അരവിന്ദ് കെജ്രിവാളിനെതിരെ അഴിമതി ആരോപണമുയര്‍ത്തിയ കപില്‍ മിശ്രയെ എഎപി എംഎല്‍എമാര്‍ നിയമസഭയില്‍ കൈകാര്യം ചെയ്തു. മിശ്രയെ തല്ലുകയും കഴുത്തില്‍ പിടിച്ച് തള്ളുകയും നിയമസഭയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
ഇന്ന് ജിഎസ്ടി ബില്ലുമായി ബന്ധപ്പെട്ട് വിളിച്ച് ചേര്‍ത്ത പ്രത്യേക നിയമസഭ യോഗമാണ് കയ്യാങ്കളിയിലും ബഹളത്തിലും അവസാനിച്ചത്. എഎപി എംഎല്‍എയായ കപില്‍ മിശ്ര മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ സംസാരിച്ചതോടെയാണ് ബഹളത്തിന്റെ തുടക്കം. വിഷയത്തില്‍ സംസാരിക്കുവാന്‍ അനുമതി നല്‍കണമെന്ന് കപില്‍ മിശ്ര സഭയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കര്‍ ഇതിന് അനുമതി നല്‍കിയില്ല. തുടര്‍ന്ന് കെജ്രിവാളിനെതിരെ മിശ്ര മുദ്രാവാക്യം മുഴക്കി. മിശ്രയ്ക്കെതിരെ എഎപി എംഎല്‍എമാര്‍ ഓടിയെത്തിയതോടെ സഭ സംഘര്‍ഷഭരിതമായി. ഇതിനിടെ ചിലര്‍ മിശ്രയെ മര്‍ദ്ദിക്കുകയും കഴുത്തിന് പിടിച്ച് തള്ളി സഭയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ നിര്‍ദ്ദേശപ്രകാരമാണ് തന്നെ മര്‍ദ്ദിച്ചതെന്ന് കപില്‍ മിശ്ര ആരോപിച്ചു. അരവിന്ദ് കെജ്രിവാള് ഇതെല്ലാം കണ്ട് ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
[fb_pe url=”https://www.facebook.com/cnnnews18/videos/vb.31867849201/10156194017294202/?type=2&theater” bottom=”30″]
കെജ്രിവാളിന്റെ അഴിമതിയ്ക്ക് താന്‍ സാക്ഷിയാണ് തുടങ്ങിയ കപില്‍ മിശ്രയുടെ ആരോപണം എഎപിയെ വെട്ടിലാക്കിയിരുന്നു. മിശ്രയെ എഎപിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
Discussion about this post