തൃക്കരിപ്പൂര്‍: വൈദ്യുതവകുപ്പ് മന്ത്രി എം.എം.മണിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട വ്യക്തിയുടെ വീട് ആക്രമിക്കപ്പെട്ടു. പോസ്റ്റിട്ടതിനു പിന്നാലെ സസ്പെന്‍ഷനിലായ വൈദ്യുത വകുപ്പ് ജീവനക്കാരന് പി.കെ.സുഗുണന്റെ വീടാണ് ആക്രമിച്ചത്. പടന്ന ഓരിയിലെ വീടിനു നേരെ രാത്രി ഒരു മണിക്കു ശേഷമാണ് അക്രമം നടന്നത്. ജനല്പാളികള് തകര്‍ത്തു, കല്ലേറും ഉണ്ടായി. ഈ സമയം സുഗുണന് വീട്ടിലുണ്ടായിരുന്നില്ല. ഭാര്യയും അമ്മയും മാത്രമുള്ളപ്പോഴാണ് അക്രമം.
കഴിഞ്ഞ ഏഴിനു ഫേസ്ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്നു സുഗുണനു നേരെ അന്വേഷണം നടത്തിയിരുന്നു. കോണ്‍ഗ്രസ് അനുകൂല സംഘടനാ പ്രവര്‍ത്തകനായ സുഗുണന് ചെറുവത്തൂര്‍ 110 കെവി സബ് സ്റ്റേഷനിലെ മസ്ദൂര്‍ ജീവനക്കാരനാണ്. ചീഫ് എന്‍ജിനീയറുടെ നിര്‍ദേശപ്രകാരം കാസര്‍കോട് എക്സി. എന്‍ജിനീയര്‍ സസ്പെന്ഷന് നടപടി സ്വീകരിച്ചത്.
അതേസമയം സംഭവത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
Discussion about this post