കൊച്ചി: സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകര്‍ന്ന് ഇന്ന് ഇസ്ലാം മതവിശ്വാസികള്‍ക്ക് ചെറിയ പെരുന്നാള്‍. ത്യാഗവും സഹനവും ദാനവുമായി കഴിഞ്ഞ ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഈദുല്‍ ഫിത്തര്‍ അഥവാ ചെറിയ പെരുന്നാള്‍ ഇന്ന് ആഘോഷിക്കുന്നത്.
റമസാന്‍ വ്രതത്തിലൂടെ ആര്‍ജിച്ചെടുത്ത ആത്മശുദ്ധിയും സംസ്കരണവും സമ്മാനിച്ച ഊര്‍ജവുമായാണ് ഈദുല്‍ ഫിത്തറിനെ മുസ്ലിങ്ങള്‍ വരവേല്‍ക്കുന്നത്.
നിര്‍ബന്ധദാന ധര്‍മമായ സക്കാത്ത് വിതരണത്തിലൂടെ ഇല്ലാത്തവനും ആഘോഷത്തിന് വഴിയൊരുക്കുകയാണ് ഈദുല്‍ ഫിത്തര്‍ നല്കുന്ന വലിയ സന്ദേശം. കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതാണ് പെരുന്നാളിന്റെ മറ്റൊരു സന്തോഷം. കുളിച്ചു പുതുവസ്ത്രങ്ങളണിഞ്ഞ് മസ്ജിദുകളിലെത്തി ചെറിയ പെരുന്നാള്‍ നമസ്കാരം കഴിഞ്ഞ് പരസ്പരം ആശ്ലേഷിച്ചും സന്തോഷം പങ്കുവെച്ചുമാണ് വിശ്വാസികള്‍ വീടുകളിലേക്ക് മടങ്ങുക. ബന്ധുവീടുകളിലും സുഹൃദ് വീടുകളിലും സന്ദര്‍ശനം നടത്തി സൗഹൃദം പുതുക്കി ഈദ് ആശംസകള്‍ കൈമാറും. രാവിലെ വിവിധ മസ്ജിദുകളിലും നടക്കുന്ന ഈദ്ഗാഹുകളിലും പെരുന്നാള്‍ നിസ്കാരത്തിനും ഖുതുബക്കും പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്‍കും.
ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്കൂളുകളും ബാങ്കുകളും തിങ്കളാഴ്ച പ്രവര്‍ത്തിക്കുന്നതല്ല.
Discussion about this post