റാണ്പുര്: സൈന്യത്തിനെതിരെ പരാമര്‍ശം നടത്തിയ സമാജ്വാദി പാര്‍ട്ടി നേതാവ് അസംഖാനെതിരെ പോലിസ് കേസെടുത്തു. ഹസറത്ത് ഗഞ്ചിലും റാണ്‍പൂരിലെ സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ച രണ്ടു പരാതികളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ലൈംഗികമായി ആക്രമിക്കപ്പെടുന്ന സ്ത്രീകള്‍ സൈനികരുടെ ജനനേന്ദ്രിയം ഛേദിക്കേണ്ടിവരികയാണെന്നായിരുന്നു അസംഖാന്റെ പരാമര്‍ശം. സൈനികരുടെ പ്രവൃത്തികള്‍ രാജ്യത്തിന് നാണക്കേടാണ്. ഇന്ത്യ എങ്ങനെ ലോകത്തെ അഭിമുഖീകരിക്കുമെന്നും അസംഖാന് ചോദിച്ചിരുന്നു. വിവാദമായതോടെ തന്റെ പ്രസ്താവന മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന വിശദീകരണവുമായി അസംഖാന് രംഗത്തെത്തി തന്റെ പരാമര്‍ശം എങ്ങനെയാണ് സൈന്യത്തിന്റെ ആത്മവീര്യം കൊടുത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാകിസ്ഥാന് സന്ദര്‍ശനത്തോടെ സൈന്യത്തിന്റെ ആത്മവീര്യം തകര്‍ന്നതായും അസംഖാന് ആരോപിച്ചു.
Discussion about this post