Wednesday, November 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

പെൺകുട്ടികളുടെ വിദ്യാഭ്യാസം തടഞ്ഞ താലിബാനെ ന്യായീകരിച്ചു; സാക്കിർ നായിക്കിനെതിരെ വ്യാപക പ്രതിഷേധം

by Brave India Desk
Oct 31, 2026, 03:50 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണകൂടം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് ഏർപ്പെടുത്തിയ വിലക്കിനെ ന്യായീകരിച്ച് വിവാദ മതപ്രഭാഷകൻ സാക്കിർ നായിക് രംഗത്തെത്തിയത് വൻ വിവാദത്തിന് വഴിതുറക്കുന്നു. തീവ്രനിലപാടുകളിലൂടെയും പ്രകോപനപരമായ പ്രസംഗങ്ങളിലൂടെയും നിരന്തരം വാർത്തകളിൽ ഇടംനേടാറുള്ള ഇന്ത്യൻ പിടികിട്ടാപ്പുള്ളിയായ സാക്കിർ നായിക്കിന്റെ പ്രസ്താവനയ്ക്കെതിരെ ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും അന്താരാഷ്ട്ര തലത്തിൽ നിന്നും കടുത്ത വിമർശനമാണ് ഉയരുന്നത്.

Stories you may like

യൂണിഫോം സിവിൽ കോഡ് ‘ഹിന്ദു സിവിൽ കോഡ്’ എന്ന് ഒവൈസി : ഭരണഘടന ഉദ്ധരിച്ച് മറുപടി നൽകി ഫഡ്‌നാവിസ്

‘കേന്ദ്രത്തിന്റെ അടുത്ത ലക്ഷ്യം ദിമാഗി നക്സലുകൾ’ ; രാഹുൽ ഗാന്ധിയുടെ സംവാദ വെല്ലുവിളിക്കെതിരെ കിരൺ റിജിജു

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായ വീഡിയോയിലാണ് താലിബാന്റെ മനുഷ്യത്വരഹിതമായ തീരുമാനത്തെ ന്യായീകരിച്ച് സാക്കിർ നായിക് രംഗത്തെത്തിയത്. അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളുടെ സബ്‌സെക്കൻഡറി, ഉന്നത വിദ്യാഭ്യാസം താലിബാൻ തടഞ്ഞത് സുരക്ഷാ കാരണങ്ങളാലും വനിതാ അധ്യാപകരുടെ കുറവ് മൂലവുമാണെന്നാണ് നായിക് അവകാശപ്പെടുന്നത്. ഇത് വിലക്കല്ലെന്നും താൽക്കാലികമായി വൈകിപ്പിക്കൽ മാത്രമാണെന്നുമാണ് ഇയാളുടെ വാദം. മാത്രമല്ല, താലിബാൻ ഭരണത്തിൻ കീഴിൽ സ്ത്രീകൾ ഇസ്ലാമിക് സ്റ്റഡീസിൽ മാസ്റ്റേഴ്‌സ് ബിരുദവും പിഎച്ച്ഡിയും ഉൾപ്പെടെയുള്ള ഉന്നത പഠനം നടത്തുന്നുണ്ടെന്നും സാക്കിർ നായിക് വിചിത്രമായി അവകാശപ്പെടുന്നുണ്ട്.

എന്നിരുന്നാലും, ആറാം ക്ലാസിന് മുകളിലേക്കുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസം പൂർണ്ണമായും നിഷേധിച്ച താലിബാൻ നയത്തെ ന്യായീകരിക്കാൻ നായിക് നടത്തുന്ന ശ്രമങ്ങൾക്കെതിരെ മനുഷ്യാവകാശ പ്രവർത്തകരും വിദ്യാഭ്യാസ വിദഗ്ധരും ശക്തമായി രംഗത്തുവന്നു. നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായിയുടെ പിതാവും പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനുമായ സിയാവുദ്ദീൻ യൂസഫ്‌സായി നായിക്കിന്റെ പ്രസ്താവനയെ കടുത്ത ഭാഷയിൽ അപലപിച്ചു. നായിക്കിന്റെ വിശദീകരണം തികച്ചും നിരാശാജനകവും ആശങ്കാജനകവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

താലിബാൻ ഭരണം പിടിച്ചെടുത്തതിന് ശേഷം അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം പൂർണ്ണമായും മുടങ്ങിയതായും അവിടെ സ്ത്രീകൾ ക്രൂരമായ വിവേചനം അനുഭവിക്കുന്നതായും യുനിസെഫ് (UNICEF) ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികളുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. ലോകത്ത് പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന ഏക രാജ്യമായി അഫ്ഗാനിസ്ഥാൻ മാറിയിരിക്കെ, താലിബാൻ വക്താക്കളെക്കാൾ തീവ്രമായ രീതിയിലാണ് സാക്കിർ നായിക് ഇത്തരം വിലക്കുകളെ ന്യായീകരിക്കുന്നതെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന വിമർശനം.

ഇന്ത്യയിൽ സാമ്പത്തിക തിരിമറി കേസുകളിലും മതസ്പർദ്ധ വളർത്താൻ ശ്രമിച്ച കേസുകളിലും പ്രതിയായതിനെ തുടർന്ന് 2016-ലാണ് സാക്കിർ നായിക് രാജ്യം വിട്ടത്. നിലവിൽ മലേഷ്യയിൽ അഭയം തേടിയിരിക്കുന്ന ഇയാളെ ഇന്ത്യയിലേക്ക് വിട്ടുകിട്ടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. താലിബാനെ വെള്ളപൂശാൻ ശ്രമിച്ച സാക്കിർ നായിക്കിനെതിരെ അതിർത്തികൾ ഭേദിച്ച് ജനങ്ങൾ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വിഷയം വൻ രാഷ്ട്രീയ-സാമൂഹിക ചർച്ചയായി മാറിയിട്ടുണ്ട്.

Tags: zakir naikIslamic preacherIslamic preacher Zakir Naik
Share
Tweet
Send
Share

Latest stories from this section

എൻ.സി.പി ലയന അഭ്യൂഹങ്ങൾക്കിടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നു: ശരദ് പവാറുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച് അജിത് പവാർ വിഭാഗം എം.എൽ.എമാർ

എൻ.സി.പി ലയന അഭ്യൂഹങ്ങൾക്കിടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നു: ശരദ് പവാറുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച് അജിത് പവാർ വിഭാഗം എം.എൽ.എമാർ

‘ധാക്കയിലെ ചേരികൾ ഡൽഹിയിലേതാണെന്ന് പ്രചരിപ്പിച്ചു!’ ചൈനീസ് വ്ലോഗർമാരുടെ ആസൂത്രിത വ്യാജപ്രചരണം, രൂക്ഷവിമർശനവുമായി കേന്ദ്രം!

‘ധാക്കയിലെ ചേരികൾ ഡൽഹിയിലേതാണെന്ന് പ്രചരിപ്പിച്ചു!’ ചൈനീസ് വ്ലോഗർമാരുടെ ആസൂത്രിത വ്യാജപ്രചരണം, രൂക്ഷവിമർശനവുമായി കേന്ദ്രം!

‘ഡ്രോൺ വഴി അതിർത്തി കടന്നെത്തിയ ആയുധ ശേഖരം’; ആർ.പി.ജി ലോഞ്ചറും വൻ മയക്കുമരുന്നുമായി 7 പേർ പിടിയിൽ!

‘ഡ്രോൺ വഴി അതിർത്തി കടന്നെത്തിയ ആയുധ ശേഖരം’; ആർ.പി.ജി ലോഞ്ചറും വൻ മയക്കുമരുന്നുമായി 7 പേർ പിടിയിൽ!

അജണ്ട വെച്ചുള്ള കളിയാണ്, അത് വിലപ്പോവില്ല!’; അമേരിക്കൻ കമ്മീഷന്റെ ആരോപണങ്ങൾക്ക്  മറുപടിയുമായി ഇന്ത്യ!

അജണ്ട വെച്ചുള്ള കളിയാണ്, അത് വിലപ്പോവില്ല!’; അമേരിക്കൻ കമ്മീഷന്റെ ആരോപണങ്ങൾക്ക്  മറുപടിയുമായി ഇന്ത്യ!

Latest News

സ്വപ്നത്തിൽ ഇവ കണ്ടിട്ടുണ്ടോ? നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന വലിയ മാറ്റങ്ങൾ ഇതാ

സ്വപ്നത്തിൽ ഇവ കണ്ടിട്ടുണ്ടോ? നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന വലിയ മാറ്റങ്ങൾ ഇതാ

പ്രസവവേദനയേക്കാൾ വലിയ വേദനയുണ്ടെന്ന് ശാസ്ത്രം! മനുഷ്യൻ നേരിടുന്ന ഏറ്റവും അസഹനീയമായ കഠിന വേദനകൾ

പ്രസവവേദനയേക്കാൾ വലിയ വേദനയുണ്ടെന്ന് ശാസ്ത്രം! മനുഷ്യൻ നേരിടുന്ന ഏറ്റവും അസഹനീയമായ കഠിന വേദനകൾ

ഡിജെ പാർട്ടികൾക്ക് തടയിടാൻ പോലീസിന് അധികാരമില്ല ; ഹോട്ടലുകൾക്ക് നൽകിയ വിലക്ക് റദ്ദാക്കി ഹൈക്കോടതി

ഡിജെ പാർട്ടികൾക്ക് തടയിടാൻ പോലീസിന് അധികാരമില്ല ; ഹോട്ടലുകൾക്ക് നൽകിയ വിലക്ക് റദ്ദാക്കി ഹൈക്കോടതി

യൂണിഫോം സിവിൽ കോഡ് ‘ഹിന്ദു സിവിൽ കോഡ്’ എന്ന് ഒവൈസി : ഭരണഘടന ഉദ്ധരിച്ച് മറുപടി നൽകി ഫഡ്‌നാവിസ്

യൂണിഫോം സിവിൽ കോഡ് ‘ഹിന്ദു സിവിൽ കോഡ്’ എന്ന് ഒവൈസി : ഭരണഘടന ഉദ്ധരിച്ച് മറുപടി നൽകി ഫഡ്‌നാവിസ്

യുഎഇയിൽ എസ്എസ്എൽസി പരീക്ഷ നടത്താൻ അനുമതി ലഭിച്ചു : കേരളത്തിലെ സമയക്രമം തന്നെ പിന്തുടരും

സംസ്ഥാനത്ത് ക്രിസ്മസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: സ്‌കൂളുകൾ ഡിസംബർ 18-ന് അടയ്ക്കും

മൗണ്ട്ബാറ്റന് കേക്കും മലയാളിയ്ക്ക് മുട്ട പഫ്സും നൽകിയ കൊച്ചിൻ ബേക്കറി ;തലശ്ശേരിയിൽ നിന്നെത്തിയ നാല് സഹോദരന്മാരുടെ കഥ

മൗണ്ട്ബാറ്റന് കേക്കും മലയാളിയ്ക്ക് മുട്ട പഫ്സും നൽകിയ കൊച്ചിൻ ബേക്കറി ;തലശ്ശേരിയിൽ നിന്നെത്തിയ നാല് സഹോദരന്മാരുടെ കഥ

അദ്വാനി പറഞ്ഞത് വാജ്പേയി എതിർത്തു ; എനിക്ക് പ്രധാനമന്ത്രിയാകേണ്ട ; ടി ജി മോഹൻദാസ്

അദ്വാനി പറഞ്ഞത് വാജ്പേയി എതിർത്തു ; എനിക്ക് പ്രധാനമന്ത്രിയാകേണ്ട ; ടി ജി മോഹൻദാസ്

‘എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർത്തിരിക്കുന്നു’ ; ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

‘കേന്ദ്രത്തിന്റെ അടുത്ത ലക്ഷ്യം ദിമാഗി നക്സലുകൾ’ ; രാഹുൽ ഗാന്ധിയുടെ സംവാദ വെല്ലുവിളിക്കെതിരെ കിരൺ റിജിജു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies