ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ജയമുറപ്പിച്ച് അമിത്ഷായും ,സ്മൃതി ഇറാനിയും. ബിജെപി സ്ഥാനാര്‍ത്ഥി ബല്‍വന്ത്സിങ് രാജ്പുട്ടിന്റെ കാര്യത്തിലും തികഞ്ഞ ആത്മവിശ്വാസമാണ് ബിജെപി പാളയത്തിലുള്ളത്. മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
അതേസമയം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് കോണ്‍ഗ്രസ്സ് എംഎല്‍എ മാരുടെ വോട്ടുകള്‍ റദ്ധാക്കമമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പ് ക്മമീഷന് പരാതി നല്കി. രണ്ട് കോണ്‍ഗ്രസ് എംഎല്‍എ മാര്‍ കൂറുമാറി ബിജെപിയ്ക്ക് വോട്ടുചെയ്തതായാണ് സൂചന. ബാലറ്റ് പേപ്പര്‍ ബിജെപി പ്രതിനിധികളെ കാണിച്ചെന്നാണ് കോണ്‍ഗ്രസ്സ് ആരോപണം. 182 അംഗ നിയമസഭയില്‍ നിലവിലുള്ള 176 എംഎല്‍എമാരും വോട്ടു രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന് അറിയിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് ഉച്ചകഴിഞ്ഞ രണ്ടരയോടെയാണ് അവസാനിച്ചത്.
Discussion about this post