Wednesday, November 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

രണ്ടാമത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രവുമായി ഐഎസ്ആർഒ ; കുലശേഖരപട്ടണത്ത് നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപണം അടുത്ത വർഷം

by Brave India Desk
Nov 1, 2026, 10:20 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

തമിഴ്നാട്ടിലെ കുലശേഖരപട്ടണത്ത് നിർമിക്കുന്ന ഇന്ത്യയുടെ രണ്ടാമത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് 2027ൽ ആദ്യ റോക്കറ്റ് വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ അറിയിച്ചു. തൂത്തുക്കുടി ജില്ലയിൽ നിർമാണം പുരോഗമിക്കുന്ന പുതിയ ബഹിരാകാശ കേന്ദ്രം ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ മുന്നേറ്റമാകും. 2023ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. 2024 ഫെബ്രുവരി 28ന് പദ്ധതിയുടെ തറക്കല്ലിട്ടു. ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ കേന്ദ്രം ഇന്ത്യയുടെ വിക്ഷേപണ ശേഷി വർധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും 2027ന്റെ തുടക്കത്തിൽ തന്നെ ഇവിടെ നിന്ന് റോക്കറ്റുകൾ വിക്ഷേപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും നാരായണൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

Stories you may like

യൂണിഫോം സിവിൽ കോഡ് ‘ഹിന്ദു സിവിൽ കോഡ്’ എന്ന് ഒവൈസി : ഭരണഘടന ഉദ്ധരിച്ച് മറുപടി നൽകി ഫഡ്‌നാവിസ്

‘കേന്ദ്രത്തിന്റെ അടുത്ത ലക്ഷ്യം ദിമാഗി നക്സലുകൾ’ ; രാഹുൽ ഗാന്ധിയുടെ സംവാദ വെല്ലുവിളിക്കെതിരെ കിരൺ റിജിജു

സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ അഥവാ എസ്‌എസ്എൽവി ഉപയോഗിച്ചുള്ള വിക്ഷേപണങ്ങൾക്കാണ് പുതിയ കേന്ദ്രത്തിൽ പ്രധാന പരിഗണന നൽകുന്നത്. പരമാവധി 500 കിലോഗ്രാം വരെ ഭാരമുള്ള ചെറിയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ ഈ റോക്കറ്റുകൾക്ക് കഴിയും. ഭൂമിയെ നിരീക്ഷിക്കുന്ന ഉപഗ്രഹങ്ങൾക്കും വാണിജ്യ ആവശ്യങ്ങൾക്കുള്ള ചെറിയ ഉപഗ്രഹങ്ങൾക്കും പുതിയ കേന്ദ്രം ഏറെ പ്രയോജനപ്പെടും. ശ്രീഹരിക്കോട്ടയിൽ നിന്ന് തെക്കോട്ട് വിക്ഷേപിക്കുമ്പോൾ റോക്കറ്റുകൾക്ക് ശ്രീലങ്കയുടെ ഭാഗം മറികടക്കേണ്ട സാഹചര്യമുണ്ടാകാം. എന്നാൽ കുലശേഖരപട്ടണത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം ദക്ഷിണദിശയിലുള്ള വിക്ഷേപണങ്ങൾക്ക് കൂടുതൽ അനുകൂലമാണ്. ഏകദേശം 2,000 ഏക്കറിൽ വികസിപ്പിക്കുന്ന കേന്ദ്രത്തിൽ വിക്ഷേപണത്തറകൾ, റോക്കറ്റുകൾ കൂട്ടിച്ചേർക്കുന്നതിനുള്ള കെട്ടിടങ്ങൾ, മൊബൈൽ ലോഞ്ച് സംവിധാനങ്ങൾ, റെയിൽ ട്രാക്കുകൾ, നിരീക്ഷണ-നിയന്ത്രണ സംവിധാനങ്ങൾ എന്നിവ ഒരുക്കുന്നുണ്ട്. ഏകദേശം 950 കോടി രൂപയാണ് പദ്ധതിയുടെ നിർമാണച്ചെലവായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നത്.

പുതിയ ബഹിരാകാശ കേന്ദ്രം ഐഎസ്ആർഒയുടെ വിക്ഷേപണ പ്രവർത്തനങ്ങൾക്ക് മാത്രമല്ല, സ്വകാര്യ ബഹിരാകാശ കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും അവസരങ്ങൾ തുറന്നുകൊടുക്കും. ഉപഗ്രഹ വിക്ഷേപണത്തിനുള്ള ആഗോള വിപണിയിൽ ഇന്ത്യയുടെ പങ്കാളിത്തം വർധിപ്പിക്കാനും കൂടുതൽ വാണിജ്യ വിക്ഷേപണങ്ങൾ നടത്താനും ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. 2029ഓടെ ഇന്ത്യയിൽ നാല് പ്രവർത്തനക്ഷമമായ വിക്ഷേപണത്തറകൾ ഒരുക്കാനാണ് ഐഎസ്ആർഒയുടെ ലക്ഷ്യമെന്ന് വി. നാരായണൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു. സ്വകാര്യ കമ്പനികൾക്ക് സാങ്കേതിക സഹായവും അറിവും കൈമാറി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതിയുണ്ട്. 2026-27 സാമ്പത്തിക വർഷത്തോടെ കുലശേഖരപട്ടണം കേന്ദ്രം പ്രവർത്തനസജ്ജമാക്കാനും 2027-28 കാലയളവിൽ അവിടെ നിന്ന് എസ്‌എസ്എൽവി വിക്ഷേപണങ്ങൾ ആരംഭിക്കാനുമാണ് കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക പദ്ധതിയിലുള്ളത്. ഇതോടെ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിനും ചെറിയ ഉപഗ്രഹ വിക്ഷേപണ വിപണിക്കും പുതിയൊരു വാതിൽ തുറക്കും.

Tags: rocket launching stationtamilnaduisrokulasekharapatnam
Share
Tweet
Send
Share

Latest stories from this section

എൻ.സി.പി ലയന അഭ്യൂഹങ്ങൾക്കിടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നു: ശരദ് പവാറുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച് അജിത് പവാർ വിഭാഗം എം.എൽ.എമാർ

എൻ.സി.പി ലയന അഭ്യൂഹങ്ങൾക്കിടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നു: ശരദ് പവാറുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച് അജിത് പവാർ വിഭാഗം എം.എൽ.എമാർ

‘ധാക്കയിലെ ചേരികൾ ഡൽഹിയിലേതാണെന്ന് പ്രചരിപ്പിച്ചു!’ ചൈനീസ് വ്ലോഗർമാരുടെ ആസൂത്രിത വ്യാജപ്രചരണം, രൂക്ഷവിമർശനവുമായി കേന്ദ്രം!

‘ധാക്കയിലെ ചേരികൾ ഡൽഹിയിലേതാണെന്ന് പ്രചരിപ്പിച്ചു!’ ചൈനീസ് വ്ലോഗർമാരുടെ ആസൂത്രിത വ്യാജപ്രചരണം, രൂക്ഷവിമർശനവുമായി കേന്ദ്രം!

‘ഡ്രോൺ വഴി അതിർത്തി കടന്നെത്തിയ ആയുധ ശേഖരം’; ആർ.പി.ജി ലോഞ്ചറും വൻ മയക്കുമരുന്നുമായി 7 പേർ പിടിയിൽ!

‘ഡ്രോൺ വഴി അതിർത്തി കടന്നെത്തിയ ആയുധ ശേഖരം’; ആർ.പി.ജി ലോഞ്ചറും വൻ മയക്കുമരുന്നുമായി 7 പേർ പിടിയിൽ!

അജണ്ട വെച്ചുള്ള കളിയാണ്, അത് വിലപ്പോവില്ല!’; അമേരിക്കൻ കമ്മീഷന്റെ ആരോപണങ്ങൾക്ക്  മറുപടിയുമായി ഇന്ത്യ!

അജണ്ട വെച്ചുള്ള കളിയാണ്, അത് വിലപ്പോവില്ല!’; അമേരിക്കൻ കമ്മീഷന്റെ ആരോപണങ്ങൾക്ക്  മറുപടിയുമായി ഇന്ത്യ!

Latest News

സ്വപ്നത്തിൽ ഇവ കണ്ടിട്ടുണ്ടോ? നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന വലിയ മാറ്റങ്ങൾ ഇതാ

സ്വപ്നത്തിൽ ഇവ കണ്ടിട്ടുണ്ടോ? നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന വലിയ മാറ്റങ്ങൾ ഇതാ

പ്രസവവേദനയേക്കാൾ വലിയ വേദനയുണ്ടെന്ന് ശാസ്ത്രം! മനുഷ്യൻ നേരിടുന്ന ഏറ്റവും അസഹനീയമായ കഠിന വേദനകൾ

പ്രസവവേദനയേക്കാൾ വലിയ വേദനയുണ്ടെന്ന് ശാസ്ത്രം! മനുഷ്യൻ നേരിടുന്ന ഏറ്റവും അസഹനീയമായ കഠിന വേദനകൾ

ഡിജെ പാർട്ടികൾക്ക് തടയിടാൻ പോലീസിന് അധികാരമില്ല ; ഹോട്ടലുകൾക്ക് നൽകിയ വിലക്ക് റദ്ദാക്കി ഹൈക്കോടതി

ഡിജെ പാർട്ടികൾക്ക് തടയിടാൻ പോലീസിന് അധികാരമില്ല ; ഹോട്ടലുകൾക്ക് നൽകിയ വിലക്ക് റദ്ദാക്കി ഹൈക്കോടതി

യൂണിഫോം സിവിൽ കോഡ് ‘ഹിന്ദു സിവിൽ കോഡ്’ എന്ന് ഒവൈസി : ഭരണഘടന ഉദ്ധരിച്ച് മറുപടി നൽകി ഫഡ്‌നാവിസ്

യൂണിഫോം സിവിൽ കോഡ് ‘ഹിന്ദു സിവിൽ കോഡ്’ എന്ന് ഒവൈസി : ഭരണഘടന ഉദ്ധരിച്ച് മറുപടി നൽകി ഫഡ്‌നാവിസ്

യുഎഇയിൽ എസ്എസ്എൽസി പരീക്ഷ നടത്താൻ അനുമതി ലഭിച്ചു : കേരളത്തിലെ സമയക്രമം തന്നെ പിന്തുടരും

സംസ്ഥാനത്ത് ക്രിസ്മസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: സ്‌കൂളുകൾ ഡിസംബർ 18-ന് അടയ്ക്കും

മൗണ്ട്ബാറ്റന് കേക്കും മലയാളിയ്ക്ക് മുട്ട പഫ്സും നൽകിയ കൊച്ചിൻ ബേക്കറി ;തലശ്ശേരിയിൽ നിന്നെത്തിയ നാല് സഹോദരന്മാരുടെ കഥ

മൗണ്ട്ബാറ്റന് കേക്കും മലയാളിയ്ക്ക് മുട്ട പഫ്സും നൽകിയ കൊച്ചിൻ ബേക്കറി ;തലശ്ശേരിയിൽ നിന്നെത്തിയ നാല് സഹോദരന്മാരുടെ കഥ

അദ്വാനി പറഞ്ഞത് വാജ്പേയി എതിർത്തു ; എനിക്ക് പ്രധാനമന്ത്രിയാകേണ്ട ; ടി ജി മോഹൻദാസ്

അദ്വാനി പറഞ്ഞത് വാജ്പേയി എതിർത്തു ; എനിക്ക് പ്രധാനമന്ത്രിയാകേണ്ട ; ടി ജി മോഹൻദാസ്

‘എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർത്തിരിക്കുന്നു’ ; ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

‘കേന്ദ്രത്തിന്റെ അടുത്ത ലക്ഷ്യം ദിമാഗി നക്സലുകൾ’ ; രാഹുൽ ഗാന്ധിയുടെ സംവാദ വെല്ലുവിളിക്കെതിരെ കിരൺ റിജിജു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies