കണ്ണൂര്‍: പയ്യന്നൂരിനടുത്ത് ആര്.എസ്.എസ് മണ്ഡല് കാര്യവാഹക് കക്കംപാറയിലെ ചൂരക്കാട് ബിജു കൊല്ലപ്പെട്ട കേസില്‍ രണ്ടുപേര്‍ പിടിയില്‍. കൊലപാതകം നടത്തിയ ഏഴംഗ സംഘത്തില്‍ ഉണ്ടായിരുന്നുവെന്ന് കരുതുന്ന സത്യന്, ജിതിന് എന്നിവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
വ്യാഴാഴ്ച രാത്രി പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്തുനിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെയെണ്ണം നാലായി. ഏഴംഗ സംഘത്തിലെ മൂന്നുപേരെക്കൂടി ഇനി പിടികൂടാനുണ്ട്. ഇവര്‍ ഉടന്‍ വലയിലാകുമെന്ന് പോലീസ് പറഞ്ഞു. കേസില്‍ നേരത്തെ പിടിയിലായ രണ്ടുപേര്‍ റിമാന്‍ഡിലാണ്. രണ്ടുപേരെക്കൂടി പിടികൂടിയ സാഹചര്യത്തില്‍ റിമാന്‍ഡില്‍ കഴിയുന്നവരെ കസ്റ്റഡിയില്‍ വാങ്ങി പോലീസ് വിശദമായി ചോദ്യംചെയ്യും.
രാമന്തളിയിലെ ആര്.എസ്.എസ് മണ്ഡല് കാര്യവാഹക് കക്കംപാറയിലെ ചൂരക്കാട് ബിജുവാണ് കഴിഞ്ഞയാഴ്ച വെട്ടേറ്റ് മരിച്ചത്. കൊലപാതകത്തിന് പുന്നില്‍ സി.പി.എമ്മാണെന്ന് അന്ന് തന്നെ ആരോപണമുണ്ടായിരുന്നുവെങ്കിലും സി.പി.എം നേതൃത്വവും മുഖ്യമന്ത്രിയും ആരോപണം നിഷേധിച്ചിരുന്നു. സി.പി.എം പ്രവര്ത്തകന് സി.വി.ധനരാജിനെ വീട്ടുമുറ്റത്ത് വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 12-ാം പ്രതിയാണ് മരിച്ച ബിജു.
Discussion about this post