ഡല്‍ഹി: വിദ്യാഭ്യാസമില്ലാത്ത ചില ഗുസ്തിക്കാരും കളിക്കാരുമാണ് ഗുര്‍മോഹര്‍ കൗറിനെ കളിയാക്കുന്നതെന്ന ജാവേദ് അക്തറിന്റെ പരാമര്‍ശത്തിന് ചുട്ട മറുപടിയുമായി ബബിത ഫോഗട്ട്. സ്കൂള്‍ കാണുന്നതിനു മുന്‍പ് ഭാരത് മാതാ കീ ജയ് വിളിച്ചിട്ടുണ്ടെന്നും ദേശഭക്തി പുസ്തകത്തില്‍ നിന്ന് കിട്ടുന്നതല്ലെന്നും ഫോഗട്ട് വ്യക്തമാക്കി.
തന്റെ അച്ഛനെ വധിച്ചത് പാകിസ്ഥാനല്ലെന്നും യുദ്ധമാണെന്നുമുള്ള ഗുര്‍മോഹര്‍ കൗറിന്റെ പരാമര്‍ശത്തെ ബബിത ഫോഗട്ട് വിമര്‍ശിച്ചിരുന്നു. രാജ്യത്തിനു വേണ്ടി സംസാരിക്കാത്തവരെ പിന്തുണയ്ക്കാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നാണ് ബബിത് ഫോഗട്ട് പറഞ്ഞത്. രണ്ട് ട്രിപ്പിള്‍ സെഞ്ച്വറി അടിച്ചത് ഞാനല്ല എന്റെ ബാറ്റാണെന്ന് പറഞ്ഞ് വീരേന്ദര്‍ സേവാഗും രംഗത്തെത്തിയിരുന്നു. ഇതിനെ എതിര്‍ത്തു കൊണ്ടാണ് പ്രശസ്ത സംവിധായകനായ ജാവേദ് അക്തര്‍ രംഗത്തെത്തിയത്. വിദ്യാഭ്യാസമില്ലാത്ത ഗുസ്തിക്കാരും കളിക്കാരും പറയുന്നത് മനസ്സിലാക്കാം. എഴുത്തും വായനയുമറിയാവുന്ന മറ്റുള്ളവര്‍ക്കെന്ത് പറ്റി എന്നായിരുന്നു അക്തറിന്റെ ചോദ്യം.
Discussion about this post