ഡല്‍ഹി: ഡല്‍ഹിയില്‍ രണ്ട് അല്‍ഖ്വയ്ദ ഭീകരര്‍ പിടിയിലായി. സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രമിരിക്കെയാണ് വ്യത്യസ്ത സംഭവങ്ങളില്‍ ഡല്‍ഹി, ബംഗാള്‍ പോലീസുകാര്‍ ഇവരെ പിടിച്ചത്. സെയ്ദ് മൊഹമ്മദ് സീഷന്‍ അലിയെ ദല്‍ഹി വിമാനത്താവളത്തില്‍ നിന്നും രാജാ ഉള് അഹമ്മദിനെ ഡല്‍ഹിയില്‍ നിന്നുമാണ് പിടിച്ചത്.
സൗദിയില്‍ നിന്ന് മടിക്കൊണ്ടുവന്ന് ദല്‍ഹി വിമാനത്താവളത്തില്‍ വച്ച് പിടിക്കുകയായിരുന്നു അലിയെ. ഒരു വര്‍ഷമായി ഇന്ത്യന്‍ അന്വേഷണഏജന്‍സികള്‍ തേടുന്ന ഭീകരനാണ് ഇയാള്‍.
ഝാര്‍ഖണ്ഡിലെ ജംഷഡ്പ്പൂര്‍ സ്വദേശിയാണ്. ഇയാളും സഹോദരന് സെയ്ദ് മൊഹമ്മദ് അര്ഷിയാനും ചേര്‍ന്ന് സൗദിയില്‍ നിന്ന് അല്ഖ്വയ്ദക്കുവേണ്ടി പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു.
2007-ല്‍ ഗ്ലാസ്ഗോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആക്രമണം നടത്തിയ കഫീല്‍ അഹമ്മദിന്റൈ അടുത്ത ബന്ധു ഷബീല്‍ അഹമ്മദിന്റെ സഹോദരിയെയാണ് അലി വിവാഹം കഴിച്ചിരിക്കുന്നത്.
ബെംഗളൂരുവില്‍ നിന്ന് 2010- 2011ലാണ് കഫീല്‍ സൗദിയിലേക്ക് പോയത്. 25 വയസുള്ള രാജാ ഉള് അഹമ്മദ് ബംഗ്ലാദേശിയാണ്. ബംഗാള്‍ പോലീസാണ് ദല്‍ഹിയില്‍ നിന്ന് ഇയാളെ പിടിച്ചത്. സ്വാതന്ത്ര്യദിനത്തില്‍ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അല്‍ഖ്വയ്ദ നേതാക്കള്‍ അയച്ചയാളാണ് രാജാ ഉള് അഹമ്മദ്.
ബംഗ്ലാദേശിലെ അസറുള്ള ബംഗ്ലാ എന്ന ഭീകരസംഘടനയുടെ പ്രവര്‍ത്തകനായിരുന്നു ഇയാള്‍. ഇത് അല്‍ഖ്വയ്ദയുടെ പോഷക സംഘടനയാണ്. ഇന്ത്യയിലേക്ക് കള്ളനോട്ടുകള്‍ കടത്തുന്നതിലും ഇയാള്‍ക്ക് വലിയ പങ്കുണ്ട്.
Discussion about this post