റിയാദ്: ഇസ്ലാമിക ഭീകരന് ബിന്‍ ലാദന്റെ മകന് ഹംസ അല്‍ ഖ്വയ്ദയുടെ ചുമതല ഏറ്റെടുത്തതായി റിപ്പോര്‍ട്ട്. ലോകത്തിന് കടുത്ത ഭീഷണി ഉയര്‍ത്തുകയും അമേരിക്കന്‍ സൈന്യത്തിന്റെ പിടിയില്‍ അകപ്പെട്ട് കൊല്ലപ്പെടുകയും ചെയ്ത ഇസ്ലാമിക ഭീകരന് ബിന്‍ ലാദന്റെ മകന് അച്ഛന്റെ പിന്മുറക്കാരനായി ഉയര്‍ന്ന് വരുന്നതില്‍ ലോകനേതാക്കള്‍ക്ക് കടുത്ത ആശങ്കയുണ്ട്. അച്ഛന് പാതി വഴിയില്‍ നിര്‍ത്തിപ്പോയ ദൗത്യങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ഈ 28കാരന് ഭീകര സംഘടനയുടെ ചുമതല ഏറ്റെടുത്തതെന്നാണ് വാര്‍ത്തകള്‍.
ഒട്ടോമന്‍ കലിഫറ്റിനെതിരെ കുരിശുയുദ്ധക്കാര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച സൗദി ഇസ്ലാമിനെ വഞ്ചിക്കുകയായിരുന്നുവെന്നാണ് ഹംസ ആരോപിക്കുന്നത്. കടുത്ത ഭീകരാക്രമണങ്ങള്‍ നടത്താനും സൗദി രാജാധികാരത്തെ അട്ടിമറിക്കുന്ന കലാപം നടത്താനുമായിരുന്നു വീഡിയോയിലൂടെ ഹംസ ആഹ്വാനം നല്‍കിയിരുന്നത്. ലാദന് തന്റെ കുടുംബത്തിനും അല്‍ഖ്വയ്ദയിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കും എഴുതിയ നിരവധി കത്തുകള്‍ അദ്ദേഹത്തിന്റെ മരണശേഷം കണ്ടെടുത്തിരുന്നു.
തന്റെ മകനെ നേതൃസ്ഥാനത്തേക്ക് വളര്‍ത്തിക്കൊണ്ടു വരുന്ന വിവരം ലാദന് ഇവയിലൂടെ വെളിപ്പെടുത്തിയിരുന്നു. തന്റെ പിതാവിന്റെ മരണത്തിന് ഉത്തരവാദികളായവരോട് കടുത്ത പ്രതികാരം ചെയ്യുമെന്നു ഹംസ പറയുന്നുണ്ട്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ടെറര്‍ ലിസ്റ്റില്‍ ‘ സ്പെഷ്യലി ഡെസിഗ്നേറ്റഡ് ഗ്ലോബല്‍ ടെററിസ്റ്റ്’ എന്ന കാറ്റഗറിയിലാണ് ബിന്‍ ലാദന്റെ മകനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Discussion about this post