15 നോബോളുകളും 13 വൈഡുകളും ഉൾപ്പെട്ട ഓവറിൽ അധിക റൺസായി മാത്രം 80 റൺസ് വഴങ്ങിയതായാണ് റിപ്പോർട്ടുകൾ. നിയമാനുസൃതമായ നാല് പന്തുകളിൽ നിന്ന് ആക്സിയം ബാറ്റർ 12 റൺസ് കൂടി നേടിയതോടെ ടീം വിക്കറ്റ് നഷ്ടമില്ലാതെ വെറും നാല് പന്തുകളിൽ വിജയലക്ഷ്യം മറികടന്നു.

Stories you may like

ഒരു യുഗത്തിന്റെ അന്ത്യം, പുതിയ അധ്യായത്തിന് തുടക്കം; 18 വർഷത്തെ ഐ.പി.എൽ കരിയറിന് വിരാമമിട്ട് എം.എസ് ധോണി

ഐസിസിയുടെ തലപ്പത്ത് വീണ്ടും ജയ് ഷാ; എതിരില്ലാതെ രണ്ടാം ഊഴം, ലോക ക്രിക്കറ്റിന്റെ നിയന്ത്രണത്തിൽ ഇന്ത്യൻ സാന്നിധ്യം തുടരും

ടോസ് നടന്നപ്പോൾ തങ്ങളുടെ ക്യാപ്റ്റനെ നാണയം കാണാൻ പോലും അനുവദിച്ചില്ലെന്നും അമ്പയറിങ്ങിൽ പക്ഷപാതപരമായ തീരുമാനങ്ങളുണ്ടായെന്നുമായിരുന്നു ലാൽമതിയ ക്ലബിന്റെ ആരോപണം. ഇതിനെതിരെയുള്ള പ്രതിഷേധമായാണ് ടീം മത്സരം ഇത്തരത്തിൽ അവസാനിപ്പിക്കാൻ ശ്രമിച്ചതെന്ന് ക്ലബ് അധികൃതർ വിശദീകരിച്ചു.

എന്നാൽ ഈ പ്രതിഷേധത്തിന് വലിയ വില നൽകേണ്ടിവന്നു. സംഭവത്തിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് കടുത്ത അച്ചടക്കനടപടികൾ സ്വീകരിച്ചു. സുജോൻ മഹ്മൂദിന് പത്ത് വർഷത്തെ വിലക്ക് ഏർപ്പെടുത്തിയതായും ലാൽമതിയ ക്ലബിനെ അനിശ്ചിതകാലത്തേക്ക് മത്സരങ്ങളിൽ നിന്ന് വിലക്കി. ക്ലബിന്റെ പരിശീലകൻ, ക്യാപ്റ്റൻ, മാനേജർ എന്നിവർക്ക് അഞ്ച് വർഷത്തെ വിലക്കും ലഭിച്ചു.

അമ്പയറിങ്ങിനെതിരെയുള്ള പ്രതിഷേധം ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അപൂർവമായൊരു സംഭവമായി മാറിയെങ്കിലും, കളിയുടെ മാന്യതയെ ചോദ്യം ചെയ്ത ഈ നീക്കം താരങ്ങൾക്കും ക്ലബിനും വലിയ തിരിച്ചടിയായി. വെറും നാല് പന്തുകളിൽ 92 റൺസ് വഴങ്ങിയ ആ വിചിത്ര ഇന്നിങ്‌സ് ഇന്നും ക്രിക്കറ്റ് ലോകത്ത് ചർച്ച ചെയ്യപ്പെടുന്ന സംഭവങ്ങളിലൊന്നാണ്.

 

Tags: FUNNY RECORDCRICKERTCOIN TOSS
Share
Tweet
Send
Share

Latest stories from this section

ലോക ക്രിക്കറ്റിന്റെ തലപ്പത്തേക്ക് രണ്ടാം തവണയും ജയ് ഷാ ; ഐ.സി.സി ചെയർമാനായി വീണ്ടും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

ലോക ക്രിക്കറ്റിന്റെ തലപ്പത്തേക്ക് രണ്ടാം തവണയും ജയ് ഷാ ; ഐ.സി.സി ചെയർമാനായി വീണ്ടും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

ബേ ഓവലിൽ ബൗളിംഗ് വിസ്മയം; കിവീസിനെ എറിഞ്ഞിട്ട് ഇന്ത്യ; 22 റൺസ് ജയവും പരമ്പരയും

ബേ ഓവലിൽ ബൗളിംഗ് വിസ്മയം; കിവീസിനെ എറിഞ്ഞിട്ട് ഇന്ത്യ; 22 റൺസ് ജയവും പരമ്പരയും

ഒരു മണിക്കൂറോളം ഞാൻ ‘സീതാറാം, സീതാറാം’ എന്ന് ജപിച്ചുകൊണ്ടിരിക്കുകയായിരുന്നു ; പാകിസ്ഥാനെതിരായ വിജയാനുഭവം പങ്കുവെച്ച് ആര്യവീർ സെവാഗ്

ഒരു മണിക്കൂറോളം ഞാൻ ‘സീതാറാം, സീതാറാം’ എന്ന് ജപിച്ചുകൊണ്ടിരിക്കുകയായിരുന്നു ; പാകിസ്ഥാനെതിരായ വിജയാനുഭവം പങ്കുവെച്ച് ആര്യവീർ സെവാഗ്

പേരുകേട്ട ബാറ്റിംഗ് നിര നാണം കെടുത്തി ; ഇന്ത്യയെ തകർത്ത് ന്യൂസ്‌ലൻഡ്

പേരുകേട്ട ബാറ്റിംഗ് നിര നാണം കെടുത്തി ; ഇന്ത്യയെ തകർത്ത് ന്യൂസ്‌ലൻഡ്

Latest News

പട്ടാളത്തിൽ ചേരാൻ വീടുവിട്ട ബേക്കറി തൊഴിലാളി,പിന്നീട് ലഷ്കർ ഭീകരൻ: കുൽഗാമിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഉമർ നാസിരിന്റെ അന്ത്യം ഇങ്ങനെ

കുൽഗാമിൽ വീണ്ടും വെടിയൊച്ച; സേനയ്ക്ക് നേരെ നിറയൊഴിച്ചവൻ ഇനി രക്ഷപ്പെടില്ല; ലഷ്കർ കമാൻഡർക്കായി കശ്മീരിൽ തീവ്രമായ വേട്ട

കെജ്രിവാളിന്റെ ‘ശീഷ് മഹൽ’ പൊതുജനങ്ങൾക്കായി തുറന്നു നൽകി ഡൽഹി സർക്കാർ; പ്രവേശനം ടിക്കറ്റ് വഴി, ഓൺലൈൻ ബുക്കിംഗ് സൗകര്യം ഉടൻ

കെജ്രിവാളിന്റെ ‘ശീഷ് മഹൽ’ പൊതുജനങ്ങൾക്കായി തുറന്നു നൽകി ഡൽഹി സർക്കാർ; പ്രവേശനം ടിക്കറ്റ് വഴി, ഓൺലൈൻ ബുക്കിംഗ് സൗകര്യം ഉടൻ

പ്രിയങ്ക നേതൃത്വം നൽകും ; ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായുള്ള സീറ്റ് ചർച്ചകൾക്കായി അഞ്ചംഗ സമിതി രൂപീകരിച്ച് കോൺഗ്രസ്

പ്രിയങ്ക നേതൃത്വം നൽകും ; ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായുള്ള സീറ്റ് ചർച്ചകൾക്കായി അഞ്ചംഗ സമിതി രൂപീകരിച്ച് കോൺഗ്രസ്

ഇന്ത്യൻ ത്രിവർണ പതാകയുടെ ചിത്രം നിലത്ത് ; എടുത്ത് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി മോദി ; “സൂക്ഷിച്ചു വെക്കൂ” എന്ന് ട്രംപ് ; ദൃശ്യങ്ങൾ വൈറൽ

ഇന്ത്യൻ ത്രിവർണ പതാകയുടെ ചിത്രം നിലത്ത് ; എടുത്ത് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി മോദി ; “സൂക്ഷിച്ചു വെക്കൂ” എന്ന് ട്രംപ് ; ദൃശ്യങ്ങൾ വൈറൽ

വൈക്കം വിജയലക്ഷ്മിയെ ആദരിക്കാൻ വേദിയിൽ നിന്നിറങ്ങിവന്ന് അമിത് ഷാ; റാമോജി എക്സലൻസ് അവാർഡ് വേദിയിൽ ഹൃദ്യമായ നിമിഷം

വൈക്കം വിജയലക്ഷ്മിയെ ആദരിക്കാൻ വേദിയിൽ നിന്നിറങ്ങിവന്ന് അമിത് ഷാ; റാമോജി എക്സലൻസ് അവാർഡ് വേദിയിൽ ഹൃദ്യമായ നിമിഷം

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനായി ബി.ജെ.പിയുടെ ത്രിതല തന്ത്രം; മഥുരയിലെ നിർണ്ണായക യോഗത്തിൽ കർമ്മപദ്ധതിക്ക് രൂപമായി

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനായി ബി.ജെ.പിയുടെ ത്രിതല തന്ത്രം; മഥുരയിലെ നിർണ്ണായക യോഗത്തിൽ കർമ്മപദ്ധതിക്ക് രൂപമായി

ഞാൻ ഒളിച്ചോടില്ല, ഓരോ പൈസയും തിരിച്ചുതരും  ;കോഫി കിംഗിന്റെ വീഴ്ചയും  ഭാര്യയുടെ ഉയിർത്തെഴുന്നേൽപ്പും

ഞാൻ ഒളിച്ചോടില്ല, ഓരോ പൈസയും തിരിച്ചുതരും ;കോഫി കിംഗിന്റെ വീഴ്ചയും ഭാര്യയുടെ ഉയിർത്തെഴുന്നേൽപ്പും

മോദി ‘കരുത്തനായ നേതാവ്’; വീണ്ടും പ്രശംസയുമായി ട്രംപ്, മനിലയിൽ ക്വാഡ് ഉച്ചകോടി

മോദി ‘കരുത്തനായ നേതാവ്’; വീണ്ടും പ്രശംസയുമായി ട്രംപ്, മനിലയിൽ ക്വാഡ് ഉച്ചകോടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies